തല അജിത്തിന്റെ ഗംഭീര പ്രകടനവുമായി വിശ്വാസം തിയ്യേറ്ററുകളില്‍! പ്രേക്ഷക പ്രതികരണമിങ്ങനെ! കാണൂ
കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് തല അജിത്ത് ചിത്രം വിശ്വാസം ഇന്ന് തിയ്യേറ്ററുകളിലെത്തിയിരിക്കുകയാണ്. തമിഴ്‌നാട്ടിലെ പൊങ്കലിനോടനുബന്ധിച്ച് എത്തിയ സിനിമ വമ്പന്‍ റിലീസായിട്ടാണ് എത്തിയിരിക്കുന്നത്. ചിത്രത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ ട്രെയിലര്‍ വലിയ ആവേശമായിരുന്നു ആരാധകരില്‍ ഉണ്ടാക്കിയിരുന്നത്. ആരാധകരെ ആവേശം കൊളളിക്കുന്ന രംഗങ്ങള്‍ വിശ്വാസത്തിന്റെ ട്രെയിലറില്‍ ഉണ്ടായിരുന്നു.
സ്‌റ്റൈല്‍ മന്നന്റെ പേട്ടയ്‌ക്കൊപ്പമാണ് അജിത്ത് ചിത്രവും എത്തിയിരിക്കുന്നത്. ഇത്തവണയും ഒരു മാസ് എന്റര്‍ടെയ്‌നര്‍ ചിത്രവുമായിട്ടാണ് തല വന്നിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. തമിഴ്‌നാട്ടിലെന്ന പോലെ കേരളത്തിലും വലിയ റിലീസായിട്ടാണ് സിനിമ എത്തിയിരിക്കുന്നത്. വിശ്വാസത്തിന്റെ ആദ്യ ഷോകള്‍ പുലര്‍ച്ചെ മുതല്‍ എല്ലായിടത്തും തുടങ്ങിയിരുന്നു. സിനിമയുടെ ആദ്യ പ്രേക്ഷക പ്രതികരണങ്ങളറിയാനായി തുടര്‍ന്ന് വായിക്കൂ...

വിശ്വാസം
വീരം,വേതാളം,വിവേകം എന്നീ സിനിമകള്‍ക്കു ശേഷം സിരുത്തെ ശിവ അജിത്തിനെ നായകനാക്കി ഒരുക്കിയ ചിത്രമാണ് വിശ്വാസം. ഇത്തവണയും ഒരു മാസ് എന്റര്‍ടെയ്‌നര്‍ ചിത്രവുമായിട്ടാണ് ഈ കൂട്ടുകെട്ട് എത്തിയിരിക്കുന്നത്. കുടുംബ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പൊങ്കല്‍ സമയത്ത് ആരാധകര്‍ക്കും പ്രേക്ഷകര്‍ക്കും ഒരേപോലെ ആഘോഷിച്ചു കാണാവുന്ന ഒരു ചിത്രം കൂടിയാണ് വിശ്വാസം. ഒരു മാസ് ചിത്രത്തിനു വേണ്ട എല്ലാ ഘടകങ്ങളും ചിത്രത്തിലുമുണ്ടെന്നാണ് അറിയുന്നത്.

അജിത്തും നയന്‍താരയും
ഒരിടവേളയ്ക്കു ശേഷം ലേഡീ സൂപ്പര്‍സ്റ്റാര്‍ നയന്‍താര അജിത്തിന്റെ നായികയായി എത്തുന്നുവെന്ന പ്രത്യേകതയും വിശ്വാസത്തിനുണ്ട്. ചിത്രത്തില്‍ അജിത്തിന്റെ മനൈവിയായിട്ടാണ് നയന്‍സ് എത്തുന്നത്. വിശ്വാസത്തിന്റെതായി പുറത്തിറങ്ങിയ ട്രെയിലറില്‍ നയന്‍താരയും തിളങ്ങിയിരുന്നു. യെന്നൈ അറിന്താലിനും ശേഷം ബേബി അനിഘ അജിത്തിന്റെ മകളായി വീണ്ടും എത്തുന്നുവെന്ന പ്രത്യേകതയും ഈ മാസ് ചിത്രത്തിനുണ്ട്. ഇവര്‍ക്കൊപ്പം റോബോ ശങ്കര്‍,തമ്പി രാമയ്യ, യോഗി ബാബു,ജഗപതി ബാബു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.

ചിത്രത്തിലെ പാട്ടുകളെല്ലാം
സത്യ ജ്യോതി ഫിലിംസാണ് അജിത്തിന്റെ വിശ്വാസം നിര്‍മ്മിച്ചിരിക്കുന്നത്. ഡി ഇമാന്‍ ഒരുക്കിയ ചിത്രത്തിലെ പാട്ടുകളെല്ലാം തന്നെ നേരത്തെ തരംഗമായി മാറിയിരുന്നു. ഡപ്പാംകൂത്ത് ഗാനങ്ങളും മെലഡി ഗാനവും ചിത്രത്തിന്റെതായി പുറത്തിറങ്ങിയിരുന്നു. പേട്ടയും വിശ്വാസവും ഒരുമിച്ചെത്തുമ്പോള്‍ ഏതായിരിക്കും പൊങ്കല്‍ കൊണ്ടുപോവുകയെന്നും എല്ലാവരും ഉറ്റുനോക്കുന്നൊരു കാര്യമാണ്.

ഇത്തവണയും സോള്‍ട്ട് ആന്‍ പെപ്പര്‍ ലുക്കില്‍
കുടുംബ ബന്ധങ്ങള്‍ക്ക് പ്രാധാന്യം നല്കിയൊരുക്കിയ വിശ്വാസം അച്ഛനും മകളും തമ്മിലുളള ആത്മബന്ധത്തിന്റെ കഥയാണ് പറയുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇരട്ട വേഷത്തിലാണ് ചിത്രത്തില്‍ അജിത്ത് എത്തുന്നത്. ഇത്തവണയും സോള്‍ട്ട് ആന്‍ പെപ്പര്‍ ലുക്കില്‍ എത്തുന്നുണ്ടെങ്കിലും മറ്റൊരു വേറിട്ട ലൂക്കിലും സൂപ്പര്‍താരം എത്തുന്നു. ആരാധകര്‍ക്കൊപ്പം എല്ലാ തരം പ്രേക്ഷകര്‍ക്കും ഇഷ്ടമാവുന്ന ഒരു മാസ് ചിത്രം തന്നെയാണ് വിശ്വാസം എന്നാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്.

പ്രേക്ഷക പ്രതികരണം
ഇത്തവണയും മികച്ച പ്രകടനം തന്നെയാണ് അജിത്ത് കാഴ്ചവെച്ചിരിക്കുന്നതെന്നാണ് പ്രേക്ഷക പ്രതികരണങ്ങള്‍ വരുന്നത്. തലയുടെ ആക്ഷന്‍ രംഗങ്ങളും ഡാന്‍സും കിടിലന്‍ ആണെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. യുവാവായും മധ്യവയസ്‌ക്കനായും പക്വതയാര്‍ന്ന പ്രകടനം തന്നെ താരം കാഴ്ചവെച്ചു. വിശ്വാസത്തിലെ അടിച്ചുതൂക്ക് പാട്ടിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. തിയ്യേറ്ററുകളില്‍ വലിയ ഓളമാണ് പാട്ട് ഉണ്ടാക്കിയിരിക്കുന്നത്. നയന്‍താര പതിവു പോലെ ഇത്തവണയും തന്റെ റോള്‍ മികവുറ്റതാക്കി. അജിത്തിനൊപ്പം നല്ല സ്‌ക്രീന്‍ പ്രസന്‍സാണ് നടിക്കുളളതെന്നും പ്രേക്ഷക പ്രതികരണങ്ങള്‍ വരുന്നു. അജിത്ത് നയന്‍താര ജോഡികള്‍ തന്നെയാണ് ചിത്രത്തിന്റെ മുഖ്യ ആകര്‍ഷണമായിരിക്കുന്നത്.
ട്വീറ്റ് കാണൂ
കാണൂ
ട്വീറ്റ് കാണൂ
കാണൂ
ട്വീറ്റ് കാണൂ


Click it and Unblock the Notifications