അർജുനെ മകളുടെ ഭര്‍ത്താവായി കിട്ടിയതില്‍ സന്തോഷം! എന്നെ തിരുത്തിയ കുട്ടിയാണിവനെന്ന് താര കല്യാണ്‍

ടിക് ടോക്കിലൂടെ ശ്രദ്ധേയരായ സൗഭാഗ്യ വെങ്കിടേഷ് വിവാഹിതയായിരിക്കുകയാണ്. അര്‍ജുന്‍ സോമശേഖറാണ് വരന്‍. ഇരുവരും തമ്മില്‍ ഇന്ന് രാവിലെ ഗുരുവായൂര്‍ അമ്പലത്തില്‍ നിന്നുമായിരുന്നു വിവാഹിതരായത്. 19, 20 തീയ്യതികളിലായി തമിഴ് ബ്രഹ്മാണിന്‍ വിവാഹമായിരുന്നു താരകുടുംബം നടത്തിയിരുന്നത്. ഈ ചടങ്ങളുടെ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങൡലൂടെ പുറത്ത് വന്ന് കൊണ്ടിരിക്കുന്നത്.

അര്‍ജുനെ പോലെ ഒരാളെ മകളുടെ ഭര്‍ത്താവായി കിട്ടുന്നതില്‍ അതിയായ സന്തോഷമുണ്ടെന്നാണ് താരകല്യാണ്‍ന പറയുന്നത്. വിവാഹത്തിന് മുന്നോടിയായി നടത്തിയ ചടങ്ങിനിടെയായിരുന്നു തന്റെ പൂര്‍വ്വവിദ്യാര്‍ഥിയായിരുന്ന അര്‍ജുനെ കുറിച്ച് താരകല്യാണ്‍ വാചാലയായത്. വധുവിനെയും വരനെയും ആനയിച്ച് കൊണ്ട് വരുന്ന ചടങ്ങിന് ശേഷമായിരുന്നു രസകരമായ പഴയ ഓര്‍മ്മകള്‍ നടി പങ്കുവെച്ചത്.

 sowbayga-venkitesh

Recommended Video

Soubhagya Wedding Full Video | Filmibeat Malayalam

എന്റെ വിദ്യാര്‍ഥിയായിരുന്നു അര്‍ജുന്‍. ഒരിക്കല്‍ മറ്റൊരു കുട്ടി ചെയ്ത വികൃതിയ്ക്ക് അവനെ ഞാന്‍ വല്ലാതെ ചീത്ത പറഞ്ഞു. സാധാരണ അധ്യാപകര്‍ വഴക്ക് പറഞ്ഞാല്‍ കുട്ടികള്‍ ഭയം കാരണം പ്രതികരിക്കില്ല. എന്നാല്‍ അര്‍ജുന്‍ അങ്ങനെ ആയിരുന്നില്ല. വഴക്ക് കേട്ടതിന് ശേഷം അര്‍ജുന്‍ മിണ്ടാതെ ഇരുന്നില്ല. അവന്‍ എന്റെ അടുത്ത് വന്ന് പറഞ്ഞു.

ടീച്ചര്‍ അത് ചെയ്തത് ഞാനല്ല. പിന്നെ എന്തിനാണ് എന്നെ വഴക്ക് പറഞ്ഞത്. അര്‍ജുന്റെ വാക്കുകള്‍ കേട്ടപ്പോള്‍ എനിക്ക് വല്ലാത്തവിഷമം തോന്നി. പിന്നീട് പിണക്കം മാറാന്‍ ഞാന്‍ മൈസൂര്‍ പാക്കെല്ലം നല്‍കിയിരുന്നു. എന്നെ തിരുത്തിയ കുട്ടിയാണ് അര്‍ജുന്‍. എന്റെ മകളെ ഞാന്‍ സന്തോഷത്തോടെ ഏല്‍പ്പിക്കുന്നു എന്നും താര പറയുന്നു. വികാരധീനനായിട്ടാണ് താരയുടെ വാക്കുകള്‍ കേട്ട അര്‍ജുന്‍ പ്രതികരിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X