വിജയ് പ്രതിഷേധത്തിനിറങ്ങിയത് ജയലളിതയുടെ പ്രീതി കിട്ടാന്‍?

By Meera Balan

തമിഴ് സിനിമയില്‍ അഭിനയ ശേഷി മാത്രമുണ്ടായാല്‍ പിടിച്ച് നില്‍ക്കാനാവില്ല അല്‍പ്പ സ്വല്‍പ്പം രാഷ്ട്രീയം കൂടി വേണം. ഇല്ലെങ്കില്‍ രക്ഷയില്ല. അമ്മയുടെ പാര്‍ട്ടിയ്‌ക്കൊപ്പം വന്നാല്‍ കലൈഞ്ജര്‍ എത്തുമ്പോള്‍ പണി കിട്ടും. ഇനി തിരിച്ചായാലോ അപ്പോഴും അതു തന്നെ സംഭവിയ്ക്കും. എന്തായാലും ഒരു വര്‍ഷം മുന്‍പ് വിജയുടെ തലൈവയുടെ പ്രദര്‍ശനം തമിഴ് നാട്ടില്‍ നിരോധിച്ച ജയലളിതയെ തണുപ്പിയ്ക്കാന്‍ വിജയ്ക്ക് അവസരം ലഭിച്ചത് ഈ ഓഗസ്റ്റിലാണ്.

ആദ്യം ഡിഎംകെ അനുഭാവിയായിരുന്നെങ്കിലും പിന്നീട് വിജയ് എഐഎഡിഎംകെയ്ക്ക് ഒപ്പം ചേര്‍ന്നു.എന്നിട്ടും 'തലൈവയില്‍' തലൈവി വിജയ്ക്കിട്ട് കൊടുത്ത് ഉഗ്രന്‍ പണിയായിരുന്നു. അനുഭാവി ആയിട്ടും എന്തിന് വിജയിനോട് ജയലളിത ഇത്തരത്തില്‍ പെരുമാറിയെന്ന് ചലച്ചിത്ര പ്രവര്‍ത്തകര്‍ അടക്കം പറഞ്ഞു.

ഇപ്പോഴിതാ അമ്മയെ ശ്രീലങ്കന്‍ സര്‍ക്കാര്‍ അപമാനിച്ച സംഭവത്തില്‍ പ്രതിഷേധവുമായി താരങ്ങളിറങ്ങിയപ്പോള്‍ മുന്നില്‍ നിന്നത് വിജയ് ആയിരുന്നു. എന്തായാലും വിജയുടെ ഈ പ്രതിഷേധം ജയലളിതയ്ക്ക് നന്നെ ഇഷ്ടമായെന്നാണ് ഗോസിപ്പ്. അമ്മയുടെ പ്രീതി സമ്പാദിയ്ക്കാനായിരുന്നോ വിജയ് പ്രതിഷേധത്തിനിറങ്ങിയതെന്ന് അറിയേണ്ടേ?

പ്രതിഷേധം

ഒന്നും കാണാതെ വിജയ് പ്രതിഷേധത്തിനിറങ്ങില്ല

മത്സ്യബന്ധനത്തൊഴിലാളികളെ വിട്ടയയ്ക്കുന്നതുമായി ബന്ധപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെഴുതുന്ന കത്തുകള്‍ പ്രണയലേഖനങ്ങളാണെന്ന് ശ്രീലങ്ക പരിഹസിച്ചു. ഇതിനെതിരെ തമിഴ്‌നാട്ടില്‍ പ്രതിഷേധം ശക്തമായി. ചെന്നൈയില്‍ ശ്രീലങ്കയ്‌ക്കെതിരെ ചലച്ചിത്ര പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധത്തില്‍ വിജയ് മുന്‍ നിരയില്‍ ഉണ്ടായിരുന്നു

ജയലളിതയെ പിന്തുണച്ച്

ഒന്നും കാണാതെ വിജയ് പ്രതിഷേധത്തിനിറങ്ങില്ല

ശ്രീലങ്കയുടെ ലേഖനം ജയലളിതെ അപമാനിയ്ക്കുന്നതാണെന്നും ഇതിനെതിരെ പ്രതിഷേധിയ്ക്കുമെന്നും വിജയ് വ്യക്തമാക്കി. വിജയ് ആരാധകരും ഇത് ഏറ്റെടുക്കുകയായിരുന്നു

കത്തിയ്ക്ക് വേണ്ടിയോ

ഒന്നും കാണാതെ വിജയ് പ്രതിഷേധത്തിനിറങ്ങില്ല

എഐഎഡിഎംകെയുമായി കൂടുതല്‍ അടുക്കുന്നതിനാണ് വിജയ് പ്രതിഷേധത്തിനിറങ്ങിയതെന്ന് നിരീക്ഷകര്‍ പറയുന്നു. മാത്രമല്ല കത്തി എന്ന പുതിയ ചിത്രത്തിന്റെ റിലീസിനും പ്രതിഷേധത്തിനിറങ്ങിയത് ഗുണം ചെയ്യുമെന്ന വിജയ് കരുതുന്നുണ്ടാവും

അമ്മ ഹാപ്പി?

ഒന്നും കാണാതെ വിജയ് പ്രതിഷേധത്തിനിറങ്ങില്ല

വിജയ് പ്രതിഷേധത്തിനിറങ്ങിയതില്‍ എഐഎഡിഎംകെ പ്രവര്‍ത്തകര്‍ സന്തോഷത്തിലാണത്രേ.

വിജയ് പ്രതിഷേധിയ്ക്കുന്നു

ഒന്നും കാണാതെ വിജയ് പ്രതിഷേധത്തിനിറങ്ങില്ല

വിജയ്, നിര്‍മാതാവ് കെയ്യാര്‍ എന്നിവര്‍ പ്രതിഷേധ വേദിയില്‍

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X