ചേട്ടനെ കുറിച്ച് പറയുമ്പോഴെ കണ്ണ് നിറയുന്ന ടൊവിനോ, 'സ്നേഹക്കൂടുതലാണെന്നും താൻ ചെയ്തത് കടമയെന്നും' സഹോദരൻ!

മലയാള സിനിമയിലെ യുവതാരനിരയിൽ തുടരെ തുടരെ ഹിറ്റുകൾ സമ്മാനിച്ച് മുന്നേറുന്ന പ്രതിഭയാണ് ടൊവിനോ തോമസ്.

മഷിയിട്ട് നോക്കിയാലും കാണാൻ പറ്റാത്ത കഥാപാത്രങ്ങളാണ് ടൊവിനോ തുടക്കത്തിൽ ചെയ്തിരുന്നത് അവിടെ നിന്നാണ് ഇന്ന് കാണുന്ന തരത്തിൽ ബോളിവുഡിൽ വരെ ചർച്ചയാകുന്ന തരത്തിലുള്ള സിനിമകളും കഥകളും ചെയ്ത് ടൊവിനോ സൗത്ത് ഇന്ത്യൻ സിനിമയുടേയും മലയാള സിനിമയുടേയും മുഖമാകുന്നത്. തുടക്കത്തിൽ വളരെ ചെറിയ വേഷങ്ങളാണ് ടൊവിനോയ്ക്ക് ലഭിച്ചത്.

എഞ്ചിനീയറിങ് പൂർത്തിയാക്കി നല്ലൊരു കമ്പനിയിൽ ജോലി ചെയ്ത് വരികെയാണ് ടൊവിനോയ്ക്ക് അഭിനയമോഹം കൂടിയത്. അങ്ങനെയാണ് ജോലി രാജിവെച്ച് താരം മുഴുവൻ‌ സമയവും സിനിമയ്ക്ക വേണ്ടി ഇറങ്ങിയത്. ചെറിയ വേഷങ്ങൾ ചെയ്ത് നടക്കുന്ന കാലത്ത് നേരിട്ടിട്ടുള്ള പ്രതിസന്ധികളെ കുറിച്ചെല്ലാം ടൊവിനോ പലപ്പോഴായി തുറന്ന് പറഞ്ഞിരുന്നു.

സിനിമയ്ക്ക് പിന്നാലെ അലയുന്ന കാലത്ത് കാശും മറ്റും തന്ന് തനിക്ക് എപ്പോഴും പിന്തുണ നൽകിയിരുന്നത് ചേട്ടൻ ടിങ്സ്റ്റണാണെന്ന് പലപ്പോഴായി ടൊവിനോ പറഞ്ഞിട്ടുണ്ട്.

ചേട്ടനെ കുറിച്ച് പറയുമ്പോഴെ കണ്ണ് നിറയുന്ന ടൊവിനോ

അടുത്തിടെ തല്ലുമാലയുടെ പ്രമോഷന് വേണ്ടി ഒരു അഭിമുഖത്തിൽ പങ്കെടുത്ത് സംസാരിക്കവെ ചേച്ചനെ കുറിച്ച് പറയവെ കരഞ്ഞ ടൊവിനോയുടെ വീഡിയോ വൈറലായിരുന്നു. ചേട്ടന് അറിവില്ലാത്ത രഹസ്യങ്ങളൊന്നും തനിക്കില്ലെന്ന് പലപ്പോഴായി ടൊവിനോ പറഞ്ഞിരുന്നു.

സഹോദരനെ കുറിച്ച് വാതോരാതെ സംസാരിക്കുന്ന
ടൊവിനോയെ പറ്റി ഇപ്പോൾ ചേട്ടൻ ടിങ്സ്റ്റൺ തന്നെ സംസാരിച്ചിരിക്കുകയാണ്. സിനിമയിലെ ടൊവിനോയുടെ പത്ത് വർഷം ആഘോഷിക്കുന്നതിന്റെ ഭാ​ഗമായി സംഘടിപ്പിച്ച ഫാൻസ് മീറ്റിൽ താരത്തിന്റെ സഹോദരനും കുടുംബവും പങ്കെടുത്തിരുന്നു. ഒരു വയസ് മാത്രം പ്രായ വ്യത്യാസമാണ് സഹോദരനുമായി ടൊവിനോയ്ക്കുള്ളത്.

സ്നേഹക്കൂടുതലാണ്

സിനിമയിൽ ചാൻസ് ചോദിക്കുന്നതിന് വേണ്ടി പോർട്ട്ഫോളിയോ തയ്യാറാക്കാൻ പണമില്ലാതെ വന്നപ്പോൾ ചേട്ടൻ ആദ്യമായി ജോലി ചെയ്ത് സമ്പാദിച്ച മൂവായിരത്തോളം രൂപ തൊടാതെ തനിക്ക് തന്ന കഥകളെല്ലാം മുമ്പ് ടൊവിനോ പറഞ്ഞിട്ടുണ്ട്.

തന്റെ ലൈഫ് സേവർ ചേട്ടനായിരുന്നുവെന്നാണ് ടൊവിനോ പലപ്പോഴും പറഞ്ഞിട്ടുള്ളത്. തന്റെ പ്രണയമടക്കം എല്ലാ കാര്യങ്ങളും ആദ്യം താൻ ചേട്ടനോടാണ് പറഞ്ഞതെന്നും ടോവിനോ പറഞ്ഞിട്ടുണ്ട്.

'അവൻ എന്നെ കുറിച്ച് അഭിമുഖങ്ങളിലെല്ലാം പറയുന്നത് സ്നേഹക്കൂടുതലുകൊണ്ടാണ്. അത്രയ്ക്കൊന്നും ഇല്ല. ഒരു ചേട്ടന്റെ കടമ ചെയ്തുവെന്ന് മാത്രം. അവൻ വളരുമ്പോ കൂടെ വളർത്താനായി പറയുന്നതായിരിക്കും. അവന്റെ വളർച്ച കാണുമ്പോൾ സന്തോഷമുണ്ട്.'

അവന്റെ ഹാർഡ് വർക്കിന്റേത് കാണാനുണ്ട്

'അവന്റെ ഹാർഡ് വർക്കിന്റേത് കാണാനുണ്ട്. നല്ല രീതിയിൽ തന്നെ പോകുന്നുണ്ടെന്നാണ് പറയാനുള്ളത്. ക്രിട്ടിസയ്സ് ചെയ്യാറുണ്ട്. വഴക്കുകളൊന്നും കൂടാറില്ല. അല്ലാതെ ഭയങ്കരമായൊരു സിറ്റുവേഷൻ വരാറില്ല. എന്റെ കല്യാണം കഴിഞ്ഞ ശേഷം ഭാര്യയെ ഞാൻ ടൊവിനോയുടെ പടങ്ങൾ ഇരുത്തി കാണിക്കുമായിരുന്നു.'

'അവൾ ചില സിനിമകൾ മാത്രമെ കണ്ടിട്ടുണ്ടായിരുന്നുള്ളു. ലൂക്കയുടെ സ്ക്രിപ്റ്റ് വായിച്ചശേഷമാണ് മകന് ലൂക്കയെന്ന പേരും ഇട്ടത്' ടൊവിനോയുടെ സഹോദരൻ ടിങ്സ്റ്റൺ പറഞ്ഞു. ടൊവിനോയുടേയും ചേട്ടൻ ടിങ്സ്റ്റണിന്റേയും ബോണ്ടിങിന്റെ കഥകൾ മുമ്പും വൈറലായിരുന്നു. അവസാനം തിയേറ്ററുകളിലെത്തിയ ടൊവിനോ ചിത്രം തല്ലുമാലയായിരുന്നു.

Recommended Video

ചേട്ടനെ കുറിച്ച് വികാരഭരിതനായി ടൊവിനോ
മകന് പേരിട്ടത് ലൂക്കയ്ക്ക് ശേഷം

ടൊവിനോ തോമസിനെ നായകനാക്കി ഖാലിദ് റഹ്‍മാന്‍ സംവിധാനം ചെയ്‍ത ചിത്രമായിരുന്നു തല്ലുമാല. സമീപകാലത്തൊന്നും ഇത്തരത്തില്‍ ഒരു കളര്‍ഫുള്‍ എന്‍റര്‍ടെയ്നര്‍ മലയാളത്തില്‍ ഉണ്ടായിട്ടില്ലെന്ന് അഭിപ്രായം വന്നതോടെ യുവപ്രേക്ഷകര്‍ തിയറ്ററുകളിലേക്ക് ഒഴുകുകയാണ്.

സമീപകാലത്ത് ഏറ്റവുമധികം റിപ്പീറ്റ് ഓഡിയന്‍സിനെ നേടിയ ചിത്രവുമാണ് തല്ലുമാല. കല്യാണി പ്രിയദർശനായിരുന്നു ചിത്രത്തിൽ നായിക. ഷൈന്‍ ടോം ചാക്കോ, ലുക്മാന്‍ അവറാന്‍, ബിനു പപ്പു തുടങ്ങിവരൊക്കെ കളം നിറഞ്ഞ സിനിമ കൂടിയായിരുന്നു തല്ലുമാല.

Read more about: tovino thomas
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X