അണ്ണന്‍ തമ്പി അവതരിച്ചിട്ട് 10 വര്‍ഷം! ഡബിള്‍ റോളില്‍ മമ്മൂട്ടി ചിരിപ്പിച്ച അന്‍വര്‍ റഷീദ് ചിത്രം!!
Recommended Video

അന്‍വര്‍ റഷീദിന്റെ സംവിധാനത്തില്‍ 2008ല്‍ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രമായിരുന്നു അണ്ണന്‍ തമ്പി. രാജമാണിക്യത്തിന്റെ വന്‍വിജയത്തിനു ശേഷം മമ്മൂട്ടിയും അന്‍വര്‍ റഷീദും വീണ്ടുമൊന്നിച്ച ചിത്രം കൂടിയായിരുന്നു ഇത്. മമ്മൂക്ക ഡബിള്‍ റോളിലെത്തിയ ചിത്രത്തില്‍ ലക്ഷ്മി റായ്,ഗോപിക തുടങ്ങിയവരായിരുന്നു നായികമാരായി എത്തിയിരുന്നത്.
മരിക്കാര്‍ ഫിലിംസിന്റെ ബാനറില്‍ ഷാഹുല്‍ ഹമീദ് മരക്കാറും ആന്റോ ജോസഫും ചേര്‍ന്നായിരുന്നു ചിത്രം നിര്‍മ്മിച്ചിരുന്നത്. ഒരു കുടുംബ കഥ പറഞ്ഞ ചിത്രം ആരാധകര്‍ക്കും പ്രേക്ഷകര്‍ക്കും ഒരേ പോലെ ഇഷ്ടപ്പെടുന്ന രീതിയിലായിരുന്നു സംവിധായകന്‍ ഒരുക്കിയിരുന്നത്. അണ്ണന്‍ തമ്പി റിലീസ് ചെയ്ത് പത്ത് വര്‍ഷം തികഞ്ഞിരിക്കുകയാണ്.

2008 എപ്രില്‍ 17നായിരുന്നു മമ്മൂട്ടിയുടെ ഈ സൂപ്പര്‍ഹിറ്റ് ചിത്രം റിലീസ് ചെയ്തിരുന്നത്. 75 കേന്ദ്രങ്ങളിലായിരുന്നു അന്ന് സിനിമ റിലീസ് ചെയ്തിരുന്നത്. മമ്മൂട്ടിയുടെ കരിയറിലെ വലിയ ഹിറ്റുകളിലൊന്നായി മാറിയ ചിത്രമായിരുന്നു അണ്ണന്‍ തമ്പി. കേരളത്തില്‍ ആദ്യമായി വൈഡ് റിലീസിംഗ് നടത്തിയ ചിത്രം കൂടിയായിരുന്നു അണ്ണന്‍ തമ്പി. ബോക്‌സ് ഓഫീസില്‍ നിന്നെല്ലാം തന്നെ മികച്ച പ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചിരുന്നത്. 2008ലെ ബ്ലോക്ബസ്റ്ററുകളില്‍ ഒന്നായിരുന്നു ഈ സിനിമ.

രാഹുല്‍ രാജായിരുന്നു അണ്ണന്‍ തമ്പിയിലെ പാട്ടുകള്‍ ഒരുക്കിയിരുന്നത്. സിദ്ദിഖ്, സുരാജ് വെഞ്ഞാറമൂട്,ഹരിശ്രീ അശോകന്‍,സലീംകുമാര് തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തിയിരുന്നു. ബെന്നി പി നായരമ്പലത്തിന്റെ തിരക്കഥയിലായിരുന്നു സംവിധായകന്‍ ഈ ചിത്രമൊരുക്കിയിരുന്നത്. റിലീസ് ചെയ്ത് വര്‍ഷങ്ങളായെങ്കിലും ഇപ്പോഴും ചാനലുകളില്‍ വരുമ്പോഴെല്ലാം തന്നെ മികച്ച സ്വീകാര്യതയാണ് ചിത്രത്തിന് പ്രേക്ഷകര്‍ നല്‍കാറുളളത്.


Click it and Unblock the Notifications











