'ഞങ്ങളുടെ റിലേഷനിൽ മൂന്നാമതൊരാൾ വന്നു, ഷൈൻ പെട്ടന്ന് കോൺടാക്ട് കട്ട് ചെയ്ത് പോയി, ആൾക്ക് പ്രധാനം സിനിമ'

കഴിഞ്ഞ ദിവസമാണ് തന്റെ പ്രണയം തകർന്നെന്ന വിവരം നടൻ ഷൈൻ ടോം ചാക്കോ വെളിപ്പെടുത്തിയത്. മോഡലായ തനൂജയുമായി ഷൈനിന്റെ എൻ​ഗേജ്മെന്റ് വരെ ഈ വർഷം ആദ്യം കഴിഞ്ഞിരുന്നു. മാത്രമല്ല ഷൈനിനൊപ്പം എല്ലാ പരിപാടികളും സ്ഥിരം സാന്നിധ്യമായി തനൂജയും പ്രത്യക്ഷപ്പെടാറുണ്ടായിരുന്നു. വിവാഹമോചിതനും ഒരു കുഞ്ഞിന്റെ അച്ഛനുമാണ് ഷൈൻ. പ്രണയം തകർന്നുവെന്ന വാർത്തയ്ക്ക് പിന്നാലെ തനൂജ ലൈവിൽ വന്ന് ജീവിതത്തിൽ സംഭവിച്ച ചില കാര്യങ്ങൾ വെളിപ്പെടുത്തിയിരുന്നു.

എന്നാൽ തനൂജയുടെ വാക്കുകൾ വളച്ചൊടിച്ച് ഷൈനിനെതിരെ തനൂജ സംസാരിച്ചുവെന്ന തരത്തിൽ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ അതിൽ സത്യമില്ലെന്നും ബ്രേക്കാപ്പായ സംഭവത്തിൽ ഷൈനിനെ ഒരിക്കലും താൻ കുറ്റപ്പെടുത്തുകയില്ലെന്നും പറയുകയാണ് തനൂജ. വെറൈറ്റി മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് തനൂജ മനസ് തുറന്നത്. ഞാൻ പറയാത്ത കാര്യങ്ങൾ അദ്ദേഹത്തിന് (ഷൈൻ ടോം ചാക്കോ) എതിരെ പറഞ്ഞുവെന്ന തരത്തിലാക്കി വീഡിയോയും വാർത്തയും കണ്ടു.

Shine Tom Chacko Thanooja

മാത്രമല്ല എന്റെ ലൈവ് വീഡിയോയിൽ പലയിടത്തും ‍ഞാൻ പറഞ്ഞ കാര്യങ്ങൾ കട്ട് ചെയ്ത് മാറ്റി ഷൈനിന് എതിരെ പറഞ്ഞുവെന്ന തരത്തിലാണ് പ്രചരിച്ചത്. പലരും ലൈവിൽ വന്ന് ഷൈൻ എവിടെ?, ബ്രേക്കപ്പായോ എന്നൊക്കെ കുറേ ചോദ്യങ്ങൾ വന്നു. പക്ഷെ അതിനൊന്നും ഞാൻ മറുപടി കൊടുത്തിരുന്നില്ല. ലാസ്റ്റ് ​ഗതികെട്ടിട്ടാണ് ആ ടോപ്പിക്ക് ഞാൻ വിട്ടതാണ്.

ആൾ ആളുടെ വൈബിൽ പോവുകയാണ്. ഞാൻ എന്റെ കാര്യം നോക്കി പോകുന്നുവെന്ന് മാത്രം മറുപടി പറഞ്ഞത്. ഷൈൻ നല്ലൊരു മനുഷ്യനാണ്. എനിക്കൊരു ബുദ്ധിമുട്ടും ഉണ്ടാക്കിയിട്ടില്ല. പക്ഷെ ഞങ്ങൾക്ക് അഡ്ജസ്റ്റ് ചെയ്യാൻ പറ്റാത്ത ചില കാര്യങ്ങൾ ഉള്ളതുകൊണ്ടാണ് പിരിഞ്ഞത്.

അത് എന്താണെന്ന് ഒരിക്കലും പബ്ലിക്കിൽ ഞാൻ പറയില്ല. എന്റെ ഫ്രണ്ട്സിന്റെ അടുത്ത് മാത്രമെ പറയുകയുള്ളു. പെട്ടന്ന് എനിക്ക് സുഹൃത്തുക്കളെയും നഷ്ടപ്പെട്ടു. പിന്നെ ഷൈനും പോയി. അതോടെ ഞാൻ പെട്ടന്ന് ഒറ്റപ്പെട്ടതുപോലെയായി.

മാത്രമല്ല അവൾ അങ്ങനെയൊക്കെ പറഞ്ഞുവല്ലോയെന്ന തോന്നൽ ഷൈനിന് ഒരിക്കലും വരരുത്. അതിൽ എനിക്ക് ഒട്ടും താൽപര്യമില്ല. അതുപോലെ എനിക്ക് അറിയാവുന്ന രണ്ടുപേരുടെ കയ്യിൽ നിന്നും പണികിട്ടിയ കാര്യത്തിലാണ് ഉമ്മ എന്നോട് നേരത്തെ ഇതൊക്കെ പറഞ്ഞിരുന്നുവെന്ന് ഞാൻ പറഞ്ഞത്. അല്ലാതെ ഷൈനിന്റെ വിഷയമല്ല ഉദ്ദേശിച്ചത്.

അടുത്തിടെ സുഹൃത്തുക്കളെ എനിക്ക് പെട്ടന്ന് നഷ്ടപ്പെട്ടു. ആ ഷോക്ക് ഇപ്പോഴും മാറിയിട്ടില്ല. ഷൈനിനെ മോശമാക്കി പറയാൻ എനിക്ക് ഒരിക്കലും കഴിയില്ല. കാരണം അദ്ദേഹത്തെ കൊണ്ട് ഉപകാരങ്ങളെ ഉണ്ടായിട്ടുള്ളു. നന്ദികേട് കാണിക്കാൻ പറ്റില്ല. വേറൊരു വ്യക്തിയെ കുറിച്ച് ഞാൻ പറഞ്ഞത് ഷൈനിനെ കുറിച്ച് എന്ന രീതിയിലാണ് വന്നത്.

അദ്ദേഹത്തിന്റെ ഫാമിലി പോലും എന്നെ തെറ്റി​ദ്ധരിക്കും. അവർ എന്നെ പൊന്ന് പോലെയാണ് നോക്കിയത്. അതുകൊണ്ട് അവർ എന്നെ തെറ്റിദ്ധരിക്കുന്നത് എനിക്ക് ഇഷ്ടമല്ല. അതുകൊണ്ടാണ് കാര്യങ്ങൾ വിശദീകരിക്കുന്നത്. ഞങ്ങൾ ബ്രേക്കപ്പായി. വേണ്ടെന്ന് വെച്ചാലും അത് ഉള്ളിലുണ്ടാവും.

Shine Tom Chacko Thanooja

ഒരു വ്യക്തി പറ്റില്ലെന്ന് തോന്നിയാൽ വിവാഹത്തിന് മുമ്പ് തന്നെ അതിൽ നിന്ന് പിന്മാറുന്നതാണ് നല്ലത്. ഷൈൻ എപ്പോഴും എന്റെ നല്ല ഫ്രണ്ടായി ഉണ്ടാകും. ഞങ്ങൾ ശത്രുക്കളൊന്നുമില്ല. ഷൈനിനെ മിസ് ചെയ്യാറുണ്ട്. അക്കൗണ്ട് ഇടയ്ക്കിടെ പോയി നോക്കും. സുഹൃത്തുക്കളോടും പുള്ളിയെ കുറിച്ച് ചോദിക്കും. ഞങ്ങളുടെ ബ്രേക്കപ്പിന്റെ റീസൺ എനിക്ക് അറിയില്ല.

ഷൈൻ പെട്ടന്ന് കോൺടാക്ട് കട്ട് ചെയ്ത് പോയി. കാരണം എന്താണെന്ന് അറിയാൻ കോൺടാക്ട് ചെയ്യാൻ ശ്രമിക്കുന്നുണ്ട്. ആൾക്ക് എപ്പോഴും പ്രധാനം സിനിമയാണ്. ഫിലിം ചെയ്യണമെന്നാണ് ആ​ഗ്രഹം. ലൈഫ് തന്നെ അതാണ്. ഞങ്ങൾ തമ്മിൽ വഴക്കുണ്ടാകുമ്പോൾ അദ്ദേഹം അതിൽ ബുദ്ധിമുട്ടുന്നത് ഞാൻ കണ്ടിട്ടുണ്ട്.

റിലേഷൻഷിപ്പ് മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കാത്തയാളാണ് ഷൈൻ ചേട്ടനെന്ന് എനിക്ക് തോന്നിയിട്ടില്ല. ആള് എന്നെ അത്രത്തോളം നോക്കിയിട്ടുണ്ട്. പിന്നെ കമന്റ്സൊന്നും എന്നെ ബാധിക്കില്ല. സപ്പോർട്ട് ചെയ്തും ഒരുപാട് മെസേജുകൾ വരാറുണ്ട്. ചേട്ടന് എപ്പോഴും ഞാൻ കൂടെയുണ്ടാകണമെന്നാണ്. പക്ഷെ ഞാൻ പലപ്പോഴും അതിൽ നിന്നും സ്കിപ്പായി ഫ്രണ്ട്സിനൊപ്പം പോയി നിൽക്കും.

അതിൽ അ​ദ്ദേഹത്തിന് ചെറിയ വിഷമമുണ്ടായിരുന്നു. പിന്നെ ആളുകളെ ഞാൻ പെട്ടന്ന് വിശ്വസിക്കും. പിന്നീടാണ് അത് വേണ്ടിയിരുന്നില്ലെന്ന് തോന്നുക. എന്റെ ഉമ്മ എന്റെ ബെസ്റ്റ് ഫ്രണ്ടാണ്. ഇടയ്ക്കിടെ ഷൈൻ ചേട്ടനെ കുറിച്ച് ഉമ്മ അന്വേഷിക്കാറുണ്ട്. ഞാനൊരു മുസ്ലീമാണ്. മോഡലിങിലേക്ക് ഇറങ്ങിയപ്പോൾ ചിന്തിച്ച് ചെയ്യാനാണ് ഉമ്മ പറഞ്ഞത്.

എന്റെ ഫാമിലിയുമായി എനിക്ക് ഇപ്പോൾ കണക്ഷനില്ല. കുറച്ചുകാലം ലൈഫിലേക്ക് ആരെയും കൊണ്ടുവരരുതെന്നാണ് എനിക്ക് സഹോദരൻ തന്ന ഉപദേശം. ജോബിൽ ശ്രദ്ധിക്കാനാണ് അവൻ പറയുന്നത്. അവനും ഞാനും തമ്മിൽ ഒമ്പത് വയസ് വ്യത്യാസമുണ്ട്. എപ്പോഴും മെസേജ് അയച്ച് അവൻ കാര്യങ്ങൾ അന്വേഷിക്കും. ഷൈനിനെ കോൺടാക്ട് ചെയ്യാൻ ഞാൻ ശ്രമിച്ചു.

പക്ഷെ അപ്പുറത്തുള്ള ആൾക്കും അത് തോന്നണ്ടേ. ഇപ്പോഴും എനിക്ക് ഒരു ക്ലാരിഫിക്കേഷനില്ല. ആൾ ആളുടെ വൈബിലാണ് നിൽക്കുന്നത്. ആൾക്ക് ഫിലിമാണ് വലുത്. അതിൽ ഞാൻ ബുദ്ധിമുട്ടാകുന്നുവെന്ന് തോന്നിയപ്പോഴാണ് ഞാൻ കുറച്ച് പിന്നിലോട്ട് വലിഞ്ഞത്. ഷൈൻ എനിക്ക് പെർഫക്ടായിരുന്നു. ഒന്നര മാസമായി ഷൈൻ കോൺടാക്ട് ചെയ്തിട്ടില്ല.

പിന്നെ ഞങ്ങളുടെ റിലേഷനിൽ മൂന്നാമതൊരാൾ വന്നു. ഞങ്ങൾ തമ്മിലുള്ള പ്രശ്നങ്ങളിൽ മൂന്നാമതൊരാൾ ഇടപെട്ടു. മേക്കപ്പ് പഠിക്കുന്നുണ്ട്. അത് പൂർത്തിയാക്കണം. ഒന്നര മാസമായി ക്ലാസിൽ പോകാറില്ലെന്നുമാണ് സത്യാവസ്ഥ വിവരിച്ച് തനൂജ പറഞ്ഞത്.

Read more about: shine tom chacko
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X