ശിവന്‍കുട്ടിയായി മോഹന്‍ലാല്‍ തകര്‍ത്തഭിനയിച്ച സിനിമ! ബ്ലെസിയുടെ ഭ്രമരം പുറത്തിറങ്ങി പത്ത് വര്‍ഷം

By Midhun Raj

Recommended Video

ലാലേട്ടൻ അഭിനയ മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച ഭ്രമരം | Old Movie Review | filmibeat Malayalam

മോഹന്‍ലാലിന്റെ കരിയറിലെ ശ്രദ്ധേയ സിനിമകളിലൊന്നായി പുറത്തിറങ്ങിയ ചിത്രമാണ് ഭ്രമരം. തന്മാത്ര എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ലാലേട്ടന്‍-ബ്ലെസി കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ സിനിമ കൂടിയായിരുന്നു ഇത്. ഭ്രമരം പുറത്തിറങ്ങി പത്ത് വര്‍ഷം ആവുകയാണ്. 2009 ജൂണ്‍ 25നായിരുന്നു സിനിമ റിലീസ് ചെയ്തിരുന്നത്. മോഹന്‍ലാലിന്റെ മികച്ച പ്രകടനം കൊണ്ടായിരുന്നു സിനിമ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നത്.

ഭാര്യയെയും മകളെയും നഷ്ടപ്പെട്ട ശിവന്‍ കുട്ടി എന്ന കഥാപാത്രം അതിന് കാരണക്കാരായവരുടെ അടുത്ത് പ്രതികാരം ചെയ്യാന്‍ പോകുന്നതാണ് സിനിമയില്‍ കാണിച്ചിരുന്നത്. മേക്കപ്പൊന്നുമില്ലാതെ മോഹന്‍ലാല്‍ ഗംഭീര പ്രകടനം തന്നെയായിരുന്നു ചിത്രത്തില്‍ കാഴ്ചവെച്ചത്. ലാലേട്ടനൊപ്പം സംവിധായകന്റെ മികവ് കൊണ്ട് കൂടിയായിരുന്നു ഭ്രമരം ശ്രദ്ധിക്കപ്പെട്ടിരുന്നത്.

bhramaram

കാഴ്ച,തന്മാത്ര എന്നീ സിനിമകള്‍ക്ക് ശേഷം സംവിധായകന്‍ ബ്ലെസിയുടെതായി പുറത്തിറങ്ങിയ മികച്ച സിനിമകളില്‍ ഒന്നുകൂടിയായിരുന്നു ഭ്രമരം. ഭൂമിക ചൗള നായികാ വേഷത്തില്‍ എത്തിയ ചിത്രത്തില്‍ മുരളി ഗോപിയും സുരേഷ് മേനോനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. റോഡ് ത്രില്ലര്‍ വിഭാഗത്തില്‍പ്പെട്ട സിനിമകളില്‍ ഒന്നായാണ് ഭ്രമരം പുറത്തിറങ്ങിയിരുന്നത്.

മോഹന്‍ സിത്താര ഒരുക്കിയ ഗാനങ്ങളും അജയന്‍ വിന്‍സെന്റിന്റെ ഛായാഗ്രഹണവും സിനിമയില്‍ മുഖ്യ ആകര്‍ഷണങ്ങളായി മാറിയിരുന്നു. ടെലിവിഷന്‍ ചാനലുകളില്‍ എപ്പോള്‍ വന്നാലും ഭ്രമരത്തിന് മികച്ച സ്വീകാര്യത ലഭിക്കാറുണ്ട്. കെപിഎസി ലളിത, ലക്ഷ്മി ഗോപാലസ്വാമി, ബേബി നിവേദിത, മാധവന്‍ ബോബ്, ശോഭ മോഹന്‍, തമ്പി ആന്റണി തുടങ്ങിയവരായിരുന്നു ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X