For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'സിനിമാ മോഹം ഉള്ളവരോട് ലുക്ക്മാനെപ്പോലുള്ളവരുടെ അനുഭവമല്ലാതെ മറ്റെന്ത് പറയാന്‍'; വൈറലായി കുറിപ്പ്!

  |

  സിനിമയെ സ്നേഹിക്കുന്ന നിരവധിപേർ ഇന്നത്തെ യുവതലമുറയിലുണ്ട്. പലരും നല്ല വിദ്യാഭ്യാസവും ജോലിയും ഉണ്ടായിരുന്നിട്ടും അവയെല്ലാം വിട്ട് സിനിമയ്ക്ക് പുറകെ വർഷങ്ങളോളം സഞ്ച​രിച്ചാണ് സിനിമയുടെ വെള്ളി വെളിച്ചത്തിലേക്ക് എത്തുന്നത്.

  മമ്മൂട്ടി, മോഹൻലാൽ, ടൊവിനോ തോമസ് തുടങ്ങയവരെല്ലാം വർഷങ്ങളോളം സിനിമയ്ക്ക് പിന്നാലെ സഞ്ചരിച്ച് പേരും പ്രശസ്തിയും ഉണ്ടാക്കിയെടുത്തുവരാണ്.

  ഇപ്പോൾ വർഷങ്ങളോം സിനിമയ്ക്ക് പിന്നാലെ സഞ്ചരിച്ച് കഴിവുകൊണ്ട് സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ നടൻ ലുക്ക്മാൻ അവറാനെ കുറിച്ച് സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെട്ടൊരു കുറിപ്പാണ് വൈറലാകുന്നത്.

  Also Read: നടന്‍ റോഷനുമായി അപ്രതീക്ഷിതമായിട്ടുണ്ടായ ചുംബന രംഗമാണ്; പുതിയ സിനിമയെ കുറിച്ച് ബോളിവുഡ് നടി ഷെഫാലി ഷാ

  കഥാകൃത്തും അസിസ്റ്റന്റ് ഡയറക്ടറുമായ ജിഷ്ണു. എസ്.രമേശാണ് സുഹൃത്ത് ലുക്ക്മാനെ കുറിച്ച് മനോഹരമായ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. ടൊവിനോയുടെ ഏറ്റവും പുതിയ സിനിമയായ തല്ലുമാലയിൽ ലുക്ക്മാനും ഒരു പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

  സിനിമ സൂപ്പർഹിറ്റായി പ്രദർശനം തുടരുമ്പോഴാണ് ലുക്ക്മാനെ കുറിച്ചുള്ള കുറിപ്പ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. സിനിമാ മോഹം ഉള്ളവരോട് കഷ്ടപ്പെട്ട് സിനിമ നേടിയെടുത്ത ലുക്ക്മാനെപ്പോലുള്ളവരുടെ അനുഭവമല്ലാതെ മറ്റെന്ത് പറയാനാണ് എന്നാണ് ലുക്ക്മാനെ കുറിച്ച് ജിഷ്ണു. എസ്.രമേശ് എഴുതിയിരിക്കുന്നത്.

  Also Read: വിജയ് യേശുദാസിന്റെ ഗേള്‍ഫ്രണ്ടാണോ? വിവാഹമോചനത്തിന് ശേഷമുള്ള താരത്തിന്റെ ചിത്രം കണ്ട് ആരാധകരുടെ ചോദ്യം

  'ഒരു നാലഞ്ച് കൊല്ലം മുന്നേ... അനുഗ്രഹീതൻ ആന്റണിയുടെ പ്രീ പ്രൊഡക്ഷൻ നടക്കുന്ന ഫ്ലാറ്റിൽ ഒരു നട്ടുച്ചയ്ക്ക് വിയർത്ത് ക്ഷീണിച്ച് ചാൻസ് ചോദിക്കാൻ കയറി വന്നൊരു ലുക്മാനെ എനിക്കിന്നും ഓർമയുണ്ട്. അന്ന് സുഡാനി വന്നിട്ടില്ല. ഉണ്ട വന്നിട്ടില്ല.'

  'ഓപ്പറേഷൻ ജാവ ഡിസ്കഷനിൽ പോലും ഉണ്ടായിരുന്നിരിക്കില്ല. എന്തിനാണ് ഇതിപ്പോ ഇവിടെ പറയുന്നതെന്ന് ചോദിച്ചാൽ... അഭിനയവും സിനിമയും പാഷനായിട്ടുള്ള ഒരുപാട് കൂട്ടുകാർ ചുറ്റിലുമുണ്ട്.'

  'കഷ്ടപ്പെട്ട് നേടിയെടുത്ത മനുഷ്യരുടെ കഥയല്ലാതെ അവരോട് മറ്റെന്ത് പറയാനാണ്... ഉയരങ്ങളിലേക്ക് പറക്കൂ... ലുക്ക്മാൻ' എന്നാണ് ജിഷ്ണു കുറിച്ചത്. ഒപ്പം ലുക്ക്മാന്റെ ഒരു ഫോട്ടോയും ജിഷ്ണു പങ്കുവെച്ചിട്ടുണ്ട്.

  കുറിപ്പ് ഓപ്പറേഷൻ ജാവ സിനിമയുടെ സംവിധായകൻ തരുൺ മൂർത്തി അടക്കമുള്ളവർ പങ്കുവെച്ചിട്ടുണ്ട്. 'സിനിമ മോഹിക്കുന്നവന്റെ മൊഞ്ചാണ്....' എന്നാണ് ലുക്ക്മാനെ കുറിച്ചുള്ള കുറിപ്പ് പങ്കുവെച്ച് സംവിധായകൻ തരുൺ മൂർത്തി കുറിച്ചത്.

  ജംഷി എന്ന കഥാപാത്രത്തെയാണ് തല്ലുമാലയിൽ ലുക്ക്മാൻ അവതരിപ്പിച്ചത്. 'ആരാടാ ലുക്ക്മാന് ലുക്ക്‌ പോരാന്ന് പറഞ്ഞത്?. ജംഷി നിറഞ്ഞ് ആടുകയലാർന്നോ' എന്നാണ് തല്ലുമാല കണ്ടിറങ്ങിയ ശേഷം ചിലർ ജംഷി എന്ന കഥാപാത്രത്തെ പ്രശംസിച്ച് എഴുതിയത്.

  സണ്ണി വെയ്ന്‍ ചിത്രം അനുഗ്രഹീതന്‍ ആന്റണിയുടെ കഥാകൃത്തായും ജെനിത് കാച്ചപ്പിള്ളി ചിത്രം മറിയം വന്ന് വിളക്കുതിയില്‍ അസിസ്റ്റന്റ് ഡയറക്ടറായും പ്രവര്‍ത്തിച്ചയാളാണ് ജിഷ്ണു.

  തരുൺ മൂർത്തി സംവിധാനം ചെയ്ത ഓപ്പറേഷന്‌ ജാവയിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചവരിൽ ഒരാൾ ലുക്ക്മാനായിരുന്നു. ബാലു വർഗീസായിരുന്നു മറ്റൊരു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചത്.

  മമ്മൂട്ടി ചിത്രം ഉണ്ടയിലും ലുക്ക്മാൻ ശ്രദ്ധേയമായൊരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത പുതിയ ചിത്രമാണ് തല്ലുമാല. ടൊവിനോ തോമസിന് പുറമെ ഷൈന്‍ ടോം ചാക്കോ, കല്യാണി പ്രിയദര്‍ശന്‍ എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തിയിരിക്കുന്നത്.

  ആക്ഷനും മാസും കോമഡിയും നിറഞ്ഞ കംപ്ലീറ്റ് എന്റര്‍ടെയ്‌നറാണ് സിനിമയെന്നാണ് പ്രേക്ഷകർ പറയുന്നത്. മണവാളന്‍ വസീമായി ടൊവിനോയും വോഗ്ലര്‍ ബീത്തുവായി കല്യാണിയും പവര്‍പാക്ക് പെര്‍ഫോമന്‍സാണ് കാഴ്ചവെച്ചിരിക്കുന്നത്.

  പൊലീസായി എത്തുന്ന ഷൈന്‍ ടോം ചാക്കോയുടെ കഥാപാത്രം കോമഡിയും കലർന്നതാണ്. ആഷിക് ഉസ്‍മാന്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ആഷിക് ഉസ്‍മാനാണ് നിര്‍മ്മാണം നിർവഹിച്ചിരിക്കുന്നത്. മുഹ്‍സിന്‍ പരാരിയും അഷ്‍റഫ് ഹംസയും ചേര്‍ന്നാണ് രചന നിർവഹിച്ചത്.

  Read more about: tovino thomas
  English summary
  thallumaala movie: viral social media post about actor Lukman Avaran performance
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X