twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    രണ്ടാം ഭാഗമിറങ്ങിയ 10 സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍

    By Nirmal Balakrishnan
    |

    മമ്മൂട്ടി നായകനായ ജോമോന്‍ സംവിധാനം ചെയ്ത സാമ്രാജ്യം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് രണ്ടാംഭാഗമൊരുങ്ങുകയാണ്. സണ്‍ ഓഫ് അലക്‌സാണ്ടര്‍ എന്നുപേരിട്ടിരിക്കുന്ന ചിത്രത്തില്‍ ഉണ്ണി മുകുന്ദനാണ് നായകന്‍.

    മലയാളത്തില്‍ സിനിമയ്ക്ക് രണ്ടാംഭാഗമിറങ്ങുന്നതില്‍ പുതുമയൊന്നുമില്ല. ഇറങ്ങിയവയില്‍ ഭൂരിഭാഗത്തിനും വന്‍ വിജയം നേടാന്‍ കഴിഞ്ഞിട്ടുമുണ്ട്. രണ്ടാം ഭാഗമിറങ്ങി ശ്രദ്ധേയമായ ചിത്രങ്ങള്‍ ഇവയെല്ലാമാണ്.

    നാടോടിക്കാറ്റ്


    സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത് മോഹന്‍ലാല്‍-ശ്രീനിവാസന്‍ കൂട്ടുകെട്ട് തകര്‍ത്തഭിനയിച്ച നാടോടിക്കാറ്റിന് രണ്ട് ചിത്രങ്ങള്‍ തുടര്‍ച്ചയായി എത്തി. സത്യന്‍ തന്നെ സംവിധാനം ചെയ്ത പട്ടണപ്രവേശവും പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത അക്കരെ അക്കരെ അക്കരെയും. ദാസനും വിജയനും ഇപ്പോഴും മലയാളികളെ ചിരിപ്പിച്ചുകൊണ്ടിരിക്കുകയാണ്.

    ദേവാസുരം


    രഞ്ജിത്തിന്റെ തിരക്കഥയില്‍ ഐ.വി.ശശി സംവിധാനം ചെയ്ത ദേവാസുരം മോഹന്‍ലാലിന്റെ ജീവിതത്തില്‍ നാഴികക്കല്ലായിരുന്നു. വര്‍ഷങ്ങള്‍ക്കു ശേഷം രഞ്ജിത്ത് തന്നെ ഇതിനു രണ്ടാംഭാഗം ഒരുക്കി- രാവണപ്രഭൂ. മംഗലശേരി നീലകണ്ഠനും മകന്‍ കാര്‍ത്തികേയനുമായി മോഹന്‍ലാല്‍ ഇരട്ടവേഷങ്ങള്‍ ഗംഭീരമാക്കി. രണ്ടു ചിത്രവും വന്‍ ഹിറ്റായിരുന്നു.

    ആവനാഴി

    ഐ.വി.ശശി സംവിധാനം ചെയ്ത ഈ ചിത്രത്തിനും മൂന്നുഭാഗങ്ങളുണ്ടായി. രണ്ടാംഭാഗമായ ഇന്‍സ്‌പെക്ടര്‍ ബല്‍റാം നേടിയ വിജയം മൂന്നാമത്തെ ചിത്രമായ ബല്‍റാം വേഴ്‌സസ് താരാദാസിനു നേടാന്‍ കഴിഞ്ഞില്ല.

    സിബിഐ ഡയറിക്കുറിപ്പ്


    മലയാളത്തില്‍ ഏറ്റവുമധികം തുടര്‍ചിത്രങ്ങളുണ്ടായ സിനിമ സിബിഐ ഡയറിക്കുറിപ്പായിരുന്നു. കെ.മധു എസ്.എന്‍.സ്വാമി കൂട്ടുകെട്ടില്‍ പിറന്ന ചിത്രത്തില്‍ സിബിഐ ഉദ്യോഗസ്ഥനായ സേതുരാമ അയ്യരായി മമ്മൂട്ടി തിളങ്ങി. ചിത്രത്തിന്റെ അഞ്ചാംഭാഗത്തിനുള്ള അണിയറ നീക്കങ്ങള്‍ നടക്കുന്നു.

    ആഗസ്ത് ഒന്ന്

    മമ്മൂട്ടിയെ നായകനാക്കി എസ്.എന്‍. സ്വാമിയുടെ തിരക്കഥയില്‍ സിബിമലയില്‍ സംവിധാനം ചെയ്ത ആഗസ്റ്റ് ഒന്നിന് തുടര്‍ച്ചയായി ആഗസ്റ്റ് 15 വന്നു. ഇക്കുറി ഷാജി കൈലാസായിരുന്നു സംവിധായകന്‍. എന്നാല്‍ പെരുമാളുടെ രണ്ടാംകഥ പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെട്ടില്ല. ചിത്രം വന്‍ പരാജയമായി.

    ഇരുപതാം നൂറ്റാണ്ട്

    മോഹന്‍ലാലിനെ നായകനാക്കി കെ.മധു സംവിധാനം ചെയ്ത ഈ ചിത്രത്തിനു തുടര്‍ച്ചയായി വന്നതായിരുന്നു അമല്‍ നീരദിന്റെ സാഗര്‍ ഏലിയാസ് ജാക്കി. ഇരുപതാം നൂറ്റാണ്ടില്‍ ലാല്‍ അവതരിപ്പിച്ച കഥാപാത്രമായിരുന്നു സാഗര്‍ എന്ന ജാക്കി. പക്ഷേ രണ്ടാംഭാഗത്തിനു വിജയം നേടാന്‍ പറ്റിയില്ല.

    കിലുക്കം

    മോഹന്‍ലാല്‍-ജഗതി കൂട്ടുകെട്ട് തകര്‍ത്തഭിനയിച്ച കിലുക്കത്തിന്റെ രണ്ടാംഭാഗമായിരുന്നു കിലുക്കം കിലുകിലുക്കം. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത കിലുക്കത്തിന്റെ പേരുകളയാന്‍ ഉണ്ടാക്കിയതായിരുന്നു രണ്ടാം ഭാഗം. ജയസൂര്യ, കുഞ്ചാക്കോ ബോബന്‍ എന്നിവരായിരുന്നുരണ്ടാംഭാഗത്തിലെ നായകര്‍.

    ഇന്‍ ഹരിഹര്‍ നഗര്‍

    സിദ്ദിഖ് ലാല്‍ കൂട്ടുകെട്ടിന്റെ രണ്ടാം ചിത്രമായിരുന്ന ഇന്‍ഹരിഹര്‍ നഗറിന്റെ രണ്ടാംഭാഗമായ ടു ഹരിഹഗര്‍ നഗര്‍ സംവിധാനം ചെയ്തത് ലാല്‍ മാത്രമായിരുന്നു. മുകേഷ്, അശോകന്‍, സിദ്ദീഖ്, ജഗദീഷ് എന്നിവര്‍ തന്നെയായിരുന്നു രണ്ടാംഭാഗത്തിലുമുണ്ടായിരുന്നത്. മൂന്നാം ഭാഗമായി ഗോസ്റ്റ് ഹൗസ് ഇന്‍ എന്ന ചിത്രവും വന്നു.

    മിമിക്‌സ് പരേഡ്

    മലയാളത്തിലെ കോമഡി താരങ്ങളെ വച്ച് തുളസീദാസ് സംവിധാനം ചെയ്ത മിമിക്‌സ് പരേഡിന് തുടര്‍ച്ചയായി കാസര്‍കോട് കാദര്‍ഭായി വന്നു. ആലുമൂടന്‍ ആദ്യ ഭാഗത്ത് അവതരിപ്പിച്ച കഥാപാത്രമായിരുന്നു കാസര്‍കോട് കാദര്‍ഭായി.രണ്ടു ചിത്രങ്ങളും സാമാന്യം വിജയം നേടിയ ചിത്രമായിരുന്നു.

    സാമ്രാജ്യം

    ജോമോന്‍ സംവിധാനംചെയ്ത ഈ ചിത്രം വന്‍ വിജയമായിരുന്നു. മമ്മൂട്ടിയുടെ അലക്‌സാണ്ടര്‍ എന്ന കഥാപാത്രത്തിന്റെ മകനെ കേന്ദ്രീകരിച്ചാണ് രണ്ടാംഭാഗമായ സണ്‍ ഓഫ് അലക്‌സാണ്ടര്‍ ഒരുങ്ങുന്നത്. തമിഴ് സംവിധായകന്‍ പേരരശ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഉണ്ണി മുകുന്ദനാണ് നായകന്‍.

    English summary
    Making of the sequels to the earlier block-busters is a common trend in Movie industry. Ten famous super hit movies, which followed second parts
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X