അവൾ എന്നെ തേച്ചിട്ടില്ല, ഞാനാണ് ചതിച്ചതെന്ന് വേണമെങ്കിൽ പറയാം, സൗഹൃദത്തിന് ശേഷമായിരുന്നു വിവാഹം; താജുദ്ദീൻ
20 വർഷം മുമ്പ് യുവത്വത്തിന്റെ ഹരമായിരുന്ന ആർബം ഗാനമാണ് ഖൽബാണ് ഫാത്തിമ. എവിടെ തിരഞ്ഞാലും ഫാത്തിമ തരംഗം മാത്രം. നെഞ്ചിനുള്ളിൽ നീയാണ് എന്ന ഒറ്റ ഗാനം മതി താജുദ്ദീൻ വടകര എന്ന ഗായകനെ മലയാളികൾക്ക് ഓർക്കാൻ. യുട്യൂബും സോഷ്യൽമീഡിയയും വരുന്നതിന് മുമ്പ് എല്ലാവരുടേയും പ്ലെ ലിസ്റ്റിൽ നെഞ്ചിനുള്ളിൽ നീയാണ് ഫാത്തിമ എന്ന ഗാനമുണ്ടായിരുന്നു. ഇന്നും പ്രണയം, നഷ്ട പ്രണയം എന്നിവയൊക്കെ സംഭവിക്കുമ്പോൾ അറിയാതെ പലരും നെഞ്ചിനുള്ളിൽ നീയാണ് ഫാത്തിമ പാടാറുണ്ട്.
ജീവിക്കാൻ വേണ്ടി താജുദ്ദീൻ വടകര എഴുതിയ പാട്ടുകളെ ജനങ്ങൾ നെഞ്ചോട് ചേർക്കുകയായിരുന്നു. ഖൽബാണ് ഫാത്തിമ എന്ന സംഗീത ആൽബത്തിലെ ഓരോ പാട്ടുകളിലും തന്റെ ജീവിതവും പ്രണയവും വിരഹവുമൊക്കെയുണ്ടെന്നും ആത്മാംശം ഉള്ളതുകൊണ്ടാകാം ജനങ്ങൾക്ക് ഇത്രയേറെ ഇഷ്ടമായതെന്നും ഒരിക്കൽ താജുദ്ദീൻ തന്നെ പറഞ്ഞിട്ടുണ്ട്.

ഇപ്പോഴിതാ ഖൽബാണ് ഫാത്തിമ ആൽബത്തെ കുറിച്ചും ജീവിത സഖിയായ സെയ്ഫുന്നീസ കുറിച്ചും മനസ് തുറന്നിരിക്കുകയാണ് താജുദ്ദീൻ വടകര വെറൈറ്റി മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ. നെഞ്ചിനുള്ളിൽ നീയാണ് സോങ്ങിലെ ഫാത്തിമ എവിടെയോ സന്തോഷത്തോടെ ജീവിക്കുന്നുണ്ട്. അത് ചെറുപ്പകാലത്ത് തോന്നിയ ഒരു പ്രണയമായിരുന്നു. ആ കുട്ടിയുടെ പേര് ഫാത്തിമ എന്നായിരുന്നില്ല. ഞാനാണ് ഫാത്തിമയെന്ന് പേരിട്ടത്.
പലരും ചോദിക്കാറുണ്ട് തേച്ചിട്ട് പോയതാണോയെന്ന്. പക്ഷെ അല്ല. ഞാൻ ഇന്ന് ഇവിടെ ഇരിക്കുന്നത് പോലും എന്റെ ആ പഴയ പ്രണയിനി കാരണമാണ്. ഫാത്തിമ എന്ന ഗാനം പോലും ഞാൻ അവൾക്ക് എഴുതി ലവ് ലെറ്ററായിരുന്നു. രണ്ടപേർ ഒരുമിച്ച് കുറച്ച് ആളുകൾ ഈ ഭൂമിയിൽ നിന്ന് ഇല്ലാതായി പോകും എന്ന് മനസിലായപ്പോഴാണ് ഞങ്ങൾ പിരിഞ്ഞത്. ആ കുട്ടി എന്നെ ചതിച്ചിട്ടില്ല.
ഞാനാണ് ചതിച്ചതെന്ന് പിന്നേയും പറയാം. പിന്നീടുള്ള ജീവിതയാത്രയിൽ ഒരാളെ കണ്ടുമുട്ടി. എവിടുന്നും കിട്ടാത്ത സ്നേഹം എനിക്ക് കിട്ടുമെന്ന് ഉറപ്പുള്ള ഒരാളെ കണ്ടുമുട്ടി. എന്റെ മാതാപിതാക്കളെക്കാൾ കൂടുതൽ എന്നെ സ്നേഹിക്കുന്നൊരാളുണ്ടാകുമ്പോൾ അത് തിരിച്ചറിയാതെ പോയാൽ ജന്മം പാഴായിപ്പോകില്ലേ. അങ്ങനെയാണ് ഇവിടെ വരെ എത്തിയത്.
ഭാര്യയുടെ പേര് സെയ്ഫുന്നീസ എന്നാണ്. ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും ധൈര്യശാലിയും പെർഫക്ഷനിസ്റ്റും ഭാര്യയാണ്. എന്റെ എല്ലാ സ്വഭാവങ്ങളും പറഞ്ഞിട്ടും ഞാൻ ആവശ്യപ്പെടാതെ എന്നെ ഇഷ്ടപ്പെട്ടവളാണ് എന്റെ ഭാര്യ. പതിനെട്ട് വർഷത്തെ സൗഹൃദം ഞങ്ങൾ തമ്മിലുണ്ട്. അത്ര കാലമായി ഞങ്ങൾക്ക് പരസ്പരം അറിയാമായിരുന്നു. ഇതെല്ലം ഇവിടെ ഞാൻ ഇല്ലാ കഥകൾ പറയുന്നവർ ഇതൊക്കെ ഒന്ന് മനസിലാക്കിക്കോട്ടെയെന്ന് കരുതിയാണ്.

രണ്ട് മാസം മുമ്പായിരുന്നു എന്റെയും സെയ്ഫുന്നീയുടേയും നിക്കാഹ്. വിവാഹം വേണ്ടെന്ന് തീരുമാനിച്ചിരുന്ന വ്യക്തിയായിരുന്നു ഞാൻ. എന്റെ നല്ല സമയത്ത് എനിക്ക് സാമ്പത്തികം അധികം ഉണ്ടായിരുന്നില്ല. കൂട്ടുകുടുംബമായിട്ടായിരുന്നു താമസം. വിവാഹം കഴിച്ചാൽ ആ പെൺകുട്ടിയെ പോറ്റാനുള്ള സാമ്പത്തിക ഭദ്രത എനിക്ക് വേണമെന്നുണ്ടായിരുന്നു.
ഇരുപത്തിയാറ് വയസിലായിരുന്നു നഷ്ട പ്രണയം സംഭവിച്ചത്. അത് പാട്ടായി എഴുതിയത് മുപ്പത്തിരണ്ട് വയസിലേക്ക് എത്തിയപ്പോഴാണ്. ആ പെൺകുട്ടി വേറൊരു കാസ്റ്റായിരുന്നു. ഞങ്ങൾ പിരിഞ്ഞുവെന്ന സത്യം ഞാൻ ഉൾക്കൊള്ളാൻ കുറേ സമയം എടുത്തു എന്നും താജുദ്ദീൻ വടകര പറയുന്നു. 2004ൽ ആണ് ഖൽബാണ് ഫാത്തിമ പുറത്തിറങ്ങുന്നത്. ഇപ്പോൾ വിദേശത്തും സ്വദേശത്തുമെല്ലാം സ്റ്റേജ് ഷോകളുമായി സജീവമാണ് താജുദ്ദീൻ.
മ്യൂസിക്ക് ആൽബങ്ങളിൽ നിരവധി അവസരങ്ങൾ ലഭിച്ചിട്ടുണ്ടെങ്കിലും സിനിമ പിന്നണിയിൽ ശോഭിക്കാൻ താജുദ്ദീന് സാധിച്ചിട്ടില്ല. ഗായകൻ ആവുക എന്നത് മാത്രമല്ല ഒരു കാലത്ത് സിനിമാ അഭിനയ മോഹവും താജുദ്ദീന് ഉണ്ടായിരുന്നു.


Click it and Unblock the Notifications











