അദ്ദേഹത്തിന്റെ മരണ ശേഷം ചിലരുടെ വേദനിപ്പിച്ച പെരുമാറ്റം; ഇതും കൂടെ സഹിക്കണോ എന്ന് തോന്നി; താര കല്യാൺ

ഭർത്താവ് രാജാറാമിന്റെ മരണം നടി താര കല്യാണിന് വലിയ ആഘാതമായിരുന്നു. പനി ബാധിച്ച് ചികിത്സയിലിരിക്കെ ​ഗുരുതരാവസ്ഥയിലായാണ് രാജാറാം മരിക്കുന്നത്. വിഷമഘട്ടത്തെ അതിജീവിച്ച് മുന്നോട്ട് പോകാൻ താര കല്യാണിനും മകൾ സൗഭാ​ഗ്യ വെങ്കിടേsശിനും കഴിഞ്ഞു. ഇപ്പോഴിതാ ഭർത്താവിന്റെ മരണത്തെക്കുറിച്ചും തുടർ‌ന്നുണ്ടായ സംഭവങ്ങളെക്കുറിച്ചും സംസാരിക്കുകയാണ് താര കല്യാൺ. രാജാറാമിന്റെ മരണം തന്നെ ചില കാര്യങ്ങൾ പഠിപ്പിച്ചെന്ന് താര കല്യാൺ പറയുന്നു.

ഡയബറ്റിക് പേഷ്യന്റായിരുന്നു അദ്ദേഹം. പനി വന്നതോടെ ഇൻഫെക്ഷൻ നെഞ്ച് മുഴുവൻ ബാധിച്ചു. ഓർ​ഗൻ ഫെയ്ലിയറുണ്ടായി. ഇതാണ് മരണത്തിന് കാരണമായതെന്ന് താര കല്യാൺ പറയുന്നു. ഡയബറ്റിക്കുള്ളവർക്ക് കുറച്ച് അധികം ശ്രദ്ധ വേണം. കാൽ മുറിവ് വന്നാലെ പനി വന്നാലോ ഡോക്ടർമാർ ഷു​ഗറുണ്ടോ പ്രഷറുണ്ടോ എന്ന് പ്രത്യേകം ചോദിക്കും. അത് ശ്രദ്ധിച്ചിരുന്നെങ്കിൽ ഇതെല്ലാം ഒഴിവാക്കാമായിരുന്നു. ഇങ്ങനെയൊക്കെ പറയുമെങ്കിലും തലയിലെഴുത്തും യോ​ഗവുമുണ്ട്. അത് മാറ്റാൻ പറ്റില്ല.

Thara Kalyan

പക്ഷെ അതിലൂടെ ഞാൻ പഠിച്ച പാഠങ്ങൾ വേദനാജനകമായിരുന്നു. ചിലരുടെ പെരുമാറ്റങ്ങൾ. ദൈവത്തെ പോലെ കണ്ടിരുന്ന ചിലർ നേരെ തിരിഞ്ഞു. ഇത്രയും വേദനയ്ക്കിടയിൽ ഇതും കൂടെ സഹിക്കണോ എന്ന് തോന്നിയ നിമിഷങ്ങൾ ഉണ്ടായിട്ടുണ്ട്. ജീവിതമല്ലേ, എല്ലാം ഉണ്ടാകും. രാജൻ ചേട്ടന്റെ ചേച്ചി സൗത്ത് സ്റ്റേഷന് അടുത്താണ് താമസിച്ചിരുന്നത്. അവിടെ വീടുണ്ട്. അവിടേക്കാണ് കൊണ്ട് പോയത്. സ്വന്തമായി ഫ്ലാറ്റേ ഉണ്ടായിരുന്നുള്ളൂ. ഞാൻ താമസിച്ചത് വാടക വീട്ടിലാണ്.

അവിടെ കൊണ്ട് പോകേണ്ട എന്ന് പറഞ്ഞിട്ട് ചേച്ചിയുടെ വീട്ടിലേക്കാണ് കൊണ്ട് പോയത്. അന്ന് ഒരുപാട് സമയം കിടത്തിയില്ല. എന്നാലും അറിഞ്ഞ് പെട്ടെന്ന് ഓടിപ്പിടിച്ച് ചിലർ വന്നു. അതിൽ ഞാൻ ഒരിക്കലും മറക്കാത്ത വ്യക്തി ഞങ്ങൾ വാടകയ്ക്ക് താമസിച്ച വീട്ടിനടുത്ത് കട നടത്തിയ ആളാണ്. സാധു മനുഷ്യൻ. ഓടിപ്പിടിച്ച് വന്നു. ഒരക്ഷരം മിണ്ടാതെ ഒരു മിനുട്ട് എന്നെ നോക്കി തല കുലുക്കി ഇറങ്ങി പോയി.

Thara Kalyan

എന്നെ ഏറ്റവും ആശ്വസിപ്പിച്ചത് ആ മനുഷ്യന്റെ ഔചിത്യ പൂർവമുള്ള പെരുമാറ്റമാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ഒരാൾ അത്രയും അഫക്ടഡ് ആയി നിൽക്കുമ്പോൾ അവരുടെ മുന്നിൽ പോയി വലിയ പഠിപ്പിക്കൽ കൊടുക്കേണ്ട കാര്യം ഇല്ല. പല ആൾക്കാർക്കും പല രീതിയിലായിരിക്കും സമീപനം. പക്ഷെ എനിക്ക് വ്യക്തിപരമായി അങ്ങനെ ചെയ്തത് ഭയങ്കര ആശ്വാസമായി.

അവിടെ നമ്മൾ എത്ര പഠിച്ചെന്നോ, നമ്മുടെ സ്റ്റാറ്റസ് എന്താണെന്നോ വിഷയം അല്ല. ആ അവസ്ഥയിൽ ഇത്ര നന്നായി ഒരാൾക്ക് പെരുമാറുമോ എന്നെനിക്കറിയില്ല. പിന്നെയുള്ളൊരു നന്മ എന്റെ വീടിന്റെ തൊട്ടടുത്ത് താമസിക്കുന്ന കൂട്ടുകാരി ചിത്ര അവരുടെ നെറ്റിയിൽ നിന്ന് പൊട്ട് എടുത്ത് വെച്ച് തന്നു. ഒരിക്കലും പൊട്ടില്ലാതെ തന്നെ കാണരുത് എന്ന് പറഞ്ഞ നിമിഷം. ആർക്കും വിഷമങ്ങൾ വരാതിരിക്കട്ടെ എന്നും താര കല്യാൺ തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.

More from Filmibeat

Read more about: thara kalyan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X