twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പനി സീരിയസായി ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മൂക്കിൽ‌ പഞ്ഞിവെച്ച് തരാൻ അമ്മയോട് ആവശ്യപ്പെട്ട ടൊവിനോ!

    |

    മിന്നൽ മുരളി എന്ന ഒറ്റ സിനിമയിലൂടെ പാൻ ഇന്ത്യൻ ലെവലിലേക്ക് വളർന്ന മലയാള നടനാണ് ടൊവിനോ തോമസ്. സിനിമയിൽ അഭിനയിക്കണമെന്ന അതിയായ മോഹം കൊണ്ട് ജോലി വരെ ഉപേക്ഷിച്ചാണ് ടൊവിനോ തോമസ് ചാൻസ് ചോദിച്ച് ലൊക്കേഷനുകളായ ലൊക്കേഷനുകൾ കയറി ഇറങ്ങാൻ തുടങ്ങിയത്.

    മുപ്പത്തിനാലുകാരനായ ഇരിങ്ങാലക്കുടക്കാരൻ‌ ടൊവിനോ പത്ത് വർഷമായി മലയാള സിനിമയുടെ അവിഭാജ്യ ഘടകമാണ്. 2012ൽ സജീവൻ അന്തിക്കാട് സംവിധാനം ചെയ്ത പ്രഭുവിന്റെ മക്കൾ എന്ന ചിത്രത്തിലൂടെയാണ അഭിനയ ജീവിതത്തിന് ടൊവിനോ തോമസ് തുടക്കം കുറിച്ചത്.

    ഹനാന്റെ പ്രണയം സ്വീകരിക്കുമോ? ഷെയ്ന്‍ നിഗം നല്‍കി മറുപടിഹനാന്റെ പ്രണയം സ്വീകരിക്കുമോ? ഷെയ്ന്‍ നിഗം നല്‍കി മറുപടി

    ശേഷം 2013ൽ ദുൽ‌ഖർ സൽമാൻ സിനിമ എബിസിഡിയിൽ വില്ലൻ‌ വേഷത്തിൽ ടൊവിനോ തിളങ്ങി. അന്നേ പ്രകടനം കൊണ്ട് ടൊവിനോ പ്രേക്ഷകരുടെ ശ്രദ്ധ ആകർഷിച്ചിരുന്നു. പിന്നീട് ആ​ഗസ്റ്റ് ക്ലബ്ബ്, സെവൻത് ഡെ, കൂതറ തുടങ്ങിയ സിനിമകളിൽ ടൊവിനോ അഭിനയിച്ചു.

    ശേഷം രൂപേഷ് പീതാംബരൻ സംവിധാനം ചെയ്ത യുടൂബ്രൂട്ടസ് എന്ന സിനിമയിലും ശ്രദ്ധേയ വേഷത്തിൽ ടൊവിനോ എത്തി. ശേഷമാണ് പൃഥ്വിരാജിന്റെ നിർദേശ പ്രകാരം എന്ന് നിന്റെ മൊയ്തീൻ എന്ന സിനിമയിൽ അഭിനയിക്കാൻ ടൊവിനോയ്ക്ക് ക്ഷണം വരുന്നത്.

    അവനെന്നെ വഞ്ചിച്ചു; കാമുകനെ കൈയ്യോടെ പിടി കൂടിയതോടെ ആദ്യത്തെ പ്രണയം താന്‍ ഉപേക്ഷിച്ചതാണെന്ന് നടി ജാക്വലിന്‍അവനെന്നെ വഞ്ചിച്ചു; കാമുകനെ കൈയ്യോടെ പിടി കൂടിയതോടെ ആദ്യത്തെ പ്രണയം താന്‍ ഉപേക്ഷിച്ചതാണെന്ന് നടി ജാക്വലിന്‍

    ജോലി രാജിവെച്ച് സിനിമയിലേക്ക്

    സിനിമയ്ക്കൊപ്പം എല്ലാവരും നെഞ്ചിലേറ്റിയ കഥാപാത്രമായിരുന്നു ടൊവിനോയുടെ അപ്പുവും. സിനിമാ മേഖലയിൽ പത്ത് വർഷം തികയ്ക്കുന്ന ടൊവിനോ തോമസിനെ കുറിച്ച് അച്ഛൻ ടൊവിനോയും അമ്മ ഷീലയും പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്.

    'ഞങ്ങൾക്ക് സിനിമാ പാരമ്പര്യമില്ല. അതുകൊണ്ട് തന്നെ അവൻ സിനിമയിൽ അഭിനയിക്കണമെന്ന് പറഞ്ഞപ്പോൾ നിലയില്ല കയത്തിലേക്ക് ചാടുന്നതിന് സമമാണെന്നാണ് എനിക്ക് തോന്നിയത്. മകളുടെ വിവാഹം കഴിഞ്ഞു. രണ്ട് ആൺമക്കൾക്കും ജോലിയുമായപ്പോൾ ഞങ്ങൾ സന്തോഷിച്ച് സമാധാനിച്ച് ഇരിക്കുകയായിരുന്നു.'

    സിനിമയിൽ ശോഭിക്കാൻ നൽകിയത് ഒരു വർഷം

    'അപ്പോഴാണ് ടൊവിനോ വിളിച്ച് ജോലി അവസാനിപ്പിക്കുകയാണ് സിനിമയിൽ അഭിനയിക്കാനാണ് മോഹമെന്ന് പറഞ്ഞത്. ജോലി ചെയ്തുകൊണ്ട് സിനിമയിൽ അവസരം അന്വേഷിക്കാനാണ് ഞാൻ ആദ്യം അവനോട് പറഞ്ഞത്. അത് ബുദ്ധിമുട്ടാണെന്ന് അപ്പോൾ തന്നെ അവൻ പറഞ്ഞു.'

    'അവന്റെ ചേട്ടൻ അവന് സപ്പോർട്ടായിരുന്നു. ടൊവിനോ ഒരു കാര്യം തീരുമാനിച്ചപ്പോൾ അത് നടപ്പിലാകുന്നത് വരെ നമുക്ക് സ്വൈര്യം തരില്ല.'

    'അവസാനം അവനോട് ജോലി രാജിവെച്ച് ചഒരു വർഷം സിനിമയിൽ അഭിനയിക്കാൻ ശ്രമങ്ങൾ നടത്താൻ അവസരം നൽകി. ആ സമയം പൂർണമായി ഉപയോ​ഗിച്ച് അവന്റെ മുഖം ചില സിനിമകളിൽ പ്രത്യക്ഷപ്പെട്ട് തുടങ്ങി.'

    മൂക്കിൽ പഞ്ഞിവെക്കാൻ‌ പറഞ്ഞ ടൊവിനോ

    'അവന്റെ ഇന്നത്തെ ഉയർച്ചയിൽ സന്തോഷമുണ്ട്. ചെറുപ്പം മുതൽ വാശിയുള്ള കൂട്ടത്തിലായിരുന്നു ടൊവിനോ ഒരിക്കൽ കുരുമുളക് മുഴുവൻ തറയിൽ വിതറി. അന്ന് അവനെ തല്ലി. ആ ദേഷ്യത്തിന് ടൊവിനോ പറഞ്ഞു അമ്മ എന്നെ ഒന്ന് എടുത്തെ.... ഞാൻ അമ്മയുടെ നെഞ്ചത്ത് ഒരു ഇടി ഇടിക്കട്ടേയെന്ന്. ദേഷ്യം വന്നാലും വാശി വന്നാലും എങ്ങോട്ടും പോകില്ല. നമ്മളെ ചുറ്റിപറ്റി തന്നെ നിൽക്കും.'

    'ഒരിക്കൽ ചെറുപ്പത്തിൽ ഒന്നാം ക്ലാസിലോ മറ്റൊ ടൊവിനോ പഠിക്കുന്ന സമയം. ടൊവിനോയ്ക്ക് നല്ല പനി വന്നു. അവനെ നന്നായി പുതപ്പിച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയാണ്.'

    Recommended Video

    Tovino Thomas: ടോവിനോയെ തല്ലുമാലയാക്കി ജനം, ഒടുവിൽ കൂട്ടിൽ കേറി ഒളിക്കുന്ന കണ്ടോ | *
    മകനെ കുറിച്ച് മാതാപിതാക്കൾ

    'മുഖത്തിന്റെ കുറച്ച് ഭാ​ഗം മാത്രമാണ് വെളിയിൽ കാണുന്നത്. ടെൻഷൻ അടിച്ചാണ് ഞങ്ങൾ ഇവനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത്.'

    'അങ്ങനെ കൊണ്ടുപോകുന്ന വഴിക്ക് അവൻ പറഞ്ഞത്.... കുറച്ച് പഞ്ഞിയെടുത്ത് മൂക്കിൽ കൂടി വെക്കാനാണ്. ടൊവിനോ നോക്കിയപ്പോൾ മൂക്ക് മാത്രമാണ് പുതപ്പിക്കാത്തത്. ടൊവിനോയുടെ' മാതാപിതാക്കൾ പറഞ്ഞു. ബിഹൈൻവുഡ്സിന്റെ ടൊവിനോ ഫാൻസ് മീറ്റിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു താരത്തിന്റെ മാതാപിതാക്കൾ.

    Read more about: tovino thomas
    English summary
    thallumaala actor Tovino Thomas parents open up about how tovino overcome struggles
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X