മകളുടെ കല്യാണത്തിനിടയുള്ള വീഡിയോ കട്ട് ചെയ്ത് പ്രചരിപ്പിച്ചു! പൊട്ടിക്കരഞ്ഞ് നടി താര കല്യാണ്‍
നടി താരകല്യാണും മകള്‍ സൗഭാഗ്യ വെങ്കിടേഷും ഒരുപാട് ആരാധകരുള്ള സെലിബ്രിറ്റികളാണ്. മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും സോഷ്യല്‍ മീഡിയയിലുമൊക്കെ തിളങ്ങി നില്‍ക്കുകയായിരുന്നു ഈ അമ്മയും മകളും. അടുത്തിടെയാണ് സൗഭാഗ്യയുടെ വിവാഹം നടന്നത്. വിവാഹത്തിനിടെ എടുത്ത ഒരു വീഡിയോയിലെ രംഗം ഫോട്ടോയാക്കി മോശമായ രീതിയില്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി താര എത്തിയിരിക്കുകയാണ്. ഫേസ്ബുക്ക് ലൈവില്‍ പൊട്ടികരഞ്ഞ് കൊണ്ടായിരുന്നു നടി പ്രതികരിച്ചത്.
'സമൂഹ്യ മാധ്യമങ്ങളില്‍ എന്നെ കുറിച്ചുള്ള ഒരു ഫോട്ടോ വൈറലാകുന്നുണ്ട്. കുറേ പേര്‍ അത് ഷെയര്‍ ചെയ്യുകയും കമന്റ് ചെയ്യുകയും ആസ്വദിക്കുകയും ചെയ്യുന്നുണ്ട്. അതിന്റെ ബാക്ഗ്രൗണ്ട് നിങ്ങള്‍ക്കറിയുമോ? എന്റെ മകളുടെ കല്യാണം ഒറ്റയ്ക്ക് നടത്താന്‍ ധൈര്യമില്ലാത്തത് കൊണ്ട് ഭാഗനവാനെ കൂട്ടുപിടിച്ച് ഗുരുവായൂരപ്പന്റെ കൈപിടിച്ച് നടത്തിയ കല്യാണം.

ആ കല്യാണത്തിനിടയ്ക്ക് എപ്പോഴോ ഒരു അവസരത്തിലുണ്ടായ വീഡിയോ ക്ലിപ്പിന്റെ ഒരു ഭാഗമെടുത്ത് ചിത്രമാക്കി വൈറലാക്കിയിരിക്കുന്നു. അത് വൈറലാക്കിയ മഹാനോട് ചോദിക്കട്ടേ, നിന്റെയൊക്കെ മനസ് കല്ലാണോ നിനക്കുമില്ലേ വീട്ടില്‍ അമ്മയൊക്കെ. ഈ ജന്മം ഞാനെന്ന വ്യക്തി ഒരിക്കലും നിന്നോട് പൊറുക്കില്ല. പറ്റുമെങ്കില്‍ ഈശ്വരന്‍ നിന്നോട് പൊറുക്കട്ടെ. നിന്നെ പ്രസവിച്ച നിന്റെ അമ്മയ്ക്ക് എന്റെ ഗതിക്കേട് വരാതിരിക്കട്ടേ.
സമൂഹ മാധ്യമങ്ങള്‍ നല്ലതാണ്. ഒരുപാട് നല്ല കാര്യങ്ങളുണ്ട്. പക്ഷേ ഇങ്ങനെ നിങ്ങള്‍ ആരോടും ചെയ്യരുത്. അത് പലരുടെയും ഹൃദയം ഭേദിക്കും. എന്നെ നിങ്ങള്‍ വേദനിപ്പിച്ചത് നിങ്ങള്‍ക്ക് സന്തോഷമാണെങ്കില്‍ അത് തെറ്റാണ്. നിങ്ങള്‍ക്ക് സന്തോഷം കണ്ടു പിടിക്കാന്‍ ഒരുപാട് കാര്യങ്ങളുണ്ട്. ഇത് പ്രചരിപ്പിക്കുകയും ആഘോഷമാക്കുകയും ചെയ്തവരെ വെറുക്കുന്നു. ഒരു സ്ത്രീയാണ് എന്നെങ്കിലും ഇത് ചെയ്യുന്നവര്‍ ചിന്തിക്കണമെന്നും' താര പറഞ്ഞു.
താരയുടെ ലൈവ് വീഡിയോ


Click it and Unblock the Notifications