നടി ശ്രീ രഞ്ജിനി വിവാഹിതായവുന്നു, തണ്ണീര്‍ മത്തന്‍ ദിനങ്ങളിലെ അശ്വതി ടീച്ചറിനെ ആരും മറക്കില്ല
ഈ വര്‍ഷം കേരളത്തില്‍ ഏറ്റവുമധികം തരംഗമുണ്ടാക്കിയ സിനിമയാണ് തണ്ണീര്‍മത്തന്‍ ദിനങ്ങള്‍. പുതുമുഖങ്ങളെ അണിനിരത്തി ഗിരീഷ് എഡി സംവിധാനം ചെയ്ത സിനിമയില്‍. കുമ്പളങ്ങി നൈറ്റ്‌സിലൂടെ ശ്രദ്ധേയനായ മാത്യൂ തോമസ് ആണ് നായകനായിട്ടെത്തിയത്. ഉദാഹരണം സുജാത യിലൂടെ വെള്ളിത്തിരയിലെത്തിയ അനശ്വര രാജനാണ് നായിക.
ഇവര്‍ മാത്രമല്ല സിനിമയിലെ ചെറിയ വേഷങ്ങള്‍ അവതരിപ്പിച്ച പല താരങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നു. കൂട്ടത്തില്‍ അശ്വതി ടീച്ചറായി അഭിനയിച്ച ശ്രീ രഞ്ജിനിയുമുണ്ട്. ആദ്യമായി അഭിനയിച്ച സിനിമ ഹിറ്റായതിന് പിന്നാലെ കുടുംബ ജീവിതത്തിലേക്ക് കടന്നിരിക്കുകയാണ് നടി. പെരുമ്പാവൂര്‍ സ്വദേശിയായ രഞ്ജിത്ത് പി രവിന്ദ്രനാണ് വരന്‍. വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങള്‍ ശ്രീ രഞ്ജിനി തന്നെയാണ് സോഷ്യല്‍ മീഡിയ പേജിലൂടെ പുറത്ത് വിട്ടത്. ഇതോടെ നടിയ്ക്ക് ആശംസകള്‍ അറിയിച്ച് ആരാധകരുമെത്തി.

സിനിമയിലെത്തുന്നതിന് മുന്‍പ് നിരവധി ഹ്രസ്യചിത്രങ്ങളിലായിരുന്നു ശ്രീ രഞ്ജിനി അഭിനയിച്ചത്. അതില്‍ മൂക്കുത്തി, ദേവിക പ്ലസ് ടു ബയോളജി എന്നീ ഹ്രസ്യചിത്രങ്ങളിലെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിന് ശേഷമാണ് തണ്ണീര്‍മത്തന്‍ ദിനങ്ങളിലേക്ക് അവസരം വന്നത്. ചെറിയൊരു കഥാപാത്രമാണെങ്കിലും അത് മനോഹരമാക്കാന്‍ നടിയ്ക്ക് കഴിഞ്ഞിരുന്നു.
ചെറിയ ബജറ്റിലൊരുക്കിയ ചിത്രമാണെങ്കിലും ബോക്സോഫീസില്‍ വലിയൊരു തുക സ്വന്തമാക്കിയാണ് തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ പ്രദര്‍ശനം നടത്തിയത്. അമ്പത് കോടിയോളം സിനിമ സ്വന്തമാക്കിയ കാര്യം അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരുന്നു. വിനീത് ശ്രീനിവാസനാണ് ചിത്രത്തില്‍ മറ്റൊരു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. പ്ലസ്ടു കാലഘട്ടത്തില്‍ ഉണ്ടാവുന്ന പ്രണയവും സൗഹൃദവും പ്രണയവും മറ്റ് സംഘര്‍ഷങ്ങളുമെല്ലാമാണ് സിനിമയുടെ പ്രമേയം.


Click it and Unblock the Notifications











