»   » സ്‌കെച്ചിട്ട്‌ വിക്രം, താനാ സേര്‍ത കൂട്ടവുമായി സൂര്യ.. ദോ ദിങ്ങ് തമിഴ്‌നാട്ടിലുമുണ്ട് വമ്പന്‍

സ്‌കെച്ചിട്ട്‌ വിക്രം, താനാ സേര്‍ത കൂട്ടവുമായി സൂര്യ.. ദോ ദിങ്ങ് തമിഴ്‌നാട്ടിലുമുണ്ട് വമ്പന്‍

Posted By:
Subscribe to Filmibeat Malayalam

കേരളത്തിലിങ്ങ് ന്യൂ ഇയര്‍ അമിട്ട് നാളെ (05-01-2018) മുതല്‍ പൊട്ടി തുടങ്ങും. ഷെയിന്‍ നിഗത്തിന്റെ ഈട, മമ്മൂട്ടിയുടെ സ്ട്രീറ്റ്‌ലൈറ്റ്, പ്രണവ് മോഹന്‍ലാലിന്റെ ആദി അങ്ങനെ ഒരു വലിയ മത്സരത്തിനാണ് ഈ ജനുവരി മാസം സാക്ഷിയാകാന്‍ പോകുന്നത്.

എന്നാല്‍ ഇങ്ങ് കേരളത്തില്‍ മാത്രമല്ല, അങ്ങ് തമിഴ്‌നാട്ടിലും വന്‍ ഉത്സവങ്ങള്‍ക്ക് കൊടിയുയര്‍ന്നു കഴിഞ്ഞു. ജനുവരി 12 ന്, പൊങ്കല്‍ ആഘോഷത്തിന്റെ നിറവ് കൂട്ടാന്‍ വിക്രം, സൂര്യ, അരവിന്ദ് സ്വാമി, പ്രഭുദേവ തുടങ്ങിവരൊക്കെ നേര്‍ക്ക് നേര്‍ നില്‍ക്കുകയാണ്. പൊങ്കല്‍ റിലീസിങ് ചിത്രങ്ങളിലൂടെ തുടര്‍ന്ന് വായിക്കാം

നായികമാര്‍ക്ക് 'ക്യൂട്ട്‌നസ്സ്' നിര്‍ബന്ധമാണോ.. എന്തിനാണത് എന്ന് ചാക്കോച്ചന്റെ നായിക ചോദിക്കുന്നു

താനാ സേര്‍ത കൂട്ടം

സൂര്യ ഫാന്‍സ് വലിയ പ്രതീക്ഷകളോടെ കാത്തിരിയ്ക്കുന്ന ചിത്രമാണ് താനാ സേര്‍ത കൂട്ടും. കോമഡി എന്റര്‍ടൈന്‍മെന്റ് കാറ്റഗറിയില്‍ പെടുന്ന ചിത്രത്തില്‍ കീര്‍ത്തി സുരേഷാണ് നായിക. അക്ഷയ് കുമാറിന്റെ 'സ്‌പെഷ്യല്‍ 26' എന്ന ചിത്രത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ടാണ് വിഘ്‌നേശ് ശിവന്‍ ചിത്രം സംവിധാനം ചെയ്തിരിയ്ക്കുന്നത്.

സ്‌കെച്ച്

സൂപ്പര്‍ സ്റ്റൈലോടെ വിക്രം എത്തുന്ന ചിത്രമാണ് സ്‌കെച്ച്. നോര്‍ത്ത് ചെന്നൈയിലെ അധോലോകത്തെ കുറിച്ച് പറയുന്ന ആക്ഷന്‍ ചിത്രത്തില്‍ തമന്നയാണ് നായിക. വിജയ് ചന്ദ്രര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഭോജ്പൂരി ഹീറോ രവി കൃഷ്ണയും ആര്‍കെ സുരേഷും രാധാ രവിയും മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. കബാലിയ്ക്ക് ശേഷം കലൈ പുലി താണു മാര്‍ക്കറ്റ് ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും സ്‌കെച്ചിനുണ്ട്.

ഗുലിബെഗവാലി

വര്‍ഷങ്ങള്‍ക്ക് ശേഷം തമിഴ് ചിത്രത്തിലേക്ക് മടങ്ങിയെത്തിയ പ്രഭു ദേവയുടെ രണ്ടാമത്തെ ചിത്രമാണ് ഗുലിബെഗവാലി. ആക്ഷന്‍ കോമഡി ചിത്രത്തില്‍ പ്രഭവുദേവയുടെ കലക്കന്‍ ഡാന്‍സ് നമ്പറുകളും ഉണ്ടാവും. ഹന്‍സിക നായികയായെത്തുന്ന ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ രേവതി അവതരിപ്പിയ്ക്കുന്നു. ഇതേ പേരില്‍ പണ്ടൊരു എംജിആര്‍ ചിത്രം ഉണ്ടായിരുന്നു എന്നതാണ് തമിഴകത്തിന്റെ ആവേശം കൂട്ടുന്നത്.

ഭാസ്‌കര്‍ ഒരു റാസ്‌ക്കല്‍

മലയാളത്തില്‍ മമ്മൂട്ടിയുടെ സൂപ്പര്‍ഹിറ്റ് ചിത്രമായ ഭാസ്‌കര്‍ ദ റാസ്‌ക്കല്‍ എന്ന ചിത്രത്തിന്റെ റീമേക്കാണ് ഭാസ്‌കര്‍ ഒരു റാസ്‌ക്കല്‍. സിദ്ധിഖ് തന്നെയാണ് ചിത്രം തമിഴിലേക്ക് റീമേക്ക് ചെയ്യുന്നത്. അരവിന്ദ് സ്വാമിയും അമല പോളും നായികാ - നായകന്മാരായി എത്തുന്നു. മീനയുടെ മകള്‍ നൈനിക അമല പോളിന്റെ മകളായി ചിത്രത്തിലുണ്ട്.

മധുര വീരന്‍

നടനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ വിജയകാന്തിന്റെ മകന്‍ ഷണ്‍മുഖ പാണ്ഡിയന്റെ അരങ്ങേറ്റ ചിത്രം എന്ന പ്രത്യേകതയോടെയാണ് മധുര വീരനെ തമിഴകം കാണുന്നത്. പ്രശസ്ത ഛായാഗ്രാഹകനായ പിജി മുത്തയ്യനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജല്ലിക്കട്ടിനെ കുറിച്ച് പറയുന്ന ചിത്രമായതിനാല്‍ ചില വിവാദങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. പ്രശ്‌നങ്ങളൊന്നുമില്ലെങ്കില്‍ പൊങ്കല്‍ ആഘോഷത്തിന് മധുര വീരനുമുണ്ടാവും

English summary
Thaanaa Serndha Koottam, Sketch, Gulebagavali, Bhaskar Oru Rascal: Which film will ace the Pongal weekend?

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X