ആ കഥാപാത്രം ഞാൻ ചെയ്യേണ്ടതായിരുന്നു, എന്നാൽ ആ ഭാഗ്യം കിട്ടിയത് മനോജ് കെ ജയന്, മമ്മൂട്ടി പറയുന്നു
എംടി വാസുദേവൻ നായരുട തിരക്കഥയിൽ മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമായി ഹരിഹരൻ സംവിധാനം ചെയ്ത ചിത്രമാണ് കേരള വർമ്മ പഴശ്ശിരാജ. 2009 ഒക്ടോബർ 16 ദീപാവലി റിലീസായിട്ടായിരുന്നു ചിത്രം പുറത്തെത്തിയത്. മമ്മൂട്ടിയെ കൂടാതെ വൻതാരനിരയായിരുന്നു ചിത്രത്തിൽ അണിനിരന്നത്.ശരത് കുമാർ, കനിഹ, പത്മപ്രിയ , മനോജ് കെ ജയൻ, സുരേഷ് ഗോപി, തിലകൻ എന്നിവരും പഴശ്ശിരാജ എന്ന ചരിത്ര സിനിമയുടെ ഭാഗമായിരുന്നു. ക്യാമറയ്ക്ക് മുന്നിൽ മാത്രമല്ല മികച്ച അണിയറ പ്രവർത്തകരായിരുന്നു പഴശ്ശിരാജയുടെ പിന്നിലും പ്രവർത്തിച്ചത്. ഒ.എൻ.വി. കുറുപ്പ്, ഗിരീഷ് പുത്തഞ്ചേരി, കാനേഷ് പുനൂർ എന്നിവർ എഴുതിയ വരികൾക്ക് സംഗീതവും പശ്ചാത്തല സംഗീതവും പകർന്നത് ഇളയരാജയായിരുന്നു. ഈ ചിത്രത്തിലൂടെ മികച്ച പശ്ചാത്തസംഗീതത്തിനുള്ള ദേശീയപുരസ്കാരവും ഇളയരാജയ്ക്ക് ലഭിച്ചിരുന്നു.
25 കോടി മുതൽ മുടക്കി നിർമ്മിച്ച പഴശ്ശിരാജ എന്ന ചിത്രമായിരുന്നില്ല ആദ്യം എടുക്കാൻ ഒരുങ്ങിയതെന്ന് മമ്മൂട്ടി. ദോഹയിൽ നടന്ന ഒരു ഷോയിലാണ് താരം ഇക്കാര്യം പറഞ്ഞത്. മറ്റൊരു ചിത്രത്തിന്റെ ആലോചനയിൽ നിന്നാണ് കേരള വർമ്മ പഴശ്ശിരാജ എന്ന ചിത്രം ഉണ്ടായത്. അന്ന് 50 കോടി കളക്ഷൻ നേടാൻ പഴശ്ശിരാജയ്ക്ക് കഴിഞ്ഞിരുന്നു,

പഴശ്ശിരാജ എന്ന ചിത്രത്തിന് പകരം തലക്കൽചന്തു എന്ന കഥാപാത്രത്തെ ആസ്പദമാക്കി സിനിമ ഒരുക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നതെന്നാണ് മെഗാസ്റ്റാർ പറയുന്നത്. അദ്ദേഹം പറയുന്നത് ഇങ്ങനെ. എംടി വാസുദേവൻ നായരും ഹരിഹരനും അന്ന് സംസാരിച്ചതും ചർച്ച ചെയ്തതും തലക്കൽ ചന്തു എന്ന കഥപാത്രത്തെ അധികരിച്ചുളള സിനിമയായിരുന്നു. അന്ന എന്നോട് അഭിനയിക്കാൻ ആവശ്യപ്പെട്ടതും തലക്കൽ ചന്തു എന്ന കഥാപാത്രത്തെയാണ് .

തലക്കൽ ചന്തുവിന്റെ കഥ പറയുമ്പോൾ തീർച്ചയായിട്ടും എടച്ചേന കുങ്കനും പഴശ്ശിരാജയുമൊക്കെ കഥാപാത്രങ്ങളായി വരും. ആ ചർച്ച നീങ്ങികൊണ്ടിരിക്കവെയാണ്, തലക്കൽ ചന്തുവിന്റെ വേഷം രൂപവുമൊക്കെ അന്ന് സംസാരിച്ചിരുന്നു. പെട്ടെന്നാണ് തലക്കൽ ചന്തുവിന്റെ കഥ എടുക്കുമ്പോൾ പഴശ്ശിരാജയ്ക്ക് കഥയുണ്ടാകും അപ്പോൾ പഴശ്ശിരാജയായി ആര് അഭിനയിക്കും എന്ന ചോദ്യത്തിൽ നിന്നാണ് എന്തുകൊണ്ടാണ് പഴശ്ശിരാജയെ കേന്ദ്രകഥാപാത്രമാക്കി ഒരു സിനിമ എടുത്തുകൂടേ എന്നൊരു ചിന്തയിൽ നിന്നാണ് ചിത്രം ഉണ്ടായാത്. അങ്ങനെ തലക്കൽ ചന്തുവാകാൻ എത്തിയ താൻ പഴശ്ശിരാജയാകുന്നത്. എന്നാൽ തലയ്ക്കൽ ചന്തുവാകാനുള്ള ഭാഗ്യം മനോജ് കെ ജയനാണ് ലഭിച്ചത്.

മമ്മൂട്ടിക്കൊപ്പം സഹനടനായും പ്രതിനായകനായും മനോജ് കെ ജയൻ എത്തിയിട്ടുണ്ട്. പ്രേക്ഷകർ എന്നെന്നും ദളപതി, സുഹൃതം, വല്യേട്ടൻ, രാജമാണിക്യം, കാഴ്ച, ബിഗ്ബി തുടങ്ങിയ ചിത്രങ്ങളിലെല്ലാം മമ്മൂട്ടിക്കൊപ്പം മികച്ച കഥപാത്രത്തിലൂടെ തിളങ്ങാൻ മനോജ് കെ ജയനും കഴിഞ്ഞിരുന്നു. ഇന്നും പ്രേക്ഷരുടെ ഇടയിൽ ഈ മമ്മൂട്ടി ചിത്രങ്ങൾ ചർച്ച വിഷയമാണ്. ബിഗ് ബി യുടെ രണ്ടാം ഭാഗത്തിലും മമ്മൂക്കയ്ക്കൊപ്പം മനോജ് കെ ജയൻ എത്തുന്നുണ്ട്.


Click it and Unblock the Notifications