twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    എന്നോടൊപ്പം ശ്വേത മേനോനും; മലയാളത്തിലെ പ്രധാന നടിയോടൊപ്പം ചെയ്ത നായകവേഷമെന്ന് തമ്പി ആന്റണി

    |

    നടന്‍ ബാബു ആന്റണിയുടെ സഹോദരനും നടനുമാണ് തമ്പി ആന്റണി. മലയാളത്തില്‍ ചെറുതും വലുതുമായി അനേകം കഥാപാത്രങ്ങള്‍ ചെയ്തിട്ടുള്ള താരം സോഷ്യല്‍ മീഡിയയില്‍ ആക്ടീവാണ്. പലപ്പോഴും തന്റെ സിനിമകളെ കുറിച്ചും അതിന്റെ പിന്നണി വിശേഷങ്ങളുമൊക്കെ താരം പങ്കുവെക്കാറുണ്ട്.

    ഏറ്റവും പുതിയതായി നടി ശ്വേത മേനോനൊപ്പം നായകനായി അഭിനയിച്ച പറുദീസ എന്ന സിനിമയെ പറ്റിയാണ് തമ്പി ആന്റണി പറയുന്നത്. നടന്‍ ജഗതി ശ്രീകുമാര്‍ അവസാനം അഭിനയിച്ച ചിത്രമായിരുന്നു ഇത്. പറുദീസയ്ക്ക് ശേഷം മറ്റൊരു സിനിമയില്‍ അഭിനയിക്കാന്‍ പോകുമ്പോഴാണ് അപകടം നടക്കുന്നതെന്നും ഫേസ്ബുക്കിലെഴുതിയ കുറിപ്പിലൂടെ താരം പറയുന്നു. വിശദമായി വായിക്കാം...

    Also Read: ബെഡ് റൂമില്‍ നിന്നുള്ള ഫോട്ടോ പുറത്ത് വിട്ട് നടി മഹാലക്ഷ്മി; കുഞ്ഞ് വരാന്‍ പോവുകയാണല്ലേ, സന്തോഷമായെന്ന് ആരാധകർAlso Read: ബെഡ് റൂമില്‍ നിന്നുള്ള ഫോട്ടോ പുറത്ത് വിട്ട് നടി മഹാലക്ഷ്മി; കുഞ്ഞ് വരാന്‍ പോവുകയാണല്ലേ, സന്തോഷമായെന്ന് ആരാധകർ

    'പറുദീസ എന്ന സിനിമ. ചിത്രത്തില്‍ എന്നോടൊപ്പം ശ്വേത മേനോന്‍. ഞാന്‍ മലയാളത്തിലെ ഒരു പ്രധാന നടിയോടൊപ്പം നായകവേഷം ചെയ്ത ആദ്യത്തെ സിനിമയാണ് പറുദീസ. കൂടാതെ, ശ്രീനിവാസന്‍. ജഗതി ശ്രീകുമാര്‍, ഇന്ദ്രന്‍സ് തുടങ്ങിയ പ്രമുഖ നടന്മാരും ഉണ്ടായിരുന്നു. ജഗതി അപകടത്തിനു മുന്‍പ് അവസാനം അഭിനയിച്ച പടം എന്നൊരു പ്രത്യകതയുമുണ്ട്. അതിനുശേഷം ലെനിന്‍ രാജേന്ദ്രന്റെ ഇടവപാതി എന്ന പടത്തില്‍ അഭിനയിക്കാന്‍ വായനാട്ടിലേക്ക് പോയ വഴിക്കായിരുന്നു ആക്സിഡന്റ്.

    അമ്പളിച്ചേട്ടനുമായുള്ള പന്ത്രണ്ടു ദിവസങ്ങള്‍! കൂടെ ശ്രീനിയേട്ടനും. ആ അനുഭവങ്ങളൊക്കെ ഒരിക്കല്‍ ഞാനെഴുതിയിരുന്നു. മറക്കില്ലൊരിക്കലും. ക്രിസ്ത്യന്‍ പുരോഹിതരേ അധിഷേപിക്കുന്നു എന്ന കാരണത്തില്‍ ഏറ്റവുമധികം അവഗണന അനുഭവിക്കേണ്ടി വന്ന സിനിമയാണ് പറുദീസ. എന്റെ സിനിമാ ജീവിതത്തില്‍ ഇത്രയധികം സമയം ഞാന്‍ ഒരു സിനിമയ്ക്ക് വേണ്ടിയിട്ടും മാറ്റി വെച്ചിട്ടുണ്ടെന്നു തോന്നുന്നില്ല.

    Also Read: ഇപ്പോഴും കാമുകനായിരിക്കുന്നതില്‍ നന്ദിയെന്ന് നടി മിത്ര; പ്രണയം കാണിച്ച് തന്ന ഭാര്യയോട് സ്നേഹം പറഞ്ഞ് വില്യംAlso Read: ഇപ്പോഴും കാമുകനായിരിക്കുന്നതില്‍ നന്ദിയെന്ന് നടി മിത്ര; പ്രണയം കാണിച്ച് തന്ന ഭാര്യയോട് സ്നേഹം പറഞ്ഞ് വില്യം

    പ്രധാന കഥാപാത്രം എന്ന ഉത്തരവാദിത്വം മാത്രമായിരുന്നില്ല. ലൊക്കേഷന്‍, തിരക്കഥ മതലായ എല്ലാ കാര്യത്തിലും ഞാന്‍ വളെരെ ശ്രദ്ധാപൂര്‍വ്വം സഹകരിച്ചിരുന്നു. വിനു അബ്രഹാമിന്റെ ശക്തമായ തിരക്കഥ തന്നെയാണ് പറുദീസയുടെ നാട്ടെല്ല്, എന്നിരിക്കിലും ക്ലൈമാക്‌സില്‍ ചില മാറ്റങ്ങള്‍ വേണമെന്ന് ഞാന്‍ നിര്‍ദ്ദേശിച്ചിരുന്നു. വിനുവും സംവിധായകന്‍ ശരത്തും എന്റെ അഭിപ്രായത്തെ മാനിക്കുകയും സഹകരിക്കുകയും ചെയ്തു.

     thampy-antony

    പല മാറ്റങ്ങളും മറ്റൊരു പ്രധാന കഥാപാത്രം ചെയ്ത ശ്രീനിവാസനോട് കൂടി ചോദിച്ചിട്ടാണ് ചെയ്തത്. സംവിധായകന്‍ ആര്‍ ശരത്, എന്നോടൊപ്പം ഒരു സിനിമ ചെയ്യണമെന്ന ആശയവുമായി എന്റെ അടുത്ത് വന്നത് മറ്റൊന്നും കൊണ്ടായിരുന്നില്ല. ഞാന്‍ നല്ല സിനിമയെ സ്‌നേഹിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുമെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ്.

    പ്രദര്‍ശനത്തില്‍ പ്രതീക്ഷിച്ച വിജയമൊന്നും ഉണ്ടായില്ലെങ്കിലും, സൂര്യ ടിവിയിലും പിന്നീട് സണ്‍ ടി വി യിലും വന്നപ്പോള്‍ ധാരാളം പ്രേക്ഷകര്‍ കാണുകയും നല്ല അഭിപ്രായങ്ങള്‍ പങ്കുവെക്കുകയും ചെയ്തു.

    ഏതാനും മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ അപ്രതീക്ഷിതമായി മറ്റൊരു സന്തോഷ വാര്‍ത്തയെത്തി. രണ്ട് അവാര്‍ഡുകള്‍ ഒന്നിച്ചാണ് ഇമെയില്‍ സന്ദേശമായി വന്നത്. വിനു ഏബ്രഹാമിന്, മെക്‌സികോ രാജ്യാന്തര ചലച്ചിത്രമേളയില്‍ ഏറ്റവും മികച്ച തിരക്കഥക്കുള്ള അവാര്‍ഡാണ് ആദ്യം വന്നത്. അന്ന് തന്നെ വന്ന മറ്റൊരു അവാര്‍ഡായി ആംസ്റ്റര്‍ഡാം രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ കിട്ടിയ ഏറ്റവും നല്ല ട്രമാറ്റിക് എഡിറ്റിങ്ങിനുള്ള അവാര്‍ഡ്.

    കേരളത്തിലും ഇന്ത്യയിലും ഒരംഗീകാരവും കിട്ടാതിരുന്ന പറുദീസ രണ്ട് രാജ്യാന്തര ചലച്ചിത്രോത്സവങ്ങളില്‍ അവാര്‍ഡ് മേടിച്ചത് അത്ര ചെറിയ കാര്യമൊന്നുമല്ലല്ലോ. ഇംഗ്ലീഷ് സബ്‌ടൈറ്റില്‍ ചെയ്യാന്‍ സഹായിച്ചത് മൂത്ത മകള്‍ നദിയായിരുന്നു എന്ന് കൂടി ഓര്‍മ്മിപ്പിക്കുന്നു.

     thampy-1

    ഞാന്‍ ലോകോത്തര സിനിമയൊന്നും നിര്‍മ്മിച്ചിട്ടുണ്ടെന്ന് അവകാശപെടുന്നില്ലെങ്കിലും വെറും കച്ചവടത്തിന് വേണ്ടി ഒരിക്കെലും ഒരു മോശം സിനിമ നിര്‍മ്മിച്ചിട്ടില്ലെന്നു അഭിമാനത്തോടെ എവിടെയും പറയാന്‍ കഴിയും. ബ്ലെസിയുടെ കലക്കട്ട ന്യൂസ് പോലും നല്ല മെസ്സേജ് ഉള്ള സിനിമയായിരുന്നല്ലോ.

    രാജീവ് അഞ്ചലിന്റെ 'ബിയോണ്ട് ദി സോള്‍' മുതല്‍ പ്രകാശ് ബാരെയുമായി സഹകരിച്ച് ചെയ്ത ജയന്‍ ചെറിയാന്റെ 'പപ്പീലിയോബുദ്ധ', പ്രിയനന്ദന്റെ 'സൂഫി പറഞ്ഞ കഥ', എം ജി ശശിയുടെ ജാനകിയും. കൂടാതെ കായല്‍ ഫിലിംസിന്റെ പേരില്‍ ഞാന്‍ തന്നെ നിര്‍മ്മിച്ച ഫഹദ് ഫാസില്‍ അഭിനയിച്ച മണ്‍സൂണ്‍ മംഗോസ്. ജോഷി പള്ളിക്കലിന്റെ നാം, രാജീവ് നാഥിന്റെ ഏറ്റവും പുതിയ സിനിമയായ ഹെഡ്മാസ്റ്റര്‍ വരെ അങ്ങേനെയെ സംഭവിച്ചിട്ടുള്ളു.

    ചാനല്‍ ഫൈവിന്റെ ബാനറില്‍ ശ്രീലാല്‍ ദേവരാജുമായി സഹകരിച്ചു നിര്‍മ്മിച്ച ഹെഡ്മാസ്റ്ററില്‍ ഞാനും ബാബുവും ഒന്നിച്ച് ആദ്യമായി പ്രധാന വേഷങ്ങള്‍ ചെയ്യുന്നു എന്നൊരു പ്രത്യേകതയുമുണ്ടെന്ന്', തമ്പി ആന്റണി പറഞ്ഞ് അവസാനിപ്പിക്കുന്നു.

    Read more about: actor
    English summary
    Thampy Antony Opens Up About His Working Experience With Swetha Menon And Jagathy Sreekumar. Read In Malayalam.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X