8 വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ അന്യമതസ്ഥയെ വിവാഹം ചെയ്തു, ആ രഹസ്യം പരസ്യമാക്കി അര്‍ജുന്‍ ലാല്‍

ആദ്യ സിനിമയിലൂടെ തന്നെ ശ്രദ്ധിക്കപ്പെടുന്ന താരങ്ങളുണ്ട്. ഒരൊറ്റ സിനിമയിലെ പ്രകടനത്തിലൂടെ പ്രേക്ഷക ഹൃദയത്തില്‍ ഇടം നേടിയ താരമാണ് അര്‍ജുന്‍ ലാല്‍. ഈ പേര് പറഞ്ഞാല്‍ ആളെ മനസ്സിലായില്ലെങ്കിലും തന്മാത്രയിലെ മനുവായെത്തിയ താരമാണ് എന്ന് പറഞ്ഞാല്‍ എല്ലാവര്‍ക്കും മനസ്സിലാവും. 2005 ലായിരുന്നു തന്മാത്ര റിലീസ് ചെയ്തത്. സ്‌കൂളില്‍ പഠിച്ചുകൊണ്ടിരിക്കുന്നതിനിടയിലായിരുന്നു താരം അഭിനയിക്കാനെത്തിയത്.

ഉപരിപഠനവും മറ്റുമായി തിരക്കിലായതോടെ സിനിമയില്‍ നിന്നും അകന്ന് പോവുകയായിരുന്നു താരം. വര്‍ഷങ്ങള്‍ക്ക് ശേഷം മറ്റൊരു സിനിമയില്‍ അഭിനയിച്ചിരുന്നുവെങ്കിലും ആ ചിത്രം വിചാരിച്ചത്ര ശ്രദ്ധ നേടിയിരുന്നില്ല. സിനിമ വേണ്ടെന്ന് വെച്ചതായിരുന്നില്ല താനെന്ന് അര്‍ജുന്‍ പറയുന്നു. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു അര്‍ജുന്‍ ലാല്‍ വിശേഷങ്ങള്‍ പങ്കുവെച്ചത്.

തിരിച്ചുവരവിലാണ്

തിരിച്ചുവരവിലാണ്

സിനിമയിലേക്കുള്ള തിരിച്ചുവരവിനുള്ള തയ്യാറെടുപ്പിലാണ് താരം ഇപ്പോള്‍. തിരക്കഥ എഴുതിത്തുടങ്ങിയതിനെക്കുറിച്ചും താരം പറഞ്ഞിരുന്നു. 8 വര്‍ഷത്തെ പ്രണയത്തിനൊടുവിലായാണ് അര്‍ജുന്‍ വിവാഹിതനായത്. വിവാഹം കഴിഞ്ഞിട്ട് 5 വര്‍ഷമായെന്നും താരം പറഞ്ഞിരുന്നു. അവളെന്റെ ക്ലാസ്‌മേറ്റാണ്, പരിചയപ്പെട്ടു, 8 വര്‍ഷം പ്രണയിച്ചു, അത് കഴിഞ്ഞ് വിവാഹമെന്നായിരുന്നു അര്‍ജുന്‍ പറഞ്ഞത്.

വിവാഹം കഴിഞ്ഞത്

വിവാഹം കഴിഞ്ഞത്

2015ലായിരുന്നു തന്റെ വിവാഹം കഴിഞ്ഞതെന്ന് താരം പറയുന്നു. അത് ഞാന്‍ പുറത്ത് പറഞ്ഞ് ചിലപ്പോള്‍ 2018 ലായിരിക്കും. വിവാഹത്തിന്റെ ഫോട്ടോയോ വിശേഷങ്ങളോ ഒന്നും എവിടെയും കണ്ടിരുന്നില്ല. ഇതേക്കുറിച്ചും അവതാരകയായ വീണ ചോദിച്ചിരുന്നു. അങ്ങനെ വലിയ പബ്ലിസിറ്റി കൊടുത്തിരുന്നില്ല. കുറച്ച് വിപ്ലവകരമായിരുന്നു വിവാഹം.

ആ കുട്ടി തന്നെ

ആ കുട്ടി തന്നെ

8 വര്‍ഷം മുന്‍പ് നല്‍കിയ അഭിമുഖത്തില്‍ അര്‍ജുന്‍ ഗേള്‍ ഫ്രണ്ടുണ്ടെന്ന് പറഞ്ഞിരുന്നു. പേര് പറയില്ലെന്നും അന്ന് പറഞ്ഞിരുന്നു. ആ ഫ്രണ്ടിനെ തന്നെയാണോ വിവാഹം ചെയ്തതെന്നും അവതാരക ചോദിച്ചിരുന്നു. അന്ന് ഞാനങ്ങനെയൊക്കെ പറഞ്ഞിട്ടുണ്ടായിരുന്നോ, ഈ അഭിമുഖം ഭാര്യയൊക്കെ കാണുമെന്നായിരുന്നു താരം പറഞ്ഞത്. അന്നത്തെ പെണ്‍കുട്ടിയെയാണോ വിവാഹം ചെയ്തതെന്ന് ചോദിച്ചപ്പോള്‍ അതെയെന്നായിരുന്നു അര്‍ജുന്‍ പറഞ്ഞത്.

കൊച്ചിയിലേക്ക് വന്നത്

കൊച്ചിയിലേക്ക് വന്നത്

ബാംഗ്ലൂരിലായിരുന്നു, ഇപ്പോള്‍ കൊച്ചിയിലെത്തിയിരിക്കുകയാണ്. ഭാര്യയും കൂടെയുണ്ട്. ബാംഗ്ലൂരില്‍ സ്റ്റാര്‍ട്ടപ്പൊക്കെയുണ്ടായിരുന്നു. ഭാര്യ പിഎച്ച് ഡി ചെയ്യുകയായിരുന്നു അവിടെ. അതിന് ശേഷമായാണ് കൊച്ചിയിലേക്ക് പോന്നത്. സിനിമ ചെയ്യാനായി തയ്യാറെടുക്കുന്നതിനിടയിലാണ് ലോക് ഡൗണ്‍ വന്നത്. അങ്ങനെ വലിയ എഴുത്തുകാരനൊന്നുമല്ല, എഴുതാനുള്ള ശ്രമത്തിലാണ്, ഒറ്റയ്്ക്കല്ല കൂടെ മറ്റൊരാളുമുണ്ടെന്നും താരം പറഞ്ഞിരുന്നു.

ഭാര്യയെക്കുറിച്ച്

ഭാര്യയെക്കുറിച്ച്

ഫസ്റ്റലി സിദ്ദിഖ് എന്നാണ് ഭാര്യയുടെ പേര്, സൈക്കോളജിസ്റ്റാണ്. ഇപ്പോള്‍ കൊച്ചിയിില്‍ ജോലി ചെയ്യുന്നു. തുടക്കത്തില്‍ എതിര്‍പ്പുണ്ടായിരുന്നുവെങ്കിലും പിന്നീട് എല്ലാവരും സമ്മതിക്കുകയായിരുന്നു. എന്റെ വീട്ടില്‍ തുടക്കത്തില്‍ വിവാഹത്തിന് സമ്മതിച്ചിരുന്നില്ല. സീരിയസാണ്, സ്‌ട്രോംഗാണ് എന്ന് മനസ്സിലാക്കിയപ്പോള്‍ പതിയെ പതിയെ സമ്മതിക്കുകയായിരുന്നു. വിവാഹ ഫോട്ടോയൊന്നും എവിടേയും പോസ്റ്റ് ചെയ്തിരുന്നില്ല.

ഫോട്ടോ പോസ്റ്റ് ചെയ്യാത്തത്

ഫോട്ടോ പോസ്റ്റ് ചെയ്യാത്തത്

സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിടാന്‍ വലിയ മടിയാണ് തനിക്കെന്നും അര്‍ജുന്‍ പറയുന്നു. ഫോട്ടോസ് എല്ലാം ഹാര്‍ഡ് ഡിസ്‌ക്കിലുണ്ട്. ഭാര്യയ്ക്കും ഇന്‍സ്റ്റഗ്രാം അക്കൗണ്ടുണ്ട്. ആകെ ഒരൊറ്റ പോസ്‌റ്റേയുള്ളൂ, അതിനേക്കാളും ഭേദം താനാണെന്ന് അര്‍ജുന്‍ പറയുന്നു. മൊബൈല്‍ നന്നായി ഉപയോഗിക്കാറുണ്ട്. എല്ലാ ദിവസവും സുഹൃത്തുക്കളുമായി സംസാരിക്കാറുണ്ട്. ഇനി ഇങ്ങനെ ഇരുന്നാല്‍ സിനിമ കിട്ടില്ലെന്ന് മനസ്സിലായതിന് ശേഷമാണ് തിരിച്ചുവരവ് പ്ലാന്‍ ചെയ്തതെന്ന് അര്‍ജുന്‍ പറയുന്നു. ഒരു സുഹത്തായിരുന്നു ഇതേക്കുറിച്ച് പറഞ്ഞത്

Recommended Video

ലാലേട്ടന്റെ ഈ അഭിനയത്തിന് മറുപടിയില്ല | filmibeat Malayalam
കരഞ്ഞിട്ടില്ല

കരഞ്ഞിട്ടില്ല

തന്മാത്ര കണ്ട് കരയാത്തവര്‍ ചുരുക്കമാണ്, സ്വന്തം സിനിമയായത് കൊണ്ടാവാം അത് കണ്ട് താന്‍ കരഞ്ഞിട്ടില്ലെന്ന് അര്‍ജുന്‍ പറയുന്നു. വീട്ടിലെല്ലാവരും അത് കണ്ട് കരഞ്ഞിരുന്നു. അധികം സിനിമകളൊന്നും അഭിനയിച്ചിട്ടില്ലാത്തതിനാല്‍ അന്നത്തെ ഓര്‍മ്മകളെല്ലാം മനസ്സിലുണ്ട്. ആ ചെയ്തത് ശരിയായില്ലെന്ന് തോന്നാറുണ്ട്. ഭാര്യയും തന്മാത്ര കണ്ടിരുന്നു. പരിചയപ്പെടുന്ന സമയത്ത് ഭാര്യ സിനിമ കണ്ടിരുന്നില്ല. ഭാര്യ ശക്തമായ പിന്തുണയാണ് നല്‍കുന്നത്. സിനിമയോടുള്ള താല്‍പര്യം കൊണ്ടല്ല എന്റെ സന്തോഷമാണ് ആഗ്രഹിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X