'ദേഷ്യമായിരുന്നു, അതെല്ലാം മനസിലാക്കാൻ ഇത്രയും കാലമെടുത്തു; ഭാര്യയുടെ വീട്ടിലെ പാത്രവും ഞാൻ കഴുകും'
വർഷങ്ങളായി അഭിനയ രംഗത്ത് തുടരുന്ന നടനാണ് തലൈവാസൽ വിജയ്. 1992 ൽ പുറത്തിറങ്ങിയ തലൈവാസൽ എന്ന സിനിമയിലൂടെയാണ് ഇദ്ദേഹം അഭിനയ രംഗത്തേക്ക് കടന്ന് വരുന്നത്. ഈ സിനിമയുടെ പേര് നടൻ പിന്നീട് ഒപ്പം ചേർക്കുകയായിരുന്നു. പ്രീത എന്നാണ് തലൈവാസൽ വിജയുടെ ഭാര്യയുടെ പേര്. ജയവന്ത് വിജയ്, ജയവീണ വിജയ് എന്നിവരാണ് മക്കൾ. കുടുംബ ജീവിത്തെക്കുറിച്ച് സംസാരിക്കുകയാണ് വിജയും ഭാര്യ പ്രീതയും. ഒരു തമിഴ് മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് ഇവർ ഓർമകളും വിശേഷങ്ങളും പങ്കുവെച്ചത്.
തലൈവാസൽ വിജയുമായുള്ള വിവാഹത്തെക്കുറിച്ച് പ്രീത സംസാരിച്ചു. പെണ്ണു കാണാൻ വന്നത് ഇദ്ദേഹത്തിന്റെ അമ്മയും അച്ഛനും സഹോദരിയുമാണ്. അവർക്ക് കണ്ടിഷ്ടപ്പെട്ടു. ഫോട്ടോ തന്നെങ്കിലും ഞാൻ നോക്കിയില്ല. ഫോട്ടോ കണ്ട് എനിക്കിഷ്ടപ്പെട്ടതിന് ശേഷം ഇദ്ദേഹത്തിന് ഇഷ്ടപ്പെട്ടില്ലെങ്കിൽ അതെനിക്ക് വിഷമമാവും. എന്റെ ആദ്യ കല്യാണാലോചനയാണ്. ഇദ്ദേഹം കണ്ട് ഓക്കെ പറയട്ടെ. എന്നിട്ട് മുന്നോട്ട് ആലോചിക്കാമെന്ന് താൻ തീരുമാനിച്ചെന്നും നടന്റെ ഭാര്യ ഓർത്തു. നല്ല അച്ഛനും നല്ല മകനുമാണ് അദ്ദേഹം. നല്ല നടനും.

ഇദ്ദേഹം നല്ല സുഹൃത്താണെന്ന് മക്കൾ പറയാറുണ്ട്. എന്ത് വിഷയവും സംസാരിക്കാമെന്നും ഭാര്യ ചൂണ്ടിക്കാട്ടി. തന്റെ ദേഷ്യത്തെക്കുറിച്ച് തലൈവാസൽ വിജയും സംസാരിച്ചു. എപ്പോഴും ദേഷ്യപ്പെടുന്ന ആളാണ് ഞാൻ. ഒരു അഭിമുഖത്തിൽ എന്റെ ഭാര്യാ പിതാവും അമ്മയും മക്കളുമെല്ലാം ദേഷ്യം കുറച്ചാൽ നന്നായിരിക്കുമെന്ന് പറഞ്ഞു. ദേഷ്യം കൂടുതലാണെന്ന് സ്വയം തിരിച്ചറിഞ്ഞിട്ടുണ്ട്. ദേഷ്യപ്പെട്ട ശേഷം ആരോടായാലും താൻ ക്ഷമ ചോദിക്കുമെന്നും തലൈവാസൽ വിജയ് വ്യക്തമാക്കി.
ഭാര്യക്ക് കോട്ടൺ സാരി വളരെ ഇഷ്ടമാണ്. എവിടെ പോയാലും സാരി പത്ത് പതിനഞ്ചെണ്ണം വാങ്ങും. ആഭരണങ്ങൾ അധികം ഇഷ്ടമല്ലെന്നും തലൈവാസൽ വിജയ് പറഞ്ഞു. വീട്ടിൽ ഭാര്യക്കൊപ്പം എല്ലാ ജോലികളും ചെയ്യാറുണ്ടെന്നും നടൻ വ്യക്തമാക്കി. ഞാൻ വളർന്ന് വന്നതങ്ങനെയാണ്. കല്യാണം കഴിഞ്ഞ് ഇവളുടെ വീട്ടിൽ പോയപ്പോൾ പോലും അടുക്കളയിലെ പാത്രം കഴുകും. അയ്യോ, എന്താണ് മരുമകൻ പാത്രം തേക്കുന്നതെന്ന് എല്ലാവരും ചോദിച്ചും.

എന്തുകൊണ്ട് കഴുകിക്കൂടാ. വൃത്തിയായി വെക്കുന്നത് നല്ല കാര്യമാണ്. ഇത് സ്ത്രീകളുടെ ജോലിയാണ്, ഇത് പുരുഷൻമാരുടെ ജോലിയാണ് എന്ന തരത്തിൽ ഞാനൊരിക്കലും നോക്കിയിട്ടില്ലെന്നും തലൈവാസൽ വിജയ് വ്യക്തമാക്കി. ഭാര്യക്ക് അത്ര പെട്ടെന്ന് ദേഷ്യം വരില്ല. എന്നാൽ പറഞ്ഞത് കേൾക്കുന്നില്ലേ എന്ന് ഞാൻ ചോദിക്കുമ്പോൾ വാ തുറക്കില്ല. കുറേ പ്രാവശ്യം ചോദിക്കുമ്പോൾ ഒരു ഘട്ടത്തിൽ അവൾ കരയും.
ഒരു പ്രശ്നത്തിൽ എനിക്ക് പെട്ടെന്ന് പരിഹാരം വേണമെന്നത് എന്റെ ക്യാരക്ടറാണ്. ഇവൾക്ക് ഘട്ടം ഘട്ടമായി മതി. അത് മനസിലാക്കാൻ ഇത്ര കാലമെടുത്തു. അക്കാലത്ത് ഒരുപാട് കാര്യങ്ങൾ മനസിലൂടെ പോകുന്നുണ്ട്. ഭാര്യ വീട്ടമ്മയാണ്. വീട്ടുകാര്യങ്ങളും മക്കളുടെ സ്കൂൾ ഫീസും നോക്കണം. സിനിമയിലെ ശമ്പളം പറയുന്നതൊന്നും ലഭിക്കുന്നത് മറ്റൊന്നുമായിരിക്കും.
അക്കാലത്ത് ഞങ്ങൾക്ക് ബൗൺസ് ചെക്കുകൾ ലഭിക്കും. എങ്ങനെ കുടുംബത്തെ മുന്നോട്ട് കൊണ്ട് പോകുമെന്ന ചിന്ത മനസിൽ ഓടിക്കൊണ്ടിരിക്കവെ എന്തെങ്കിലും പറഞ്ഞാൽ ഞാൻ ദേഷ്യപ്പെടും. പക്ഷെ ഇപ്പോൾ മക്കളെയെല്ലാം കല്യാണം കഴിപ്പിച്ചു. ഒരു ഹസ്ബെന്റ് മെറ്റീരിയലായി മാറിയെന്നും തലെെവാസൽ വ്യക്തമാക്കി.


Click it and Unblock the Notifications