'‍ഞാൻ ചെറിയ പൈസ കൈപറ്റി... പക്ഷെ സൗഭാ​ഗ്യ ഒന്നും വാങ്ങിയിട്ടില്ല, അമ്മയിൽ നിന്ന് കിട്ടിയ സ്വത്ത് അതുമാത്രം'

നടി, നർത്തകി എന്നീ നിലകളിലെല്ലാം വളരെ വർഷങ്ങളായി മലയാളികൾക്ക് സുപരിചിതമായ മുഖമാണ് താര കല്യാണിന്റേത്. ഇപ്പോൾ താരം സിനിമകളിൽ‌ അത്ര സജീവമല്ലെങ്കിലും സീരിയലുകളിൽ അഭിനയിക്കുന്നുണ്ട്. താരയുടെ മകൾ സൗഭാ​ഗ്യ പ്രേക്ഷകർക്ക് സുപരിചിതയായി തുടങ്ങിയത് ടിക്ക് ടോക്ക് വീ‍ഡിയോകളിലൂടെയാണ്. ശേഷം സൗഭാ​ഗ്യ ഒരു സിറ്റ്കോമിലും അഭിനയിച്ചു. കൂടാതെ അമ്മ താര കല്യാണിന്റെ ഡാൻസ് അക്കാദമി നോക്കി നടത്തുന്നതും താര കല്യാണും ഭർത്താവ് അർജുനുമാണ്.

ഒപ്പം ഒരു യുട്യൂബ് ചാനലും സൗഭാ​ഗ്യയ്ക്കുണ്ട്. തന്റെയും കുടുംബത്തിന്റെയും വിശേഷങ്ങളെല്ലാം സൗഭാ​ഗ്യ വെങ്കിടേഷ് ഏറെയും പങ്കുവെക്കുന്നത് സ്വന്തം യുട്യൂബ് ചാനൽ വഴിയാണ്. അതുകൊണ്ട് തന്നെ താരയും സൗഭാ​ഗ്യയും മാത്രമല്ല സാഭാ​ഗ്യയുടെ ഭർത്താവ് അർജുനും കുടുംബാം​ഗങ്ങളും മകൾ സുദർശനയുമെല്ലാം പ്രേക്ഷകർക്ക് പരിചിതരാണ്.

Thara Kalyan

ഇപ്പോഴിതാ തന്റെ ഏറെ നാളത്തെ ഒരു സ്വപ്നം സാധ്യമാക്കി എടുത്തിരിക്കുകയാണ് സൗഭാ​ഗ്യ. താര കല്യാൺ അക്കാദമിയിൽ തനിക്ക് കീഴിൽ പഠിക്കുന്ന 21 കുട്ടികൾക്ക് സീറോ കോസ്റ്റ് അരങ്ങേറ്റമാണ് സൗഭാ​ഗ്യ വെങ്കിടേഷ് സാധ്യമാക്കി നൽകിയത്. ഇപ്പോഴിതാ ചടങ്ങിൽ‌ പങ്കെടുത്ത് സംസാരിക്കവെ അമ്മ താര കല്യാൺ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്.

തനിക്ക് സാധിക്കാത്ത കാര്യം മകൾ സൗഭാ​ഗ്യയ്ക്ക് സാധ്യമായതിൽ താൻ അതിയായി സന്തോഷിക്കുന്നുവെന്നാണ് ചടങ്ങിൽ‌ പങ്കെടുത്ത് സംസാരിക്കവെ താര കല്യാൺ പറഞ്ഞത്. താര കല്യാണിന്റെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം... 'എന്നോട് സൗഭാ​ഗ്യ ചോ​ദിച്ചിരുന്നു എന്തുകൊണ്ട് ചടങ്ങിൽ‌ വളരെ സീരിയസായി ഇരുന്ന് പങ്കെടുക്കുന്നതെന്ന്.'

'മുഖത്ത് ചിരിയൊന്നും കണ്ടില്ലെന്നും സൗഭാ​ഗ്യ പറഞ്ഞിരുന്നു. അതിനുള്ള കാരണം അമ്മ എനിക്കൊപ്പം ഇല്ല എന്നുള്ളതാണ്. ഏത് പ്രായത്തിലും അമ്മ അത്യാവശ്യമാണ്. എനിക്ക് കുറച്ച് കൂടുതൽ ആവശ്യമാണ്. ഈ ഒരു ഡാൻസ് വേദിയിൽ അമ്മ ഇല്ലാത്തത് ചിന്തിക്കാൻ പോലും പറ്റുന്നില്ല. നാൽപ്പത്തിയാറ് വർഷമായി ഈ ഇൻസ്റ്റിറ്റ്യൂഷൻ പ്രവർത്തിക്കുന്നു. അതിൽ ഒറ്റ സ്റ്റേജിൽ 21 പേര് ഒരുമിച്ച് ആദ്യമായി അരങ്ങേറ്റം കുറിച്ചെങ്കിൽ അതിന്റെ മുഴുവൻ ക്രെഡിറ്റും സൗഭാ​ഗ്യയ്ക്കാണ്.'

'ഞാൻ അത് ചെയ്തിട്ടില്ല. അടുത്തിടെ അമ്മൂമ്മയുടെ സ്വത്തെന്ന് പറഞ്ഞ് സൗഭാ​ഗ്യ വ്ലോ​ഗിട്ടിരുന്നു. അതിനുശേഷം കുറേപ്പേർ എന്നോട് എന്റെ വിഹിതമെന്താണെന്ന് ചോദിച്ചിരുന്നു. എന്റെ വിഹിതം അമ്മ എനിക്ക് നേരത്തെ തന്നിരുന്നു. പൈതൃകവും വിലമതിക്കാനാവാത്ത ആർട്ട് ഫോമുമാണ് അമ്മ എനിക്ക് തന്നിട്ട് പോയ വിഹിതം.'

Thara Kalyan

'ഒപ്പം കുറച്ച് അനു​ഗ്രഹവും അമ്മ തന്നു. പലപ്പോഴും ഞാൻ ആ​ഗ്രഹിച്ചിട്ടുണ്ട് ഒരു ഡിമാന്റുമില്ലാതെ കുട്ടികളെ പഠിപ്പിച്ച് യഥേഷ്ടം കളിക്കാൻ ഒരു വേദിയുണ്ടാക്കണമെന്ന്. പക്ഷെ എനിക്ക് സാധിച്ചില്ല. കുറച്ച് പൈസയൊക്കെ ഞാൻ വാങ്ങിയിട്ടുണ്ട്. പക്ഷെ അതിലും എന്റെ മകൾ ഒരുപാട് ഉയരങ്ങളിലാണ്.'

'കാരണം വിലമതിക്കാനാവാത്ത കല വളരെ സ്നേഹത്തോട അവൾ വാരി കോരി നൽകി. അതിന് അവളെ പ്രാപ്തയാക്കിയത് അവളുടെ ഭർത്താവ് അർജുനാണ്', എന്നാണ് 21 കുട്ടികളുടെ സീറോ കോസ്റ്റ് അരങ്ങേറ്റം എന്ന പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ച് താര കല്യാൺ പറഞ്ഞത്.

Read more about: thara kalyan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X