twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഹാപ്പി ബെര്‍ത്ത്‌ഡേ മമ്മൂക്ക! മെഗാസ്റ്റാറിന്റെ കരിയറിലെ പത്ത് ബ്ലോക്ക് ബസ്റ്റര്‍ ചിത്രങ്ങള്‍ കാണാം

    By Midhun
    |

    Recommended Video

    മമ്മൂട്ടിയുടെ മികച്ച 10 ചിത്രങ്ങൾ | filmibeat Malayalam

    മലയാളത്തിന്റെ മെഗാസ്റ്റാറിന്റെ ചിത്രങ്ങള്‍ക്ക് കിട്ടുന്ന സ്വീകാര്യത വാക്കുകള്‍തീതമാണ്. മമ്മൂക്കയുടെ സിനിമകള്‍ എപ്പോള്‍ വന്നാലും ആരാധകര്‍ അത് ആഘോഷമാക്കാറുണ്ട്. പ്രേക്ഷക മനസുകളില്‍ നിന്നും മായാത്ത നിരവധി ശ്രദ്ധേയ കഥാപാത്രങ്ങളായിരുന്നു അദ്ദേഹം തന്റെ കരിയറില്‍ ചെയ്തിരുന്നത്. ഏത് കഥാപാത്രങ്ങളായാലും തന്റെ അഭിനയ മികവുകൊണ്ട് അദ്ദേഹം അവിസ്മരണീയമാക്കാറുണ്ട്.

    മാംഗല്യം തന്തുനാനേനയുമായി ചാക്കോച്ചനും നിമിഷയും! കിടിലന്‍ ടീസര്‍ പുറത്ത്! കാണൂമാംഗല്യം തന്തുനാനേനയുമായി ചാക്കോച്ചനും നിമിഷയും! കിടിലന്‍ ടീസര്‍ പുറത്ത്! കാണൂ

    അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന സിനിമയിലൂടെ തുടങ്ങിയ മമ്മൂക്ക മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി മാറിയത് വളരെ പെട്ടെന്നായിരുന്നു. മമ്മൂക്കയുടെ കരിയറില്‍ തിയ്യേറ്റററുകള്‍ അടക്കി ഭരിച്ചിരുന്ന നിരവധി ഹിറ്റ് സിനിമകള്‍ ഇറങ്ങിയിരുന്നു. തിയ്യേറ്ററുകളില്‍ ബ്ലോക്ക് ബസ്റ്റര്‍ ഹിറ്റുകളായി മാറിയ ഈ സിനിമകള്‍ ആരാധകരുടെ മനസില്‍ നിന്നും ഇപ്പോഴും മായാതെ നില്‍ക്കുന്നവയാണ്. മമ്മൂക്കയുടെ പിറന്നാള്‍ ദിനം അദ്ദേഹത്തിന്റെ കരിയറിലെ പത്ത് ബ്ലോക്ക് ബസ്റ്റര്‍ ചിത്രങ്ങളിലൂടെ ഒന്ന് കണ്ണോടിക്കാം...തുടര്‍ന്ന് വായിക്കൂ

    രാജമാണിക്യം

    രാജമാണിക്യം

    അന്‍വര്‍ റഷീദിന്റെ സംവിധാനത്തില്‍ 2005ല്‍ പുറത്തിറങ്ങിയ ബ്ലോക്ക് ബസ്റ്റര്‍ ചിത്രമായിരുന്നു രാജമാണിക്യം. മമ്മൂക്ക ബെല്ലാരി രാജ എന്ന കഥാപാത്രമായി എത്തിയ ചിത്രം ആരാധകര്‍ ഒന്നടങ്കം ആഘോഷിച്ചു കണ്ട സിനിമയാണ്. മമ്മൂക്കയുടെ കരിയറിലെ മികച്ച മാസ് കഥാപാത്രങ്ങളിലൊന്നു കൂടിയാണ് ബെല്ലാരി രാജ. തിയ്യേറ്ററുകളില്‍ തകര്‍ത്തോടിയതിനു പുറമെ വാണിജ്യപരമായും ചിത്രം വലിയ നേട്ടമുണ്ടാക്കിയിരുന്നു.റഹ്മാന്‍,സലീംകുമാര്‍,ഭീമന്‍ രഘു,മനോജ് കെ ജയന്‍,പത്മപ്രിയ തുടങ്ങി വലിയൊരു താരനിരയും ചിത്രത്തില്‍ എത്തിയിരുന്നു, മമ്മൂക്കയുടെ തിരുവനന്തപുരം ഭാഷ തന്നെയായിരുന്നു ചിത്രത്തില്‍ ശ്രദ്ധേയമായി മാറിയിരുന്നത്.

    പഴശ്ശിരാജ

    പഴശ്ശിരാജ

    മമ്മൂക്കയുടെ കരിയറില്‍ ഇറങ്ങിയ ശ്രദ്ധേയ സിനിമകളിലൊന്നായിരുന്നു പഴശ്ശിരാജ. ഹരിഹരന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ സിനിമ ചരിത്ര പശ്ചാത്തലത്തിലായിരുന്നു ഒരുക്കിയിരുന്നത്. കേരളവര്‍മ്മ പഴശ്ശിരാജയായി അസാധ്യ പ്രകടനമായിരുന്നു ചിത്രത്തില്‍ മമ്മൂക്ക കാഴ്ചവെച്ചിരുന്നത്. തന്റെ പക്വതയാര്‍ന്ന അഭിനയം കൊണ്ട് ചിത്രത്തിലെ കഥാപാത്രത്തെ മികച്ചതാക്കാന്‍ മമ്മൂക്കയ്ക്ക് സാധിച്ചിരുന്നു. എംടി വാസുദേവന്റെ തിരക്കഥയിലായിരുന്നു പഴശ്ശിരാജ ഒരുങ്ങിയിരുന്നത്.

    അണ്ണന്‍തമ്പി

    അണ്ണന്‍തമ്പി

    അന്‍വര്‍ റഷീദിന്റെ സംവിധാനത്തില്‍ 2008ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു അണ്ണന്‍ തമ്പി. മമ്മൂട്ടി ഇരട്ട വേഷത്തിലെത്തിയ ചിത്രം തിയ്യേറ്ററുകളില്‍ ബ്ലോക്ക് ബസ്റ്റര്‍ ഹിറ്റായി മാറിയിരുന്നു. ബെന്നി പി നായരമ്പലത്തിന്റെ തിരക്കഥയിലായിരുന്നു ചിത്രമൊരുങ്ങിയിരുന്നത്. എല്ലാ തരം പ്രേക്ഷകര്‍ക്കും ഇഷ്ടമാവുന്ന രീതിയിലുളള ഒരു മികച്ച എന്റര്‍ടെയ്‌നര്‍ ചിത്രമായിരുന്നു അണ്ണന്‍ തമ്പി.

    ദി കിംഗ്

    ദി കിംഗ്

    ജോസഫ് അലക്‌സ് ഐഎഎസായി മമ്മൂക്ക തകര്‍ത്തഭിനയിച്ച ചിത്രമായിരുന്നു ദി കിംഗ്. രണ്‍ജി പണിക്കരുടെ തിരക്കഥയില്‍ ഒരുങ്ങിയ ചിത്രം ഷാജി കൈലാസായിരുന്നു സംവിധാനം ചെയ്തിരുന്നത്. 1995ല്‍ പുറത്തിറങ്ങിയ സിനിമ ആ വര്‍ഷം എറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ സിനിമകളിലൊന്നായും മാറിയിരുന്നു. വാണി വിശ്വനാഥ്,സുരേഷ് ഗോപി, വിജയരാഘവന്‍,മുരളി തുടങ്ങിയവരായിരുന്നു ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങളായി എത്തിയിരുന്നത്.

    ഹിറ്റ്‌ലര്‍

    ഹിറ്റ്‌ലര്‍

    സിദ്ദിഖിന്റെ സംവിധാനത്തില്‍ 1996ല്‍ പുറത്തിറങ്ങിയ ബ്ലോക്ക് ബസ്റ്റര്‍ ചിത്രമായിരുന്നു ഹിറ്റ്ലര്‍. മമ്മൂക്ക ഹിറ്റ്ലര്‍ മാധവന്‍കുട്ടിയായി എത്തിയ ചിത്രത്തിന് മികച്ച സ്വീകാര്യത പ്രേക്ഷകര്‍ നല്‍കിയിരുന്നു. അനിയത്തിമാര്‍ക്കു വേണ്ടി ജീവിക്കുന്ന മാധവന്‍ കുട്ടിയുടെ കഥയായിരുന്നു ചിത്രം പറഞ്ഞിരുന്നത്. മുകേഷ് ശോഭന,വാണി വിശ്വനാഥ് തുടങ്ങി വലിയൊരു താരനിര ചിത്രത്തില്‍ അഭിനയിച്ചിരുന്നു.

    പോക്കിരിരാജ

    പോക്കിരിരാജ

    വൈശാഖിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ മമ്മൂക്ക ചിത്രമായിരുന്നു പോക്കിരിരാജ. ഒരു മാസ് എന്റര്‍ടെയ്‌നറായി പുറത്തിറങ്ങിയ ചിത്രം തിയ്യേറ്ററുകളില്‍ വലിയ വിജയം നേടിയിരുന്നു. ചിത്രത്തിലെ മധുര രാജ എന്ന മമ്മൂക്കയുടെ കഥാപാത്രത്തിന് മികച്ച സ്വീകാര്യതയായിരുന്നു ആരാധകര്‍ നല്‍കിയിരുന്നത്.

    ന്യുഡല്‍ഹി

    ന്യുഡല്‍ഹി

    മമ്മൂക്കയുടെതായി 1987ല്‍ പുറത്തിറങ്ങിയ ത്രില്ലര്‍ ചിത്രമായിരുന്നു ന്യൂഡല്‍ഹി. ജോഷിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ സിനിമ തിയ്യേറ്ററുകളില്‍ വലിയ വിജയം നേടിയിരുന്നു. മമ്മൂക്കയുടെ കരിയറില്‍ വഴിത്തിരിവായി മാറിയ ചിത്രം കൂടിയായിരുന്നു ന്യൂഡല്‍ഹി. സുരേഷ് ഗോപി,ഉര്‍വ്വശി,ത്യാഗരാജന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തിയിരുന്നു

    ഒരു വടക്കന്‍ വീരഗാഥ

    ഒരു വടക്കന്‍ വീരഗാഥ

    മമ്മൂക്കയുടെ കരിയറില്‍ വഴിത്തിരിവായി മാറിയ മറ്റൊരു ചിത്രമായിരുന്നു ഒരു വടക്കന്‍ വീരഗാഥ. ഹരിഹരന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ സിനിമ ചരിത്ര പശ്ചാത്തലത്തിലായിരുന്നു പുറത്തിറങ്ങിയത്. മമ്മൂക്കയ്ക്ക് ആദ്യമായി നാഷണല്‍ അവാര്‍ഡ് നേടിക്കൊടുത്ത ചിത്രം കൂടിയായിരുന്നു ഇത്.

    ഒരു സി ബി ഐ ഡയറിക്കുറിപ്പ്

    ഒരു സി ബി ഐ ഡയറിക്കുറിപ്പ്

    സേതുരാമയ്യര്‍ സിബിഐ ആയി മമ്മൂക്ക എത്തിയ ചിത്രമായിരുന്നു ഒരു സിബിഐ ഡയറിക്കുറിപ്പ്. കെ മധുവിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രം തിയ്യേറ്ററുകളില്‍ നിന്നു വലിയ വിജയം നേടിയിരുന്നു. തുടര്‍ന്ന് ചിത്രത്തിന്റെതായി മറ്റു ഭാഗങ്ങളും പുറത്തിറങ്ങിയിരുന്നു. മുകേഷ് സുരേഷ് ഗോപി,ജഗതി തുടങ്ങിയവരായിരുന്നു ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തിയിരുന്നത്.

    അബ്രഹാമിന്റെ സന്തതികള്‍

    അബ്രഹാമിന്റെ സന്തതികള്‍

    ഷാജി പാടൂരിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ മമ്മൂക്ക ചിത്രമായിരുന്ന അബ്രഹാമിന്റെ സന്തതികള്‍. മമ്മൂക്ക ഡെറിക്ക് അബ്രഹാം എന്ന പോലീീസ് കഥാപാത്രമായി എത്തിയ ചിത്രം തിയ്യേറ്ററുകളില്‍ ബ്ലോക്ക് ബസ്റ്റര്‍ ഹിറ്റായി മാറിയിരുന്നു. ആരാധകര്‍ ഒന്നടങ്കം തിയ്യേറ്ററുകളില്‍ ആഘോഷിച്ചു കണ്ട ചിത്രം കൂടിയായിരുന്നു അബ്രഹാമിന്റെ സന്തതികള്‍.

    പ്രളയനന്‍മയുടെ പേരില്‍ 'തീവണ്ടി' കാണില്ലെന്ന് കമന്റ്! ടൊവിനോയുടെ മറുപടി ഇങ്ങനെ! കാണൂപ്രളയനന്‍മയുടെ പേരില്‍ 'തീവണ്ടി' കാണില്ലെന്ന് കമന്റ്! ടൊവിനോയുടെ മറുപടി ഇങ്ങനെ! കാണൂ

    സഹോയ്ക്ക് പിന്നാലെ പ്രഭാസിന്റെ അടുത്ത സിനിമ വരുന്നു! ബിഗ് ബഡ്ജറ്റ് ചിത്രമെത്തുക മൂന്ന് ഭാഷകളില്‍സഹോയ്ക്ക് പിന്നാലെ പ്രഭാസിന്റെ അടുത്ത സിനിമ വരുന്നു! ബിഗ് ബഡ്ജറ്റ് ചിത്രമെത്തുക മൂന്ന് ഭാഷകളില്‍

    English summary
    ten blockbuster movies of mammootty
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X