മമ്മൂട്ടിയുടെ ഒറ്റവാക്കിൽ വീട്ടിൽ മിനി തിയേറ്റർ റെഡി, ഹോം തിയേറ്റർ പണിത കഥ പറഞ്ഞ് ടിജി രവി
മലയാളി പ്രേക്ഷകർക്ക് മികച്ച ഒരുപിടി ചിത്രങ്ങൾ സമ്മാനിച്ച താരമാണ് ടി.ജി. രവി. 1974 ൽ പുറത്ത് ഇറങ്ങിയ ഉത്തരായനം എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സിനിമയിൽ എത്തുന്നത്. തുടക്കകാലത്ത് വില്ലൻ വേഷങ്ങളിൽ തിളങ്ങിയ ടിജി രവി പിന്നീട് മലയാള സിനിമയുടെ പ്രധാന ഘടകമായി മാറുകയായിരുന്നു. ഇപ്പോഴും അദ്ദേഹം സിനിമയിൽ സജീവമാണ്.
ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ടിജി രവിയുടെ പുതിയ അഭിമുഖമാണ്. വീട്ടിൽ തിയേറ്റർ ഒരുക്കിയതിനെ കുറിച്ചാണ് അദ്ദേഹം പറയുന്നത്. മനോരമ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മമ്മൂട്ടിയുടെ ഒറ്റ വാക്കിനെ തുടർന്നാണ് തിയേറ്റർ നിർമ്മിച്ചതെന്നും അദ്ദേഹം പറയുന്നു.

കൊവിഡ് വൈറസ് വ്യാപനത്തിന്റെ ആദ്യഘട്ടത്തിൽ തന്നെ തിയേറ്ററുകൾ അടച്ചിടുകയായിരുന്നു. സിനിമ ചിത്രീകരണങ്ങൾ നിർത്തി വയ്ക്കുകയും ചെയ്തിരുന്നു. പീന്നീട് ചെറിയ ഇടവേളയ്ക്ക് ശേഷമാണ് തിയേറ്ററുകൾ തുറക്കുന്നത്. എന്നാൽ വീണ്ടും തിയേറ്ററുകൾ നിശ്ചലമാവുകയായിരുന്നു. കൊവിഡ് കാലത്ത് തിയേറ്റർ റിലീസായി എത്തിയ ചിത്രമായിരുന്നു മമ്മൂട്ടി- മഞ്ജുവാര്യർ പ്രധാന വേഷത്തിലെത്തിയ പ്രീസ്റ്റ്. ഹൊറർ മിസ്റ്റീരിയസ്-ത്രില്ലർ ചിത്രമായിരുന്നു ഇത്. തിയേറ്ററിൽ കാണേണ്ട ചിത്രമായിരുന്നത് കൊണ്ട് സിനിമയുടെ റിലീസ് നീട്ടി വയ്ക്കുകയായിരുന്നു. തിയേറ്ററുകൾ തുറന്നതിന് ശേഷമാണ് ചിത്രം റിലീസ് ചെയ്തത്. പിന്നീട് ആമസോൺ പ്രൈമിലും ടെലിവിഷനിലും പ്രീസ്റ്റ് സംപ്രേക്ഷണം ചെയ്തിരുന്നു.

ഇപ്പോഴിത വീട്ടിലെ മിനി തിയേറ്ററിലൂടെ പ്രീസ്റ്റ് കണ്ടതിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് ടിജി രവി. മമ്മൂട്ടിയുടെ ഒറ്റ വാക്കിനെ തുടർന്നാണ് വീട്ടിലെ മിനി തിയേറ്റർ നിർമ്മിച്ചതെന്നും അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞു.തുടക്കത്തിൽ ഞാൻ മാത്രമാണ് ഇത്തരത്തിൽ സിനിമ കാണുന്നതെന്ന് വിചാരിച്ചത്. എന്നാൽ പലരും വീടുകളിൽ ചെറിയ രീതിയിൽ ഹോം തിയേറ്ററുകൾ ഉണ്ടാക്കിയാണ് ഇപ്പോൾ സിനിമകൾ കാണുന്നതെന്നും നടൻ പറയുന്നു

പ്രീസ്റ്റ് ആദ്യം ടിവിയിലൂടെയാണ് കണ്ടത്. മിക്കവാറും മമ്മൂട്ടിയുടെ സിനിമ കണ്ടതിന് ശേഷം എന്റെ അഭിപ്രായം അറിയിച്ചുകൊണ്ട് ഞാൻ ഒരു മെസേജ് അയക്കും. തിരിച്ച് അദ്ദേഹവും മെസേജ് അയക്കാറുണ്ട്. പ്രീസ്റ്റ് കണ്ടതിന് ശേഷവും മെസേജ് അയച്ചിരുന്നു. അപ്പോൾ തന്നെ എന്നെ തിരിച്ച് വിളിക്കുകയായിരുന്നു. ടിവിയലാണോ കണ്ടതെന്ന് ചോദിച്ചു. കാരണം അന്നായിരുന്നു ചിത്രം ഒടിടിയിൽ റിലീസ് ചെയ്തത്. ഞാൻ അതെ എന്ന് പറഞ്ഞു. എന്നാൽ തിയേറ്ററിൽ കാണണമെന്നും എങ്കിലെ അതിന്റെ ഒരു എഫക്ട് കിട്ടുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ആ വാക്കിൽ നിന്നാണ് ഒരു പ്രൊജക്ടർ വാങ്ങി സ്വന്തമായിട്ട് വീട്ടിലൊരു മിനിതിയേറ്റർ ഒരുക്കിയത്.

സിനിമ മാത്രമല്ല ഫുട് ബോൾ കളിയും ഇതിലൂടെയാണ് കണ്ടെതെന്നും ടിജി രവി പറഞ്ഞു. ഇനി മൂന്ന് സിനിമകളാണ് ഇനി പുറത്ത് ഇറങ്ങാനുള്ളത്. നേരത്തെ ചിത്രീകരിച്ച സിനിമകളാണ് ഇവ. കൊവിഡ് പ്രതിസനധിയെ തുടർന്ന് ചിത്രം നീട്ടി വയ്ക്കുകയായിരുന്നു. അവകാശി, പട, അനപ്പറമ്പിൽ വേൾഡ് കപ്പ് എന്നിവയാണ്. അതൊരു വ്യത്യസ്തമായ ചിത്രമാണ്. ഞാനും ഐഎം വിജയനും സിനിമയിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.
വീഡിയോ; കടപ്പാട്, മനോരമ ന്യൂസ്


Click it and Unblock the Notifications











