പ്രിയ വീണ്ടും എത്തി!! ട്രോളന്മാർക്കും പണിയായി, ഈ പോലീസും കള്ളനും പൊളിച്ചു, തൻഹയുടെ ആദ്യ പ്രതികരണം

വ്യത്യസ്തമായ പേര് പോലെ തന്നെ ഒരു പാട് സസ്പെൻസും ചിത്രത്തിൽ ഒളിപ്പിച്ചിട്ടുണ്ട്.

മലയാള സിനിമ മേഖലയിൽ നവാഗത ചിത്രങ്ങൾക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. സിനിമ മികച്ചതായാൽ പ്രേക്ഷകർ ഇരു കൈകളും നീട്ടി സ്വീകരിക്കും. ടെവിനോ തൊമസിന്റെ മറഡോണ എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായ ടിറ്റോ വിൽസണും അഭിലാഷ് നന്ദകുമാർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് തൻഹ. പ്രകാശ് കുഞ്ഞന്‍ മൂരായില്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഇന്ന് തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. സ്വാഭാവിക മർമ്മത്തിലൂടെ കഥ പറയുന്ന ചിത്രത്തിന്റെ ട്രെയിലറും ടീസറും സോഷ്യൽ മീഡിയയിലും മറ്റും സൂപ്പുർ ഹിറ്റായിരുന്നു.

thanha

വ്യത്യസ്തമായ പേര് പോലെ തന്നെ ഒരു പാട് സസ്പെൻസും ചിത്രത്തിൽ ഒളിപ്പിച്ചിട്ടുണ്ട്. പോലീസുകാരുടെ കഥപറയുന്ന ഈ ചിത്രത്തിന് ക്ലീൻ യൂ സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. ഒമർ ലുലുവിന്റെ അഡാറ് ലവിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ പ്രിയ പ്രകാശ് വാര്യരും ചിത്രത്തിൽ നിർണ്ണയാകമായ വേഷത്തിലെത്തുന്നുണ്ട്. തൻഹയെ കുറിച്ചുള്ള ആദ്യ പ്രതികരണം ഇങ്ങനെ.

മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. പോലീസുകാരുടെ ജീവിതകഥ പറയുന്ന പോലീസ് ചിത്രമാണിത്. സര്‍വീസിലിരിക്കെ മരിച്ചു പോയ രണ്ടു പോലീസുകാരുടെ മക്കളിലൂടെയായണ് കഥ മുന്നോട്ട പോകുന്മത്. അച്ഛന്മാർ സർവ്വീസിൽ ഇരിക്കെ തന്നെ മറിച്ചു പോയതുകൊണ്ട് ഈ ജോലി മക്കൾക്ക് ലഭിക്കുന്നു. രണ്ടു പേർക്കും താൽപര്യമില്ലാതെ ജോലിയിൽ പ്രവേശിക്കുകയും ഇലർ ഒരുമിച്ച് ഉണ്ടാക്കി വയ്ക്കുന്ന പ്രശ്നങ്ങളും ഇവരുടെ ജീവിതത്തിൽ ഉണ്ടാകുന്ന രസകരമായ സംഭവങ്ങളുമാണ് തൻഹയിൽ അവതരിപ്പിക്കുന്നത്. അഭിലാഷ് നന്ദകുമാറും ടിറ്റോ വിത്സനുമാണ് ചിത്രത്തിൽ കേന്ദരകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X