ഒന്നിനെ കൊന്നാലും ഒമ്പതിനെ കൊന്നാലും കുറ്റം ഒന്നെ ഒള്ളെടോ; പ്രേംനസീറുമായുള്ള സൗഹൃദത്തെ കുറിച്ച് ടി.ജി.രവി
മലയാളി പ്രേക്ഷകരുട എക്കാലത്തേയും പ്രിയപ്പെട്ട വില്ലനാണ് ടി.ജി.രവി. ഇന്നും ടിജി രവിയുടെ പഴയ കാല ചിത്രങ്ങൾ പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാണ്. 1974 ൽ പുറത്ത് ഇറങ്ങിയ ഉത്തരായണം എന്ന ചിത്രത്തിലൂടെയാണ് നടൻ വെള്ളിത്തിരയിൽ എത്തുന്നത്. നടകത്തിലൂടെയായിരുന്നു ടിജി രവിയുടെ തുടക്കം.

ജയൻ നായകനായി അഭിനയിച്ച ചാകര എന്ന ചിത്രത്തിലെ വില്ലൻ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴും സിനിമയിൽ സജീവമാണ് താരം. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് കാന്‍ചാനല്‍മീഡിയക്ക് നടൻ നൽകിയ അഭിമുഖമാണ്. സഹപ്രവർത്തകരുമായുള്ള അടുപ്പത്തെ കുറിച്ചാണ് അഭിമുഖത്തിൽ പറയുന്നത്.
പ്രേംനസീറുമായി വളരെ നല്ല അടുപ്പമായിരുന്നു എന്നാണ് താരം പറയുന്നത്. നടന്റെ വാക്കുകൾ ഇങ്ങനെ...'പ്രേംനസീറുമായി വളരെ നല്ല അടുപ്പമായിരുന്നു തനിക്കുണ്ടായിരുന്നു.തീരം തേടുന്ന തിര എന്ന സിനിമയില്‍ പ്രേംനസീറിന്റെ അമ്മാനച്ഛനായാണ് ഞാനാദ്യം അഭിനയിക്കുന്നത്. നസീര്‍ സാറിന്റെ കൈയ്യില്‍ നിന്നും ഇടികൊള്ളാന്‍ നല്ല സുഖമായിരുന്നു. പൂകൊണ്ട് എറിയും പോലെയായിരുന്നു. ഒരുപാട് സിനിമകളില്‍ ഒരുമിച്ചഭിനയിച്ചു. "പൂമടത്ത് പെണ്ണ് എന്ന ചിത്രത്തിലാണ് വില്ലന്‍ കഥാപാത്രത്തിന് ആദ്യമായി കൈയ്യടി കിട്ടുന്നത്. "ഒന്നിനെ കൊന്നാലും ഒമ്പതിനെ കൊന്നാലും കുറ്റം ഒന്നെ ഒള്ളെടോ എന്ന ഡയലോഗിനാണത്,' അദ്ദേഹം പറയുന്നു.
അതുപോലെ, ഭരതന്റെ 'പറങ്കിമല' എന്ന സിനിമയില്‍ അഭിനയിക്കാന്‍ കാരണം തന്റെ ഭാര്യയാണെന്നും ടി.ജി. രവി പറയുന്നു. 'തിരക്കുകള്‍ കാരണം ആ സിനിമ വേണ്ടെന്ന് വെക്കാന്‍ തീരുമാനിച്ചിരുന്നു. ആ സിനിമ ജീവിതത്തില്‍ വഴിത്തിരിവാവുകയും ചെയ്തു. തൃശൂര്‍ ഭാഷ കൈകാര്യം ചെയ്ത ആദ്യ സിനിമ കൂടെയാണത്' അദ്ദേഹം പറയുന്നു. സിനിമയിലേക്കുള്ള തിരിച്ചു വരവും ഒട്ടും അപരിചിതത്വം ഇല്ലാതെ തന്നെ കൈകാര്യം ചെയ്യാന്‍ പറ്റിയെന്നും അദ്ദേഹം പറഞ്ഞു.
'സന്ധ്യ മയങ്ങും നേരെ എന്ന സിനിമയിലെ വില്ലന്‍ കഥാപാത്രം നന്നായിട്ടുണ്ടെന്ന് പറഞ്ഞ് ഒരുപാടാളുകള്‍ അക്കാലത്ത് ഇല്ലന്റുകള്‍ അയച്ചിരുന്നു. കുറച്ചു നാളുകള്‍ സിനിമയില്‍ നിന്നും മാറി വന്നതിനു ശേഷം ചെയ്ത സിനിമയാണ് 22 ഫീമെയില്‍ കോട്ടയം. ആ സിനിമയില്‍ കത്ത് വായിക്കുന്ന രംഗം അതിമനോഹരമായിട്ടാണ് ആഷിഖ് അബു സെറ്റ് ചെയ്തത്. ആ സീന്‍ കഴിഞ്ഞപ്പോള്‍ റിമ ഓടി വന്നു കെട്ടിപിടിച്ചു. വലിയ അംഗീകാരമായിരുന്നു അത്,' അദ്ദേഹം പറയുന്നു.


Click it and Unblock the Notifications











