ബോക്‌സോഫീസില്‍ മിന്നിച്ച് തണ്ണീര്‍മത്തന്‍ ദിനങ്ങള്‍! ആദ്യദിനങ്ങളില്‍ മുടക്ക് മുതല്‍ തിരിച്ച് കിട്ടി
Recommended Video
സൂപ്പര്‍ താരങ്ങളുടെ അടക്കം ജൂലൈയില്‍ റിലീസിനെത്തിയ ഒരുപാട് സിനിമകള്‍ ഉണ്ടെങ്കിലും ഇന്നും തരംഗമായി നില്‍ക്കുന്നത് തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രമാണ്. പുതുമുഖങ്ങളെ അണിനിരത്തി ഗിരീഷ് എഡി സംവിധാനം ചെയ്ത സിനിമയാണ് തണ്ണീര്‍മത്തന്‍ ദിനങ്ങള്‍. റിലീസിനെത്തിയ ആദ്യദിനം മുതല്‍ പ്രേക്ഷക പ്രശംസ ലഭിച്ച സിനിമ ഇപ്പോഴും ഗംഭീര പ്രദര്‍ശനം നടത്തി കൊണ്ടിരിക്കുകയാണ്.
ആദ്യ അഞ്ച് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ ബോക്‌സോഫീസില്‍ അതിഗംഭീര കളക്ഷന്‍ നേടിയെന്നാണ് അറിയാന്‍ കഴിയുന്നത്. ഒന്നര കോടി മുതല്‍ മുടക്കില്‍ നിര്‍മ്മിച്ച സിനിമ ഇതിനകം മൂന്നരക്കോടിയ്ക്ക് മുകളില്‍ നേടിയെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ബോക്‌സോഫീസില്‍ കളക്ഷന്‍ വാരിക്കൂട്ടുന്നതിനൊപ്പം ഏഷ്യാനെറ്റ് രണ്ട് കോടിയോളം രൂപയ്ക്ക് സിനിമയുടെ സാറ്റലൈറ്റ് അവകാശം നേടിയെന്നാണ് അറിയാന്‍ കഴിയുന്നത്.

കുമ്പളങ്ങി നൈറ്റ്‌സിലൂടെ ശ്രദ്ധേയനായ മാത്യൂ തോമസ് നായകനാവുമ്പോള്‍ ഉദാഹരണം സുജാത എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ അനശ്വര രാജനാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചത്. വിനീത് ശ്രീനിവാസനാണ് മറ്റൊരു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. പ്ലസ്ടു കാലഘട്ടത്തില്‍ ഉണ്ടാവുന്ന പ്രണയവും സൗഹൃദവും സംഘര്‍ഷങ്ങളുമെല്ലാമാണ് സിനിമയുടെ പ്രമേയം.
അടുത്ത കാലത്ത് കണ്ടതില്‍ ഏറ്റവും മനോഹര സിനിമയെന്ന പ്രശംസ നേടിയതോടെ തിയറ്ററുകളില്‍ വന്‍തിരക്കാണ് അനുഭവപ്പെടുന്നത്. ജോമോന്‍ ടി ജോണ്‍ ആണ് തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ക്ക് ക്യാമറ കൈകാര്യം ചെയ്തത്. വലിയ സിനികളുടെ റിലീസ് ഒന്നും ഇല്ലാത്തതിനാല്‍ തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ക്ക് നല്ല പ്രകടനം കാഴ്ച വെക്കാന്‍ കഴിയുമെന്ന കാര്യത്തില്‍ സംശയമില്ല.


Click it and Unblock the Notifications











