സൗഭാഗ്യയുടേയും താര കല്യാണിന്‍റെയും ജീവിതത്തിലെ വലിയ വേദന! രാജാറാമിനെക്കുറിച്ച് അമ്മയും മകളും!

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് താര കല്യാണിന്റേത്. താരയുടെ അമ്മയായ സുബ്ബലക്ഷ്മിയും മകളായ സൗഭാഗ്യയുമെല്ലാം പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരാണ്. അഭിനയവും നൃത്തവുമൊക്കെയായി സജീവമാണ് ഇവരെല്ലാം. ടിക് ടോക്ക് വീഡിയോയുമായി ഇവരെല്ലാം ഇടയ്ക്ക് എത്താറുണ്ട്. അടുത്തിടെയായിരുന്നു സൗഭാഗ്യയുടെ വിവാഹം നടത്തിയത്. താര കല്യാണിന്റെ ഡാന്‍സ് സ്‌കൂളിലെ വിദ്യാര്‍ത്ഥിയും സുഹൃത്തുമായ അര്‍ജുനാണ് സൗഭാഗ്യയെ ജീവിതസഖിയാക്കിയത്.

ഇവരുടെ വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. താരയുടെ ഭര്‍ത്താവായ രാജാറാമും മികച്ച നര്‍ത്തകനായിരുന്നു .ടെലിവിഷന്‍ അവതാരകനായും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. സിനിമയിലും സീരിയലിലുമൊക്കെ അദ്ദേഹം വേഷമിട്ടിരുന്നു. ഭാര്യയ്‌ക്കൊപ്പം നൃത്തം ചെയ്തും അദ്ദേഹം എത്തിയിരുന്നു. ഡങ്കിപ്പനി ബാധിച്ചായിരുന്നു രാജാറാം അന്തരിച്ചത്. 2017 ലായിരുന്നു ആ വിയോഗം. രാജാറാമിന്‍റെ പിറന്നാളാണ് മെയ് 8ന്. അദ്ദേഹത്തിന് ആശംസയുമായെത്തിയിരിക്കുകയാണ് താര കല്യാണും സൗഭാഗ്യയും.

അപ്രതീക്ഷിത വിയോഗം

അപ്രതീക്ഷിത വിയോഗം

ജീവിതത്തിലെ വലിയ വേദനയായി അമ്മയും മകളും എന്നും പറയുന്നത് ഈ വിയോഗത്തെക്കുറിച്ചായിരുന്നു. മകളുടെ വിവാഹദിനത്തില്‍ പാണിഗ്രഹണ ചടങ്ങ് ആര് നടത്തുമെന്ന ആശയക്കുഴപ്പമുണ്ടായിരുന്നുവെന്നും മകള്‍ പറഞ്ഞതോടെ താന്‍ തന്നെ അത് ചെയ്യുകയായിരുന്നുവെന്നുമായിരുന്നു താര കല്യാണ്‍ പറഞ്ഞത്. മരുമകനായല്ല മകനായാണ് താന്‍ അര്‍ജുനെ കാണുന്നതെന്നും താര പറഞ്ഞിരുന്നു. മക്കള്‍ പറഞ്ഞതോടെ ആ ചടങ്ങ് ചെയ്യുകയായിരുന്നുവെന്നും താര വ്യക്തമാക്കിയിരുന്നു.

താര കല്യാണിന്‍റെ പോസ്റ്റ്

താര കല്യാണിന്‍റെ പോസ്റ്റ്

രാജാറാമിന്റെ പിറന്നാളാണ് മെയ് 8ന്. പ്രിയതമന് പിറന്നാളാശംസ നേര്‍ന്നെത്തിയിരിക്കുകയാണ് താര കല്യാണ്‍. ഹാപ്പി ബര്‍ത്ത് ഡേ രാജന്‍ ചേട്ടായെന്നായിരുന്നു താര കുറിച്ചത്. നിരവധി പേരാണ് പോസ്റ്റിന് കീഴില്‍ കമന്റുകളുമായെത്തിയത്. അങ്കിള്‍ ആന്റിയെ കാണുന്നുണ്ടെന്നായിരുന്നു ഒരാളുടെ കമന്റ്. രാജാറാമിന്റെ ചിത്രത്തിന് മുന്നില്‍ നില്‍ക്കുന്ന ഫോട്ടോയും താര കല്യാണ്‍ പോസ്റ്റ് ചെയ്തിരുന്നു.

സൗഭാഗ്യയുടെ പോസ്റ്റ്

സൗഭാഗ്യയുടെ പോസ്റ്റ്

കുഞ്ഞുരാജകുമാരിക്ക് വേണ്ടി ജനിച്ച രാജകുമാരന്റെ പിറന്നാളാണ് മെയ് 8ന്. എന്നും സുന്ദരനും ആരോഗ്യവാനുമായി നില്‍ക്കട്ടെയെന്നായിരുന്നു അവസാനത്തെ പിറന്നാളിന് ഞാന്‍ നല്‍കിയ ആശംസ. അതുപോലെ തന്നെയായിരുന്നു അദ്ദേഹമെന്നുമായിരുന്നു സൗഭാഗ്യ കുറിച്ചത്. സ്വര്‍ഗത്തില്‍ നിന്നും ഡാഡി മകളെ കാണുന്നുണ്ടെന്നും അനുഗ്രഹങ്ങള്‍ ചൊരിയുന്നുണ്ടെന്നുമായിരുന്നു ആരാധകരുടെ കമന്‍റുകള്‍.

 ഡാഡിയെക്കുറിച്ച്

ഡാഡിയെക്കുറിച്ച്

അടുത്തിടെയും ഡാഡിയെക്കുറിച്ച് വാചാലയായിരുന്നു സൗഭാഗ്യ. തന്നെ അടുക്കളയില്‍ കയറാനോ പാചകം ചെയ്യാനോ ഡാഡി സമ്മതിച്ചിരുന്നില്ലെന്ന് മകള്‍ പറഞ്ഞിരുന്നു. ഭാര്യയുടെ കുക്കിംഗിനെക്കുറിച്ച് അര്‍ജുനോട് ചോദിച്ചപ്പോള്‍ കുക്കിംഗ് എനിക്കിഷ്ടമാണെന്നും നോണ്‍വെജ് കഴിക്കുന്നയാളാണ് താനെന്നും അതില്‍ സൗഭാഗ്യയ്ക്ക് പ്രശ്‌നമില്ലെന്നുമായിരുന്നു മറുപടി. താരയും ഈ അഭിമുഖത്തില്‍ പങ്കെടുത്തിരുന്നു. മകളുടെ വിവാഹവുമായി ബന്ധപ്പെട്ട് താരയ്ക്കെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. ചുട്ടമറുപടിയായിരുന്നു താരങ്ങള്‍ നല്‍കിയത്.

Read more about: sowbhagya venkitesh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X