India
  For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഞാന്‍ ആയിരുന്നു സ്ഥിരം വേട്ടമൃഗം, കുറേ ഹെല്‍പ്പ് ചെയ്തിട്ടുണ്ട്, പൃഥ്വിരാജിനെ കുറിച്ച് നസ്ലിന്‍

  |

  തണ്ണീർ മത്തൻ ദിനങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് നസ്ലിന്‍. ആദ്യ ചിത്രത്തിലൂടെ തന്നെ നസ്ലിൻ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറുകയായിരുന്നു. വിരലിൽ എണ്ണാവുന്ന ചിത്രങ്ങളിൽ മാത്രമാണ് അഭിനയിച്ചതെങ്കിലും ചെറിയ സമയം കൊണ്ട് തന്നെ നസ്ലിൻ സിനിമയിൽ തന്റേതായ ഇടം കണ്ടെത്തുകയായിരുന്നു. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. നടന്റെ ഏറ്റവും പുതിയ അഭിമുഖമാണ്. താന്‍ ചെയ്തതില്‍ വച്ച് ഏറ്റവും ചലഞ്ചിംഗ് ആയ കഥാപാത്രത്തെ കുറിച്ചാണ് നസ്ലിന്‍ ഇപ്പോള്‍ പറയുന്നത്. ഇന്ത്യൻ എക്സ്പ്രസ് മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.

   prithviraj -,Naslen

  നസ്ലിലിന്റെ വാക്കുകൾ ഇങ്ങനെ... താനിതു വരെ ചെയ്ത എല്ലാ കഥാപാത്രങ്ങളും ഏതെങ്കിലുമൊരു പോയിന്റില്‍ ചലഞ്ചിംഗ് ആയി തോന്നിയിട്ടുണ്ട്. എന്നിരുന്നാലും അക്കൂട്ടത്തില്‍ എടുത്തു പറയേണ്ടത് കുരുതിയാണ്. ബാക്കി താന്‍ ചെയ്തതില്‍ കൂടുതലും കോമഡിയാണ്, കുരുതി പക്ഷേ ഇമോഷണല്‍ സ്വീകന്‍സ് ഒക്കെ ഉണ്ടായിരുന്നു.കുരുതിയിൽ വരും മുൻപ് രാജുവേട്ടനൊക്കെ ഭയങ്കര സീരിയസ് ആണെന്നാണ് ഞാൻ കേട്ടിരുന്നത്. പക്ഷേ ആ സിനിമയിൽ എന്നെ ഏറ്റവും കംഫർട്ടബിൾ ആക്കിയത് രാജുവേട്ടനാണ്. പട്ടാളം സിനിമയിൽ പറയുന്നതു പോലെ, പിന്നെയങ്ങോട്ട് ഞാനായിരുന്നു രാജുവേട്ടന്റെ സ്ഥിരം വേട്ടമൃഗം. തമാശകളും കളിയാക്കലുകളുമൊക്കെയായി രസമായിരുന്നു ലൊക്കേഷൻ. സീരിയസ് കഥാപാത്രമായി അഭിനയിക്കാനൊക്കെ രാജുവേട്ടൻ എന്നെ കുറേ ഹെൽപ്പ് ചെയ്തിട്ടുണ്ട്.

  മഞ്ജു പിന്മാറി, എല്ലാം അറിഞ്ഞ് കൊണ്ട് ദിവ്യ അത് സ്വീകരിച്ചു,ലാൽ ജോസ് പറയുന്നു

  കേശു ഈ വീടിന്‌റെ നാഥനിൽ മലയാള സിനിമയലെ മുൻനിര താരങ്ങൾക്കൊപ്പമായിരുന്നു നടൻ അഭിനയിച്ചത്. ദിലീപപിന്റേയും ഉർവശിയുടേയും മകന്റെ വേഷത്തിലായിരുന്നു എത്തിയത്. ഈ കഥാപാത്രം സോഷ്യൽ മീഡിയയിൽ ചർച്ചയുമായിരുന്നു. കേശുവിലെ അനുഭവവു താരം അഭിമുഖത്തിൽ പങ്കുവെയ്ക്കുന്നുണ്ട്. ''ഞാൻ ജനിക്കുന്നതിനു മുൻപെ അഭിനയം തുടങ്ങിയ ആളുകളാണ് ഉർവശി ചേച്ചിയും ദിലീപേട്ടനുമൊക്കെ. കേശുവിലേക്ക് വിളിക്കുമ്പോൾ എനിക്ക് ഭയങ്കര എക്സൈറ്റ്മെന്റായിരുന്നു, ഒപ്പം നല്ല പേടിയും, അവർക്കൊപ്പമൊക്കെ ഞാൻ അഭിനയിച്ചാൽ ശരിയാവുമോ?. പക്ഷേ ഷൂട്ട് തുടങ്ങി കുറച്ചു ദിവസം കഴിഞ്ഞപ്പോൾ തന്നെ എല്ലാവരുമായി നല്ല അടുപ്പമായി. ഉർവശി ചേച്ചിയൊക്കെ ഒരു മകനെ കൊണ്ടുനടക്കുന്നതു പോലെയാണ് എന്നെ കൊണ്ടു നടന്നതെന്നായിരുന്നു നസ്ലിൻ പറഞ്ഞത്.

  നി​ന്ന നി​ൽ​പ്പി​ൽ ഉ​രു​കി​പ്പോ​യി, വിഷമിച്ച് അന്ന് അവിടെ നിന്ന് ഇറങ്ങി, ദുരനുഭവം പറഞ്ഞ് ശരത്

  സൂപ്പര്‍ ശരണ്യ ആണ് നസ്ലിന്റെതായി റിലീസ് ചെയ്ത ഏറ്റവും പുതിയ ചിത്രം . തറവാട്ടിലേയ്ക്ക് കയറി ചെന്ന ഫീൽ ആയിരുന്നു എന്നാണ് താരം പറയുന്നത്. "സൂപ്പർ ശരണ്യയിലേക്ക് വിളിച്ചപ്പോൾ മുതൽ ഞാൻ എക്സൈറ്റഡാണ്. മറ്റുള്ള ഏതു സെറ്റിനേക്കാളും എനിക്ക് കംഫർട്ടബിൾ ആയി അഭിനയിക്കാൻ പറ്റുന്നയിടമാണ് ഗിരീഷേട്ടന്റെ സെറ്റ്. ഒരു ഫ്രണ്ട്സ് ഗ്യാങ്ങ് പോലെയാണ് അവിടെ. എല്ലാവരും അടുത്തറിയുന്ന ആളുകൾ. തമാശയും ചിരിയുമൊക്കെയായി ലൊക്കേഷനിൽ പോവാൻ തന്നെ രസമാണ്. ഒരുപാട് ഫ്രീഡമുള്ള സെറ്റ്. ഒരു ഫ്രണ്ട് ബെഞ്ച് പഠിപ്പിസ്റ്റ് പയ്യൻ. തണ്ണീർമത്തനിൽ ക്ലാസിൽ കയറാൻ മടിയുള്ള എന്നെ ഇത്തവണ കുറേദിവസം ക്ലാസ്റൂമിലിരുത്തി എന്നാണ് നസ്ലിൻ പറയുന്നത്.

  83 Movie Malayalam Press Meet | Ranveer Singh | Prithviraj | Kapil Dev | FilmiBeat Malayalam

  കുടുംബത്തിന്റെ പിന്തുണയെ കുറിച്ചും പറയുന്നുണ്ട്. കൊടുങ്ങല്ലൂരാണ് എന്റെ വീട്. വീട്ടിൽ വാപ്പ, ഉമ്മ, ഒരു ചേട്ടൻ, പിന്നെ എന്റെ ഇരട്ടസഹോദരൻ എന്നിവരാണ് നസ്ലിലിന്റെ കുടുംബത്തിലുള്ളത്. ഇരട്ടകളാണെങ്കിലും ഞങ്ങൾ ഐഡന്റിക്കൽ ട്വിൻസ് അല്ലാട്ടോ. അവനും എന്നെ പോലെ തന്നെയാണ് ഇരിക്കുന്നതെങ്കിൽ ഒരു സമയം രണ്ടു പടമൊക്കെ ചെയ്യായിരുന്നു എന്നു പറയാറുണ്ട് ഞാൻ). അവനിപ്പോൾ കോഴ്സൊക്കെ കഴിഞ്ഞ് ജോലി ചെയ്തു കൊണ്ടിരിക്കുകയാണ്. ഫാമിലി എല്ലാ കാര്യങ്ങളിലും നല്ല സപ്പോർട്ടാണെന്നും നസ്ലിൻ പറയുന്നുണ്ട്.

  Read more about: prithviraj
  English summary
  Thanneer Mathan Dinanga Fame Naslen Shares experience With Prithviraj, went viral,
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X