അവള്‍ വിവാഹത്തിന് സമ്മതിച്ചത് സര്‍പ്രൈസായി! അര്‍ജുന്‍ മരുമകനല്ല മകനാണെന്നും താര കല്യാണ്‍!
അടുത്തിടെയായിരുന്നു സൗഭാഗ്യ വെങ്കിടേഷ് വിവാഹിതയായത്. സുഹൃത്തായ അര്‍ജുന്‍ സോമശേഖറിനെയാണ് താരപുത്രി ജീവിതപങ്കാളിയാക്കിയത്. അപ്രതീക്ഷിതമായാണ് മകള്‍ വിവാഹത്തെക്കുറിച്ച് പറഞ്ഞതെന്ന് താര കല്യാണ്‍ പറയുന്നു. ലളിതമായ ചടങ്ങ് മാത്രമായിരുന്നു. സോഷ്യല്‍ മീഡിയയാണ് അത് വലുതാക്കി കാണിച്ചത്. ഒന്നും ഒന്നും മൂന്നിലേക്കെത്തിയപ്പോഴായിരുന്നു താര കല്യാണ്‍ മകളുടെ വിവാഹത്തെക്കുറിച്ച് വാചാലയായത്.
മകളുടെ വിവാഹം എനിക്ക് ശരിക്കും ഒരു സർപ്രൈസ് ആയിരുന്നു. വിവാഹക്കാര്യത്തെക്കുറിച്ച് അവൾ എന്നോട് യാതൊന്നും സംസാരിച്ചിരുന്നില്ല. വിവാഹമേ വേണ്ട എന്നായിരുന്നു സൗഭാഗ്യയുടെ തീരുമാനം. അതോർത്തപ്പോൾ എനിക്ക് വലിയ വിഷമം തോന്നി. കാരണം എന്റെ ഭർത്താവ് അപ്രതീക്ഷിതമായി മരണപ്പെട്ടതുപോലെ എനിക്കും എന്തെങ്കിലും സംഭവിച്ചാൽ മകൾ ഒറ്റയ്ക്കാകുമല്ലോ എന്നായിരുന്നു എന്റെ ചിന്ത.
പെട്ടെന്നൊരു ദിവസം അവൾ വിവാഹത്തിനു സമ്മതമാണെന്നു പറഞ്ഞു. അപ്പോൾ തന്നെ ഞാൻ വിവാഹ തിയതി നിശ്ചയിച്ചു. ഒരു ഫാൻസി നമ്പർ വേണമെന്നായിരുന്നു എന്റെ ആഗ്രഹം. അതുകൊണ്ടാണ് 20-02-2020 എന്ന തിയതി തിരഞ്ഞെടുത്തത്. യഥാർഥത്തിൽ വിവാഹക്ഷണക്കത്ത് പോലും അച്ചടിച്ചില്ല. ചിലരുടെയൊക്കെ നമ്പർ കണ്ടെത്തി ക്ഷണിക്കുക മാത്രമാണ് ചെയ്തത്.

അർജുനെ വളരെ വർഷം മുൻപ് മുതൽ അറിയാം. അവന്റെ പ്രീഡിഗ്രി കാലത്ത് ഞാൻ അവനെ ഡാൻസ് പഠിപ്പിച്ചിട്ടുണ്ട്. അന്ന് എന്റെ വിദ്യാർഥികൾ ആരും എന്നോട് ഒരു കാര്യത്തിനും മറുത്തൊരു വാക്ക് പറഞ്ഞിരുന്നില്ല. എന്നാൽ ഒരു ദിവസം ഞാൻ വഴക്കു പറഞ്ഞപ്പോൾ അർജുൻ എന്നോട് തിരിച്ചു സംസാരിച്ചു. അന്ന് ഞാൻ അവനെ പ്രത്യേകമായി ശ്രദ്ധിക്കുകയും അവനെ വിളിച്ച് സംസാരിക്കുകയും ചെയ്ത് പിണക്കം മാറ്റി. അന്നത്തെ എന്റെ വിദ്യാർഥി ഭാവിയിൽ എന്റെ മകളുടെ ഭർത്താവായി വരുമെന്ന് പ്രതീക്ഷിച്ചതേയില്ല. അർജുനെ മരുമകൻ എന്നല്ല മകൻ എന്നു വിളിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. അവനെ എനിക്ക് അത്രയ്ക്ക് ഇഷ്ടമാണെന്നും താര കല്യാണ്‍ പറയുന്നു.
10 വര്‍ഷത്തിലധികമായി സൗഭാഗ്യയും അര്‍ജുനും സുഹൃത്തുക്കളാണ്. അമ്മയുടെ നൃത്തവിദ്യാലയത്തിലെ വിദ്യാര്‍ത്ഥിയായിരുന്നു അര്‍ജുന്‍. ആ സൗഹൃദമാണ് പിന്നീട് പ്രണയത്തിലേക്ക് വഴിമാറിയത്. സൗഭാഗ്യയ്‌ക്കൊപ്പം നിരവധി വേദികളില്‍ നൃത്തം അവതരിപ്പിച്ചിട്ടുണ്ട് അര്‍ജുന്‍. താന്‍ ആഗ്രഹിച്ചത് പോലൊരാളെയാണ് തനിക്ക് ജീവിതപങ്കാളിയായി ലഭിച്ചതെന്ന് നേരത്തെ സൗഭാഗ്യ പറഞ്ഞിരുന്നു.
നന്ദി അമ്മേ, ഞാന്‍ ആഗ്രഹിച്ചത് പോലെയൊരാളെത്തന്നെയാണ് നല്‍കിയത് എന്ന് സൗഭാഗ്യ നേരത്തെ പറഞ്ഞിരുന്നു. അര്‍ജുനൊപ്പമുള്ള ചിത്രങ്ങളും വീഡിയോയും പങ്കുവെച്ചും സൗഭാഗ്യ എത്താറുണ്ട്. ദൈവം തന്ന അമൂല്യ നിധികളിലൊന്നാണ് അര്‍ജുനെന്ന് മുന്‍പ് സൗഭാഗ്യ കുറിച്ചിരുന്നു.


Click it and Unblock the Notifications