ഷാജി പാപ്പന്‍ പിടികൊടുക്കാതെ പായുന്നു! പിന്നാലെ വന്ന സിനിമകള്‍ക്ക് ഒപ്പമെത്താന്‍ ബുദ്ധിമുട്ടും...
ക്രിസ്തുമസിന് മുന്നോടിയായി തിയറ്ററുകളിലേക്കെത്തിയ ആട് 2 വിന്റെ കളക്ഷന്‍ പതിനഞ്ച് ദിവസങ്ങള്‍ക്ക് ശേഷം പുറത്ത് വിടുമെന്ന് പറഞ്ഞിരുന്നെങ്കിലും ഇനിയും പുറത്ത് വന്നിട്ടില്ല. എന്നാല്‍ സിനിമ ഞെട്ടിക്കുന്ന കളക്ഷന്‍ നേടിയാണ് ഇപ്പോഴും പ്രദര്‍ശനം തുടരുന്നതെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല.
എന്നാല്‍ സിനിമ ഇറങ്ങി ഒരു മാസമാവാന്‍ പോവുകയാണ്. അതിനിടെ തമിഴില്‍ നിന്നും സൂര്യയുടെയും വിക്രമിന്റെയും സിനിമകളടക്കം നിരവധി സിനിമകളാണ് റിലീസിനെത്തിയിരുന്നത്. അതൊന്നും സിനിമയുടെ കളക്ഷനെ ബാധിക്കില്ലെന്നാണ് പറയുന്നത്. കാരണം ഇപ്പോഴും സിനിമ 100 ലധികം സ്‌ക്രീനുകളിലാണ് പ്രദര്‍ശനം നടത്തുന്നത്.

ആട് 2
ബോക്‌സ് ഓഫീസില്‍ വലിയൊരു ചലനമുണ്ടാക്കാന്‍ ആട് 2 വിന് കഴിയുമെന്ന വിശ്വാസത്തിലാണ് അണിയറ പ്രവര്‍ത്തകരും ആരാധകരും. പതിനഞ്ച് ദിവസത്തിനുള്ളില്‍ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത് വരുമെന്ന് പറഞ്ഞിരുന്നെങ്കിലും ഇനിയും വന്നിട്ടില്ല. എന്നാല്‍ സിനിമ വലിയ ഉയരത്തിലെത്തും. സിനിമ റിലീസായി നാലാഴ്ചയായിട്ടും 100 സ്്ക്രീനുകളിലാണ് പ്രദര്‍ശനം നടക്കുന്നത്. നിലവില്‍ ഒരു ദിവസം 350 ഷോ ആണ് സിനിമയ്ക്ക് കിട്ടുന്നത്.

താനാ സേര്‍ന്ത കൂട്ടം
ഇത്തവണ പൊങ്കല്‍ റിലീസായി തമിഴില്‍ രണ്ട് സിനിമകളായിരുന്നു റിലീസ് ചെയ്തിരുന്നത്. അതില്‍ സൂര്യ നായകനായ താനാ സേര്‍ന്ത കൂട്ടം ആദ്യദിനങ്ങളില്‍ മികച്ച പ്രതികരണം നേടിയാണ് പ്രദര്‍ശനം തുടരുന്നത്. കേരളത്തിലും സിനിമയ്ക്ക് വന്‍ വരവേല്‍പ്പാണ് കിട്ടിയിരിക്കുന്നത്. 200 സ്‌ക്രീനുകളില്‍ സിനിമ പ്രദര്‍ശിപ്പിക്കുന്നുണ്ട്. കളക്ഷനില്‍ സിനിമയും മോശമില്ലാത്ത പ്രകടനം കാഴ്ച വെക്കുമെന്നാണ് പറയുന്നത്.

സ്‌കെച്ച്
വിജയ് ചന്ദര്‍ സംവിധാനം ചെയ്ത സ്‌കെച്ച് എന്ന
സിനിമയില്‍ ചെറിയൊരു ഇടവേളയ്ക്ക് ശേഷം വിക്രം ആയിരുന്നു നായകനായി അഭിനയിച്ചിരുന്നത്. താനാ സേര്‍ന്ത കൂട്ടത്തിനൊപ്പം പൊങ്കല്‍ റിലീസായിട്ടായിരുന്നു സിനിമയും എത്തിയത്. മോഹന്‍ലാലിന്റെ കീഴിലുള്ള മാക്‌സ് ലാബാണ് സിനിമ കേരളത്തില്‍ റിലീസിനെത്തിച്ചത്. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് കിട്ടിയിരിക്കുന്നത്.

ക്വീന്‍
പുതുമുഖങ്ങളെ മുന്‍നിര്‍ത്തി തിയറ്ററുകളിലേക്കെത്തിയ സിനിമയാണ് ക്വീന്‍. ആദ്യദിനം തന്നെ സിനിമയ്ക്ക് മികച്ച തുടക്കമാണ് കിട്ടിയിരിക്കുന്നത്. 80 സ്‌ക്രീനുകളിലാണ് സിനിമ പ്രദര്‍ശിപ്പിക്കുന്നത്. എന്നാല്‍ വരും ദിവസങ്ങളില്‍ സിനിമ മോശമില്ലാത്ത പ്രകടനം കാഴ്ച വെക്കുമെന്നാണ് കരുതുന്നത്.

ദൈവമേ കൈതൊഴം കെ.കുമാറകേണം
ജയറാമിനെ നായകനാക്കി സലീം കുമാര്‍ സംവിധാനം ചെയ്ത സിനിമയാണ് ദൈവമേ കൈതൊഴം കെ.കുമാറകേണം. കേരളത്തില്‍ മാത്രം 100 തിയറ്ററുകളിലാണ് സിനിമയുടെ പ്രദര്‍ശനം നടക്കുന്നത്. രണ്ട് തമിഴ് സിനിമകള്‍ക്കൊപ്പം റിലീസിനെത്തിയ സിനിമ റിലീസ് ദിനത്തില്‍ ആ സിനിമകളോട് മത്സരം നടത്തേണ്ടിയിരുന്നു. എന്നാല്‍ സിനിമയെ കുറിച്ചുള്ള പ്രതികരണങ്ങള്‍ മോശമില്ലാതിരുന്നതിനാല്‍ കളക്ഷനില്‍ മാറ്റമുണ്ടാവുമെന്നാണ് കരുതുന്നത്.


Click it and Unblock the Notifications











