'മമ്മൂട്ടിയാകണം എന്നായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും വലിയ ആ​ഗ്രഹം, സൗഭാ​ഗ്യ അച്ഛന്റെ മോളാണ്'; താര കല്യാൺ

താര കല്യാണിന്റെ കുടുംബം എല്ലാവർക്കും സുപരിചിതമാണ്. സജീവമായി താര കല്യാണിപ്പോൾ അഭിനയത്തിലില്ല. നൃത്തത്തിലാണ് ശ്രദ്ധ കൊടുത്തിരിക്കുന്നത്. താര കല്യാണിന്റെ വിശേഷങ്ങൾ പ്രേക്ഷകർ അറിയുന്നത് അവരുടെ യുട്യൂബ് ചാനലിൽ പങ്കുവെക്കുന്ന വീഡിയോകളിലൂടെയാണ്.

ഇപ്പോഴിത തന്റെ കയ്യിലുള്ള പഴയ കുറെ ഓർമ ചിത്രങ്ങളുടെ വിശേഷങ്ങൾ പ്രേക്ഷകരുമായി പങ്കുവെച്ചിരിക്കുകയാണ് താര കല്യാണിപ്പോൾ. തന്റെ വിവാഹം മുതൽ സൗഭാ​ഗ്യയുടെ പഠന കാലത്ത് പകർത്തിയ ചിത്രങ്ങൾ അടക്കം താര കല്യാൺ തന്റെ ആരാധകരുമായി പങ്കുവെച്ചു.

Thara Kalyan, Thara Kalyan news, Thara Kalyan films, Thara Kalyan family, Thara Kalyan serials, താര കല്യാൺ, താര കല്യാൺ ന്യൂസ്, താര കല്യാൺ ഫിലിംസ്, താര കല്യാൺ ഫാമിലി, താര കല്യാൺ സീരിയലുകൾ

അപ്രതീക്ഷിതമായിട്ടാണ് താരയുടെ ഭർത്താവും നടനും നർത്തകനുമായ രാജാറാം മരിച്ചത്. അത് ഇന്നും താരയ്ക്കും സൗഭാ​ഗ്യയ്ക്കും വലിയൊരു നോവാണ്.

'എന്നെക്കാൾ കൂടുതൽ നിങ്ങളെ സ്നേഹിച്ചു. എവിടെയായിരുന്നാലും സന്തോഷമായും സുരക്ഷിതമായും ഇരിക്കുന്നെന്ന് വിശ്വസിക്കുന്നു' എന്നാണ് താരാ അടുത്തിടെ രാജാറാമിനെ കുറിച്ച് എഴുതിയത്. ഡെങ്കിപ്പനി ബാധിച്ച് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 2017 ജൂലൈ 30ന് ആയിരുന്നു രാജാറാമിന്റെ അന്ത്യം.

ചാനൽ അവതാരകൻ, കൊറിയോഗ്രാഫര്‍ എന്നീ നിലകളിലും രാജാറാം പ്രശസ്തനായിരുന്നു. നൃത്ത അധ്യാപകനായും ശ്രദ്ധേ നേടിയിരുന്നു. 'അച്ഛന്‍ ഒരുപാട് ദൂരെയാണ്. ശരിക്കും ദൂരെ. ഇനിയൊരിക്കലും കാണാനാകില്ല. ഇനിയൊരിക്കലും തൊടാനാകില്ല. പക്ഷെ ഞാൻ എല്ലായ്പ്പോഴും നിങ്ങളെ സ്നേഹിച്ചുകൊണ്ടിരിക്കും അച്ഛാ' എന്നാണ് അച്ഛനെ കുറിച്ച് സൗഭാഗ്യ കുറിച്ചത്.

ഓരോ ഫോട്ടോ കാണിക്കുമ്പോഴും അതുമായി ബന്ധപ്പെട്ട വിശേഷങ്ങളും താര കല്യാൺ പറഞ്ഞിരുന്നു. ഓർമ ചിത്രങ്ങളിൽ ഏറെയും നിറഞ്ഞ് നിന്നത് രാജാറാം തന്നെയായിരുന്നു. ഇരുവരുടേയും ഏക മകളാണ് സൗഭാ​ഗ്യ. നടൻ അർജുനെയാണ് സൗഭാ​ഗ്യ വിവാഹം ചെയ്തത്.

'ഞങ്ങളുടെ കാലത്ത് ഫോണില്ലല്ലോ. അതുകൊണ്ട് ഫോട്ടകൾ കണ്ടാണ് സന്തോഷിച്ചിരുന്നത്. രാജേട്ടൻ പണ്ട് മുതലെ മമ്മൂട്ടിയെപ്പോലെ നിന്ന് ഫോട്ടോ എടുക്കുമായിരുന്നു. മമ്മൂട്ടി ആകണം എന്നായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും വലിയ ആ​ഗ്രഹമായിരുന്നു. പക്ഷെ അത് നടന്നില്ല. രാജേട്ടന് നല്ല തടിയായിരുന്നു പണ്ട്.'

'പിന്നീട് മെലിഞ്ഞതാണ്. ചിലരൊക്കെ പറയും എന്നെ കല്യാണം കഴിച്ച ശേഷമാണ് അദ്ദേഹം മെലിഞ്ഞതെന്ന്. എന്റെ ഭക്ഷണത്തിന്റെ മഹത്വമാണെന്ന്. അദ്ദേഹത്തിന് സ്വന്തം സഹോ​ദരിയെ വലിയ ഇഷ്ടമായിരുന്നു. അത് കാണുമ്പോൾ എനിക്ക് ചെറിയ അസൂയായിരുന്നു അത് കേൾക്കുമ്പോൾ.'

Thara Kalyan, Thara Kalyan news, Thara Kalyan films, Thara Kalyan family, Thara Kalyan serials, താര കല്യാൺ, താര കല്യാൺ ന്യൂസ്, താര കല്യാൺ ഫിലിംസ്, താര കല്യാൺ ഫാമിലി, താര കല്യാൺ സീരിയലുകൾ

'എന്റെ കല്യാണം മൂകാംബികയിൽ വെച്ചായിരുന്നു. രണ്ട് ദിവസത്തെ കല്യാണമായിരുന്നു. തലേദിവസം ഞങ്ങൾ പെണ്ണിന്റെ വീട്ടുകാർ കൊടുത്ത സ്യൂട്ട് ഇട്ടാണ് അദ്ദേഹം വന്നത്. അന്ന് എല്ലാവരും രാജേട്ടനെ കാണാൻ മമ്മൂട്ടിയെപോലെയും കമൽഹാസനെപ്പോലെയും ഉണ്ടെന്ന് പറഞ്ഞിരുന്നു. മൊത്തത്തിൽ ഒരു കൺഫ്യൂഷനായിരുന്നു എന്റെ കല്യാണം.'

'കല്യാണപെണ്ണിന്റെ ഭാ​ഗത്ത് നിന്ന് ഫോട്ടോേയും വീഡിയോയും ഉണ്ടായിരുന്നില്ല. ഫേമസ് ക്യാമറാമാനായ ഉദയൻ അമ്പാടിയാണ് അന്ന് ചിത്രങ്ങൾ പകർത്തിയത്. അച്ഛനും അമ്മയും ഒരു കുറവുമില്ലാതെ എല്ലാം ചെയ്തു കല്യാണത്തിന്. 1991 ജനുവരി 21നായിരുന്നു വിവാഹം. റിസപ്ഷൻ ഫോട്ടോകൾ കുറെ നാശമായിപ്പോയി. കല്യാണം കഴിഞ്ഞ് ഞങ്ങൾ ഹണിമൂൺ പോയത് ​ഗോവയിലേക്കാണ്. രണ്ട് വർഷം കഴിഞ്ഞാണ് ​ഗർഭിണിയായത്.'

'അന്നും വളകാപ്പ് ചടങ്ങൊക്കെ നടത്തിയിരുന്നു. സൗഭാ​ഗ്യ മാത്രമല്ല ഞാനും വളകാപ്പിന് കറുപ്പ് സാരിയാണ് ഉടുത്തത്. അത് ഞങ്ങളുടെ ഒരു ചടങ്ങാണ് കറുപ്പ് സാരിയുടുക്കുക എന്നത്. സൗഭാ​ഗ്യ ചെറുപ്പത്തിൽ വളരെ വാശിക്കാരിയായിരുന്നു. സുദർശനയെ കാണാൻ സൗഭാ​ഗ്യയുടെ കുട്ടിക്കാലം പോലെയാണ്. സുദർശന വളരെ പാവമാണ്.'

'സൗഭാ​ഗ്യ എന്നും ഡാഡിയുടെ മോളാണ്. എന്റെ സൗഭാ​ഗ്യയുടെ കോപ്പി പേസ്റ്റാണ് സുദർശന. സൗഭാ​ഗ്യയ്ക്ക് ഏറ്റവും ഇഷ്ടം അവളുടെ അച്ഛനെയാണ്' എന്നാണ് താര കല്യാൺ പുതിയ വീഡിയോയിൽ പറ‍ഞ്ഞത്.

More from Filmibeat

Read more about: thara kalyan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X