ടെസ മുതല്‍ അഖില ശശിധരന്‍ വരെ! മലയാളത്തില്‍ അധികം തിളങ്ങാതെ പോയ നായികമാര്‍ ഇവരാണ്‌

By Prashant V R

തെന്നിന്ത്യന്‍ സിനിമാ ലോകത്തിന് നിരവധി നായികമാരെ സമ്മാനിച്ച ഇന്‍ഡസ്ട്രിയാണ് മലയാളം. മോളിവുഡില്‍ നിന്നുളള നടിമാരെല്ലാം സൂപ്പര്‍ താരങ്ങളുടെയെല്ലാം ഭാഗ്യ നായികമാരായി തിളങ്ങിയിരുന്നു. മലയാളത്തില്‍ ഓരോ വര്‍ഷവും നിരവധി പുതുമുഖ നടിമാരാണ് അരങ്ങേറാറുളളത്. ഇതില്‍ പലരും ആദ്യ ചിത്രത്തിന് പിന്നാലെ ഇന്‍ഡസ്ട്രിയില്‍ സജീവമാകാറുണ്ട്. എന്നാല്‍ പുതിയ നായികമാരില്‍ വളരെ കുറച്ചുപേര്‍ മാത്രമാണ് അരങ്ങേറ്റ ചിത്രത്തിന് പിന്നാലെ അധികം തിളങ്ങാതെ പോയത്.

മലയാളത്തില്‍ മികച്ച തുടക്കം കിട്ടിയിട്ടും അത് നിലനിര്‍ത്തികൊണ്ടുപോകാന്‍ ചില നായികമാര്‍ക്ക് സാധിച്ചിരുന്നില്ല. വളരെ കുറച്ച് സിനിമകളില്‍ മാത്രമാണ് ഇവര്‍ അഭിനയിച്ചത്. മലയാളത്തില്‍ അധികം തിളങ്ങാതെ പോയ ചില നായികമാരെക്കുറിച്ചറിയാം, തുടര്‍ന്ന് വായിക്കൂ...

നിത്യാ ദാസ്

ദിലീപിന്റെ ഈ പറക്കും തളിക എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച താരമാണ് നിത്യാ ദാസ്. സിനിമയുടെ വിജയം നടിയുടെ കരിയറില്‍ വലിയ വഴിത്തിരിവുണ്ടാക്കിയിരുന്നു. ദിലീപിന്റെ കരിയറില്‍ വലിയ വിജയമായ സിനിമ കൂടിയായിരുന്നു ഈ പറക്കുംതളിക. എന്നാല്‍ പറക്കുംതളികയ്ക്ക് ശേഷം മികച്ച വേഷങ്ങള്‍ അധികം നിത്യയ്ക്ക് ലഭിച്ചിരുന്നില്ല. കണ്‍മഷി എന്ന ചിത്രത്തില്‍ ടൈറ്റില്‍ റോളില്‍ നടി എത്തിയെങ്കിലും സിനിമയ്ക്ക് സ്മ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. വിവാഹത്തിന് പിന്നാലെ സിനിമ വിട്ടിരുന്നു താരം.

രേണുക മേനോന്‍

നമ്മള്‍ എന്ന കമല്‍ ചിത്രത്തിലൂടെ മലയാളത്തില്‍ മികച്ച തുടക്കം ലഭിച്ച താരമാണ് രേണുക മേനോന്‍. സിദ്ധാര്‍ത്ഥ് ഭരതന്‍, ജിഷ്ണു തുടങ്ങിയവര്‍ നായകന്മാരായ ചിത്രത്തില്‍ നായികയായാണ് നടി അഭിനയിച്ചത്. നമ്മള്‍ ശ്രദ്ധിക്കപ്പെട്ടെങ്കിലും പിന്നീട് വിജയ ചിത്രങ്ങള്‍ അധികം നടിക്ക് ലഭിച്ചില്ല. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും അഭിനയിച്ച താരം 2006ല്‍ വിവാഹ ശേഷം സിനിമ വിട്ടിരുന്നു.

അഭിരാമി

കഥാപുരുഷന്‍ എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറിയ താരമാണ് അഭിരാമി. തുടര്‍ന്ന് പത്രം എന്ന സുരേഷ് ഗോപി ചിത്രത്തിലൂടെയാണ് നടി ശ്രദ്ധിക്കപ്പെട്ടത്. പത്രത്തിന് പിന്നാലെ മലയാള സിനിമകള്‍ക്കൊപ്പം തന്നെ അന്യ ഭാഷാ ചിത്രങ്ങളിലും നടി അഭിനയിച്ചിരുന്നു. ഒരിടവേളയ്ക്ക് ശേഷം ഇതുതാന്‍ഡാ പോലീസ് എന്ന ചിത്രത്തിലൂടെ മോളിവുഡില്‍ തിരിച്ചെത്തിയെങ്കിലും അധികം തിളങ്ങാന്‍ നടിക്ക് സാധിച്ചിരുന്നില്ല.

ജോമാള്‍

ഒരു വടക്കന്‍ വീരഗാഥ എന്ന ചിത്രത്തിലൂടെ ബാലതാരമായി മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച നടിയാണ് ജോമോള്‍. പിന്നാലെ നായികയായും സഹനടിയായുമൊക്കെ ജോമോള്‍ അഭിനയിച്ചിരുന്നു. 1997ല്‍ എന്ന് സ്വന്തം ജാനകിക്കൂട്ടി എന്ന ചിത്രത്തിന് മികച്ച നടിക്കുളള സംസ്ഥാന പുരസ്‌കാരം ജോമോള്‍ക്ക് ലഭിച്ചിരുന്നു. 2007ല്‍ രാക്കിളിപ്പാട്ട് എന്ന ചിത്രത്തിന് ശേഷമാണ് നടി സിനിമ വിട്ടത്. പിന്നീട് 2017ല്‍ കെയര്‍ഫുള്‍ എന്ന ചിത്രത്തിലൂടെ നടി തിരിച്ചെത്തിയിരുന്നു.

ടെസ ജോസഫ്

പട്ടാളം എന്ന മമ്മൂട്ടി ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച താരമാണ് ടെസ ജോസഫ്. പട്ടാളത്തിന് ശേഷം അധികം സിനിമകളൊന്നും നടിയുടെതായി പുറത്തിറങ്ങിയിരുന്നില്ല. അഞ്ച് സിനിമകളില്‍ മാത്രമാണ് നടി തന്റെ കരിയറില്‍ അഭിനയിച്ചത്. 2017ല്‍ ഗോള്‍ഡ് കോയിന്‍സ് എന്ന ചിത്രമാണ് ടെസയുടെതായി അവസാനമായി പുറത്തിറങ്ങിയത്.

അഖില ശശിധരന്‍

ദിലീപിന്റെ കാര്യസ്ഥനിലൂടെ മലയാളത്തില്‍ മികച്ച തുടക്കം ലഭിച്ച താരമായിരുന്നു അഖില ശശിധരന്‍. എന്നാല്‍ ഈ തുടക്കം പിന്നീട് നിലനിര്‍ത്തികൊണ്ടുപോകാന്‍ നടിക്ക് സാധിച്ചില്ല. കാര്യസ്ഥന് പിന്നാലെ പൃഥ്വിരാജിന്റെ നായികയായി തേജാഭായ് ആന്‍ഡ് ഫാമിലി എന്ന ചിത്രവും അഖിലയുടെതായി പുറത്തിറങ്ങിയിരുന്നു. എന്നാല്‍ പിന്നീട് നടി സിനിമകള്‍ ഒന്നും ചെയ്തിരുന്നില്ല.

Read more about: malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X