For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇത്രയും ജനക്കൂട്ടത്തെ മുമ്പ് കണ്ടിട്ടില്ല, ജീവനോടെ വീട്ടിലേക്ക് പോവാൻ കഴിയുമോയെന്ന് വരെ ചിന്തിച്ചു; ടൊവിനോ

  |

  സിനിമാ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ടൊവിനോ തോമസ് ചിത്രമാണ് 'തല്ലുമാല'. ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ചിത്രം ഓ​ഗസ്റ്റ് 12ന് പ്രേക്ഷകർക്ക് മുന്നിലെത്തും. റിലീസിന് ഒരു ദിവസം മാത്രം ബാക്കി നിൽക്കെ ചിത്രത്തിലെ പ്രൊമോഷൻ പരിപാടികൾ തകൃതിക്ക് നടക്കുകയാണ്.

  എന്നാൽ കഴിഞ്ഞ ദിവസം കോഴിക്കോട് ഹൈലൈറ്റ് മാളിൽ വെച്ച് നടത്താനിരുന്ന തല്ലുമാലയുടെ പ്രൊമോഷൻ പരിപാടികൾ നടന്നില്ല. കാരണം മാളിന് പുറത്തും അകത്തുമായി പ്രതീക്ഷിച്ചതിലും കൂടുതൽ ജനത്തിരക്കായിരുന്നു. അത്രയും ആളുകൾ തിങ്ങിക്കൂടി നിന്ന സ്ഥലത്തേക്ക് ടൊവിനോ ഉൾപ്പെടെയുള്ള സിനിമ പ്രവർത്തകർക്ക് കടക്കാൻ കഴിയാത്ത അവസ്ഥയായിരുന്നു.

  ഹൈലൈറ്റിലെ പരിപാടി ക്യാൻസൽ ചെയ്ത ശേഷം ടൊവിനോ ഇൻസ്റ്റ​ഗ്രാമിലൂടെ ലൈവിൽ വന്ന് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ടൊവിനോയുടെ വാക്കുകൾ ഇങ്ങനെ:

  Thallumala

  'മാളിൽ പ്രതീക്ഷിച്ചതിലും വലിയ ജനക്കൂട്ടമായിരുന്നു. ഇതൊരു സന്തോഷവാ‍ർത്തയാണോ അതോ ദു:ഖവാ‍ർത്തയാണോ എന്ന് എനിക്കറിയില്ല. കാരണം ഞങ്ങൾക്ക് അവിടെ പരിപാടി അവതരിപ്പിക്കാൻ കഴിഞ്ഞില്ല. ജീവിതത്തിൽ ഇങ്ങനെയൊരു ജനത്തിരക്ക് ഇതുവരെ കണ്ടിട്ടില്ല. ഇത്രയും ജനത്തിരക്കിനിടയിൽ നിന്നിട്ടുമില്ല'.

  'ഇടക്ക് ഏതോ ഒരു നിമിഷം ജീവനോടെ തിരിച്ച് വീട്ടിൽ എത്തുമോ എന്ന് വരെ ഞാൻ ചിന്തിച്ചു. എല്ലാവരോടും നന്ദി. ഇതേ തിരക്ക് തീയേറ്ററിലുണ്ടായാൽ കൂടുതൽ സന്തോഷം. ജനത്തിരക്ക് കണ്ട് കണ്ണ് നിറഞ്ഞുപോയി', ടൊവിനോ പറഞ്ഞു.

  Also Read: എന്നോട് ആരും ദേഷ്യം കാണിക്കരുത്, 'ഒന്നും മനപ്പൂർവ്വമല്ല', സാഹചര്യം കൊണ്ടാണ് പുതിയ വീഡിയോയുമായി റോബിൻ

  അതിര് കവിഞ്ഞുള്ള സ്നേഹമാണെന്ന് തിരിച്ചറിയുന്നു. ഈ സ്നേഹം ഒരു ഉത്തരവാദിത്തമാണ്. നിങ്ങൾക്ക് മുന്നിൽ നല്ല സിനിമകൾ അവതരിപ്പിരക്കാനുള്ള അവസരം. കോഴിക്കോട്ടുകാർക്ക് ഹൃദയം നിറഞ്ഞ നന്ദി. ടൊവിനോ വീഡിയോയിലൂടെ പറഞ്ഞു.

  'തല്ലുമാല' സംവിധാനം ചെയ്തിരിക്കുന്നത് ഖാലിദ് റഹ്മാൻ ആണ്. ടൊവിനോ തോമസും കല്യാണി പ്രിയദർശനും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. 'മണവാളൻ വസിം' എന്ന കഥാപാത്രമായാണ് ടൊവിനോ തോമസ് എത്തുന്നത്. 'ബീപാത്തു' എന്ന കഥാപാത്രമായി ആണ് കല്യാണി പ്രിയദർശൻ എത്തുന്നത്. 'തല്ലുമാല' ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ആഷിഖ് ഉസ്മാനാണ് ചിത്രം നിർമ്മിക്കുന്നത്. ആഗസ്റ്റ് 12 ന് ലോകമെമ്പാടുമുള്ള തീയേറ്ററുകളിൽ റിലീസ് ചെയ്യും.

  Recommended Video

  Tovino Thomas: കോഴിക്കോട്ടെ തല്ലുമാലയിൽ തച്ചുടഞ്ഞ എസ്‌കലേറ്റർ | *Celebrity

  Also Read: പതിനഞ്ചാം വയസിൽ ജയറാമിന്റെ നായികയായി, അങ്ങനെയൊരു കഥാപാത്രം ഇനി വന്നാൽ ആലോചിച്ചു മാത്രമേ ചെയ്യൂ: അഭിരാമി

  ചിത്രത്തിലെ പ്രോമോ പാട്ടിന് സമൂഹ മാധ്യമങ്ങളിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മണവാളൻ തഗ് എന്ന് പേരിട്ടിരിക്കുന്ന ​ഗാനം മലബാർ സ്ലാങ്ങിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. ''തല്ലുമാല', വരാൻ പോകുന്നത് ഒരു കളർഫുൾ ഐറ്റം എന്ന് തെളിയിക്കുന്ന തരത്തിലാണ് ഓരോ പാട്ടുകളും. ടൊവിനോയുടെ ഒരു കരിയർ ബെസ്റ്റ് പെർഫോമൻസ് തന്നെ പ്രതീക്ഷിക്കാം, പ്രേമം സിനിമക്ക് ശേഷം യുവാക്കൾക് ഇടയിൽ അടുത്ത ട്രെൻഡ് ആകുവാൻ പോകുന്ന ചിത്രം ആയിരിക്കും", എന്നിങ്ങനെയാണ് പാട്ടിന് താഴെ വരുന്ന കമന്റുകൾ.

  Also Read: 'തമ്മിൽ ഭേദം അഭയ'! നിങ്ങളിൽ പ്രതീക്ഷയുണ്ടായിരുന്നു, അമൃതയുടെയും ഗോപി സുന്ദറിന്റെയും വീഡിയോയ്‌ക്കെതിരെ ആരാധകർ

  സിനിമയുടെ പ്രധാന രംഗങ്ങളുടെ ചിത്രീകരണം ദുബായിലും,തലശ്ശേരിയിലും, കണ്ണൂരിലെ പരിസര പ്രദേശങ്ങളിലുമാണ് നടന്നത്. 'അനുരാഗ കരിക്കിൻ വെള്ളം', 'ഉണ്ട', 'ലവ്' എന്നീ ചിത്രങ്ങൾക്കു ശേഷം ഖാലിദ് റഹ്മാന്റെ സംവിധാനത്തിൽ എത്തുന്ന ചിത്രമാണ് 'തല്ലുമാല'.

  ലുക്മാൻ, ചെമ്പൻ വിനോദ് ജോസ്, ജോണി ആന്റണി, ഓസ്റ്റിൻ, അസിം ജമാൽ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിൻറെ ഛായാഗ്രാഹകൻ ജിംഷി ഖാലിദാണ്. ചിത്രത്തിന് മുഹ്സിൻ പരാരിയും അഷ്റഫ് ഹംസയും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

  Read more about: tovino thomas
  English summary
  Thallumala movie promotion programme cancelled at Kozhikode highlight mall and Tovino Response goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X