സുകന്യയെ രജനികാന്ത് കാത്തിരുന്നു! നടിയുടെ ജീവിതം തകർത്തത് രാഷ്ട്രീയ ബന്ധം? വെളിപ്പെടുത്തൽ വൈറലാവുന്നു
തെന്നിന്ത്യൻ സിനിമാലോകത്തിന് ഏറെ പ്രിയങ്കരിയായ നടിയാണ് സുകന്യ. ശാലീന സുന്ദരിയായിട്ടാണ് നടി സുകന്യ മലയാള സിനിമയില്‍ അഭിനയിക്കുന്നത്. വലുതും ചെറുതുമായി അനേകം കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ഇന്നും മലയാളികളുടെ മനസില്‍ നിറഞ്ഞ് നില്‍ക്കുന്ന നടിമാരില്‍ ഒരാളാണ് സുകന്യ. ഒരുവിധം എല്ലാ സൂപ്പര്‍താരങ്ങളുടെയും നായികയായി മുന്‍നിരയില്‍ നിന്നിരുന്ന നടി ഇപ്പോള്‍ അഭിനയ ലോകം പൂര്‍ണമായിട്ടും ഉപേക്ഷിച്ചിരിക്കുകയാണ്.
സിനിമയെ ഒട്ടും ആഗ്രഹിക്കാതെ അതിലെത്തിപ്പെട്ട ആളാണ് സുകന്യ. അവരുടെ ജീവിതത്തില്‍ പിന്നീട് സംഭവിച്ചത് എന്താണെന്നതിനെ കുറിച്ച് തമിഴിലെ മാധ്യമപ്രവര്‍ത്തകനും സിനിമാ നിരൂപകനുമായ തമിഴ തമിഴ പാണ്ഡ്യന്‍ പറഞ്ഞ കാര്യങ്ങള്‍ വൈറലാവുകയാണ്. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെയായിരുന്നു ഇദ്ദേഹം മനസ് തുറന്നത്.
''സംഗീത പാരമ്പര്യമുള്ള കുടുംബത്തില്‍ ജനിച്ച കുട്ടിയാണ് സുകന്യ. സിനിമയിലേക്ക് അഭിനയിക്കാന്‍ വരണമെന്ന് അവര്‍ക്ക് ഒട്ടും ആഗ്രഹമില്ലായിരുന്നു. സംഗീതം പഠിക്കണമെന്നായിരുന്നു ആഗ്രഹം. നിരവധി അവസരങ്ങള്‍ തേടി വന്നിട്ടും താല്‍പ്പര്യമില്ലെന്ന് പറഞ്ഞ് നടി അതൊക്കെ ഒഴിവാക്കി. അങ്ങനെയിരിക്കെ സുകന്യ ജര്‍മ്മനിയില്‍ നടന്ന ഒരു സാംസ്‌കാരിക പരിപാടിയില്‍ നൃത്തം ചെയ്തു. അങ്ങനെ തിരിച്ച് വരുന്നതിനിടെ വിമാനത്തില്‍ വെച്ച് ഗംഗൈ അമരന്‍ സുകന്യയോട് താന്‍ സംവിധാനം ചെയ്യാന്‍ പോകുന്ന സിനിമയില്‍ അഭിനയിക്കാമോ എന്ന് ചോദിച്ചു. എന്നാല്‍ താല്‍പ്പര്യമില്ലെന്നാണ് നടി പറഞ്ഞത്.

പിന്നീട് സുകന്യ സിനിമയില്‍ അഭിനയിക്കാന്‍ കാരണമായത് ഒരു ജോത്സ്യന്‍ പറഞ്ഞത് കൊണ്ടാണ്. മാതാപിതാക്കളുടെ ആഗ്രഹപ്രകാരം സുകന്യയുടെ ജാതകം ഒരു ജോത്സ്യനെ കാണിച്ചു. സിനിമയില്‍ ശോഭനമായ ഭാവി അവര്‍ക്കുണ്ടെന്നായിരുന്നു അദ്ദേഹം പ്രവചിച്ചത്. ഇതോടെ സിനിമയില്‍ അഭിനയിക്കാന്‍ അവര്‍ നിര്‍ബന്ധിതയായി. അങ്ങനെയാണ് ഗംഗൈ അമരന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ സുകന്യ അഭിനയിക്കുന്നത്. ആദ്യമായി അഭിനയിച്ച ചിത്രം വലിയ വിജയമായതോടെ തുടര്‍ച്ചയായി സിനിമകള്‍ വന്നു.
തമിഴിന് പുറമേ മലയാളത്തിലും തെലുങ്കിലുമൊക്കെ നിരവധി അവസരങ്ങള്‍ സുകന്യയ്ക്ക് ലഭിച്ചു. രജനികാന്തിന്റെ മുത്തു എന്ന സിനിമയിലേക്ക് മീനയ്ക്ക് പകരം ആദ്യം സുകന്യയെ നായികയാക്കിയാലോ എന്ന് ആലോചിച്ചിരുന്നു. രജനിയാണ് ഈ അഭിപ്രായം മുന്നോട്ട് വെച്ചത്. അതിനായി ഒരു മാസത്തോളം സുകന്യയുടെ കോള്‍ ഷീറ്റിന് വേണ്ടി കാത്തിരുന്നെങ്കിലും നടി തിരക്കിലായതിനാല്‍ പിന്നീട് മീനയാണ് ആ വേഷം ചെയ്തത്. മുത്തു എന്ന സിനിമയിലൂടെ മീനയുടെ പ്രകടനം പ്രശംസിക്കപ്പെട്ടു.
ആ സിനിമയില്‍ സുകന്യയായിരുന്നെങ്കില്‍ അവര്‍ മികച്ച നടിയായി മാറുമായിരുന്നു. മാത്രമല്ല പിന്നീടൊരിക്കലും രജനികാന്തിനൊപ്പം അഭിനയിക്കാനുള്ള അവസരവും നടിയ്ക്ക് ലഭിച്ചില്ല. എന്നിരുന്നാലും തെന്നിന്ത്യയിലൊട്ടാകെ അറിയപ്പെടുന്ന നിലയിലേക്ക് സുകന്യ വളര്‍ന്നു. ഇടയ്ക്ക് നടിയുടെ ജീവിതം തകര്‍ക്കുന്ന ചില സംഭവങ്ങളുമുണ്ടായി.

ഒരു രാഷ്ട്രീയ വ്യക്തിയുമായി സുകന്യയുടെ ബന്ധമാണ് അവരുടെ സിനിമാ ജീവിതത്തെ ബാധിച്ചതെന്നാണ് പാണ്ഡ്യന്‍ പറയുന്നത്. ഈ ബന്ധം കാരണം പല സിനിമാക്കാരും നടിയെ സിനിമയിലേക്ക് വിളിക്കാതെയായി. സുകന്യയോട് കഥ പറയാന്‍ പോകണമെങ്കിലും അവരുടെ ഫാം ഹൗസിലേക്ക് പോകേണ്ടി വരും. മാത്രമല്ല നടിയുടെ പേരില്‍ അഭ്യൂഹങ്ങള്‍ പലതും വന്നിരുന്നു. ആ രാഷ്ട്രീയ നേതാവിന്റെ വീട്ടില്‍ ആദായ നികുതി ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയതിനൊപ്പം സുകന്യയുടെ വീട്ടിലും റെയ്ഡ് നടന്നിരുന്നു. നടിയ്ക്കും രാഷ്ട്രീയ സ്വാധീനമുണ്ടെന്ന് കരുതി പലരും അവരെ സിനിമയിലേക്ക് വിളിക്കാതെയായി.
ഈ പ്രശ്‌നങ്ങള്‍ കാരണം പൂര്‍ണമായിട്ടും സുകന്യയുടെ സിനിമാ മാര്‍ക്കറ്റിന് ഇടിവ് സംഭവിച്ചു. ഇതോടെയാണ് വിവാഹിതയാവാന്‍ നടി തീരുമാനിക്കുന്നത്. അങ്ങനെ അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ എന്‍ജീനിയറെ അവര്‍ വിവാഹം കഴിച്ചു. ശേഷം ഭര്‍ത്താവിനൊപ്പം അമേരിക്കയില്‍ പോയി അവിടെ താമസം ആരംഭിച്ചു. എന്നാല്‍ ആ ജീവിതത്തിലും പ്രശ്‌നങ്ങള്‍ വന്നു. മാസങ്ങള്‍ക്കുള്ളില്‍ ഭര്‍ത്താവുമായി അകല്‍ച്ചയിലായതിനെ തുടര്‍ന്ന് ആ ജീവിതം മുന്നോട്ട് കൊണ്ട് പോകാന്‍ നടിയ്ക്ക് സാധിച്ചില്ലെന്നാണ്'' തമിഴ പാണ്ഡ്യന്‍ അഭിമുഖത്തിലൂടെ വ്യക്തമാക്കിയത്.


Click it and Unblock the Notifications











