ജാതിക്കാ തോട്ടത്തിലെ പ്രണയ ജോഡികള്‍ കലക്കി! തണ്ണീര്‍ മത്തന്‍ ദിനങ്ങളുടെ പ്രേക്ഷക പ്രതികരണം
കുമ്പളങ്ങി നൈറ്റ്സിലൂടെ ശ്രദ്ധേയനായ മാത്യു തോമസും വീനിത് ശ്രീനിവാസനും മുഖ്യ വേഷങ്ങളില്‍ എത്തുന്ന ചിത്രമാണ് തണ്ണീര്‍മത്തന്‍ ദിനങ്ങള്‍. സ്‌കൂള്‍ പശ്ചാത്തലത്തില്‍ കഥ പറയുന്ന സിനിമ കൂടിയാണിത്. തണ്ണീര്‍ മത്തന്‍ ദിനങ്ങളുടെതായി നേരത്തെ പുറത്തിറങ്ങിയ പോസ്റ്ററുകള്‍ക്കും ട്രെയിലറിനും മികച്ച സ്വീകാര്യതയായിരുന്നു സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്.
റിലീസ് ചെയ്യുന്നതിന് മുന്‍പായി സിനിമയിലെ ജാതിക്കാ തോട്ടം എന്ന ഗാനം തരംഗമായി മാറിയിരുന്നു. പാട്ട് ഹിറ്റായതോടെയാണ് ചിത്രത്തെക്കുറിച്ചുളള പ്രതീക്ഷകള്‍ എല്ലാവരിലും വര്‍ദ്ധിച്ചിരുന്നത്. സിനിമാ കാണാനുളള ആഗ്രഹം എല്ലാവരും സോഷ്യല്‍ മീഡിയയില്‍ പ്രകടിപ്പിച്ചിരുന്നു. ഇപ്പോഴിതാ ചിത്രം ഇന്ന് റിലീസ് ചെയ്തിരിക്കുകയാണ്. തണ്ണീര്‍ മത്തന്‍ ദിനങ്ങളുടെ ആദ്യ ഷോകള്‍ അവസാനിച്ചതോടെ സിനിമയെക്കുറിച്ചുളള പ്രേക്ഷക പ്രതികരണങ്ങള്‍ വന്നുതുടങ്ങിയിരുന്നു.

അരവിന്ദന്റെ അതിഥികളുടെ വിജയത്തിന് ശേഷം വിനീത് ശ്രീനിവാസന്‍ പ്രധാന വേഷത്തില്‍ എത്തിയ ചിത്രം കൂടിയായിരുന്നു തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍. തന്റെ കരിയറില്‍ ചെയ്യാത്ത തരം ഒരു കഥാപാത്രമായിട്ടാണ് ഇത്തവണ നടന്‍ എത്തുന്നത്. വിനീത് ശ്രീനിവാസന്റെ വ്യത്യസ്തമാര്‍ന്നൊരു കഥാപാത്രം തന്നെയാകും ചിത്രത്തിലെന്ന് സിനിമയുടെ ട്രെയിലറില്‍ നിന്നു തന്നെ സൂചന ലഭിച്ചിരുന്നു. ട്രെയിലറില്‍ നടന്റെ പുതിയ ഗെറ്റപ്പ് തന്നെയായിരുന്നു ശ്രദ്ധേയമായി മാറിയിരുന്നത്.

മാത്യൂ തോമസിന്റെ ജീവിതത്തിലൂടെ
ഒപ്പം കുമ്പളങ്ങിയിലെ ഫ്രാങ്കിയായി എത്തിയ പ്രേക്ഷകരുടെ മനസ് കീഴടക്കി മാത്യു തോമസും മികച്ച പ്രകടനുമായി എത്തി. തണ്ണീര്‍ മത്തന്‍ ദിനങ്ങളില്‍ മാത്യൂ തോമസിന്റെ ജീവിതത്തിലൂടെയാണ് കഥ പറയുന്നത്. ഉദാഹരണം സുജാതയിലൂടെ ശ്രദ്ധേയയായ അനശ്വര രാജനും ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. മാത്യൂവിന്റെ ജോഡിയായിട്ടാണ് സിനിമയില്‍ അനശ്വര എത്തുന്നത്.

സ്‌കൂള്‍ പ്രണയത്തിന്റെ നൊസ്റ്റാള്‍ജിയ
ജാതിക്കാ തോട്ടം എന്ന പാട്ടിന്റെ രംഗങ്ങളില്‍ ഇരുവരും ആയിരുന്നു എത്തിയിരുന്നത്. സ്‌കൂള്‍ പ്രണയത്തിന്റെ നൊസ്റ്റാള്‍ജിയ എല്ലാവര്‍ക്കും നല്‍കുന്ന ഒരു ഗാനരംഗം തന്നെയായിരുന്നു ജാതിക്കാ തോട്ടം. നാല് മില്യണിലധികം ആളുകളായിരുന്നു പാട്ട് യൂടൂബില്‍ കണ്ടുകഴിഞ്ഞത്. അളള് രാമേന്ദ്രന്‍ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തുകളില്‍ ഒരാളായ ഗിരീഷ് എഡിയാണ് തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ സംവിധാനം ചെയ്തിരിക്കുന്നത്.

പ്രേക്ഷക പ്രതികരണം
ആദ്യ ഷോകള്‍ അവസാനിച്ചതോടെ തന്നെ തണ്ണീര്‍ മത്തന്‍ ദിനങ്ങളെക്കുറിച്ചുളള പ്രേക്ഷക പ്രതികരണങ്ങള്‍ വന്നുതുടങ്ങിയിരുന്നു. ചിത്രം കണ്ട പ്രേക്ഷകരെല്ലാം നല്ല അഭിപ്രായങ്ങളാണ് സിനിമയെക്കുറിച്ച് പങ്കുവെക്കുന്നത്. തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ ഒരു രസികന്‍ സിനിമയാണെന്നാണ് പ്രേക്ഷകാഭിപ്രായങ്ങള്‍ വരുന്നത്. ട്രെയിലറും പാട്ടുകളും നല്‍കിയ പ്രതീക്ഷകള്‍ക്കൊത്ത് ഉയരാന്‍ സിനിമയ്ക്ക് സാധിച്ചിട്ടുണ്ടെന്നും അറിയുന്നു. വിനീത് ശ്രീനിവാസന്റെ രവി സാറിനെക്കുറിച്ചും എല്ലാവരും നല്ല അഭിപ്രായങ്ങള്‍ പങ്കുവെക്കുന്നുണ്ട്.

ജോമാന്‍ ടി ജോണ്‍, ഷെബിന്‍ ബക്കര്‍, ഷമീര്‍ മുഹമ്മദ് തുടങ്ങിയവര്‍ ചേര്‍ന്നാണ് തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഇര്‍ഷാദ്,നിഷ സാരംഗ്,ശബരീഷ് വര്‍മ്മ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തിയിരിക്കുന്നത്. ദിനോയ് പൗലോസും ഗിരീഷ് എഡിയും തിരക്കഥ ഒരുക്കിയ ചിത്രത്തിന് ജോമോന്‍ ടി ജോണും വിനോദ് ഇല്ലമ്പിളളിയും ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നു. ഷെമീര്‍ മുഹമ്മദാണ് എഡിറ്റിങ്. ജസ്റ്റിന്‍ വര്‍ഗീസ് സിനിമയിലെ പാട്ടുകള്‍ ഒരുക്കിയിരിക്കുന്നു.


Click it and Unblock the Notifications