'ഇനിയും ഒരുപാട് കാലം ജീവിക്കാൻ അമ്മയ്ക്ക് ആ​ഗ്രഹമുണ്ടായിരുന്നു, ആ സ്നേഹം തിരിച്ചറിഞ്ഞത് അന്നാണ്'; താര കല്യാൺ!

മലയാളികളുടെ പ്രിയപ്പെട്ട താര കുടുംബമാണ് നടി താര കല്യാണിന്റേത്. സിനിമാ സീരിയൽ രംഗത്ത് സജീവമാണ് താരം. താര കല്യാണ്‍ മിനിസ്‌ക്രീനിലും സ്റ്റേജ് ഷോകളിലുമാണ് മിന്നി തിളങ്ങുന്നതെങ്കില്‍ മകള്‍ സൗഭാഗ്യ വെങ്കിടേഷ് സോഷ്യല്‍ മീഡിയയിലെ സെലിബ്രിറ്റിയാണ്. സ്‌റ്റേജ് ഷോകളില്‍ ചെറുപ്പം മുതല്‍ അമ്മയ്ക്കൊപ്പം അടക്കം പെര്‍ഫോം ചെയ്യാറുണ്ടെങ്കിലും ടിക് ടോക് വീഡിയോയിലൂടെയാണ് സൗഭാഗ്യ താരമായത്.

ഭര്‍ത്താവ് അര്‍ജുനും ഡാന്‍സറും നടനുമാണ്. താര കല്യാണിന്റെ അമ്മയും നടിയുമായ സുബ്ബലക്ഷ്മി ഒരു മാസം മുമ്പാണ് അന്തരിച്ചത്. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു സുബ്ബലക്ഷ്മി. നന്ദനം മുതലാണ് സുബ്ബലക്ഷ്മിയുടെ സിനിമാ ജീവിതം ആരംഭിച്ചത്. സിനിമയിലേക്ക് അരങ്ങേറും മുമ്പും സം​ഗീതമായിരുന്നു സുബ്ബലക്ഷ്മിയുടെ മേഖല.

hara Kalyan Subbalakshmi

മലയാളത്തിൽ മാത്രമല്ല തമിഴിലും തെലുങ്കിലുമെല്ലാം സുബ്ബലക്ഷ്മി അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ അമ്മയുടെ പിറന്നാൾ ദിനത്തിൽ താര കല്യാൺ പങ്കുവെച്ച സെപ്ഷ്യൽവീഡിയോയാണ് ആരാധകർക്കിടയിൽ ശ്രദ്ധിക്കപ്പെടുന്നത്. ജനുവരി പതിനാല് മകരപൊങ്കലിനാണ് സുബ്ബലക്ഷ്മി അമ്മ ജനിച്ചത്.

അമ്മയില്ലാത്ത ആദ്യത്തെ പിറന്നാൾ അമ്മയുടെ ഓർമകൾ പങ്കുവെച്ചുകൊണ്ടാണ് താര കല്യാൺ ആഘോഷിച്ചത്. ജീവിച്ചിരിപ്പുണ്ടായിരുന്നുവെങ്കിൽ സുബ്ബലക്ഷ്മിക്ക് ഇന്ന് എൺപത്തിയെട്ട് വയസാകുമായിരുന്നു. അമ്മയുടെ പഴയകാല ചിത്രങ്ങൾ അടക്കം പങ്കുവെച്ചുകൊണ്ടാണ് അമ്മയെ കുറിച്ച് കണ്ണീരണിഞ്ഞ് താര കല്യാൺ സംസാരിച്ചത്.

സുബ്ബലക്ഷ്മിയുടെ കുട്ടിക്കാല ചിത്രങ്ങളും വിവാ​ഹ ചിത്രങ്ങളും കച്ചേരികൾ നടത്തിയതിന്റെ ചിത്രങ്ങളും സിനിമയിൽ എത്തിയപ്പോഴുള്ള ലൊക്കേഷൻ സ്റ്റില്ലുകളുമെല്ലാം താര കല്യാൺ പുതിയ വീഡിയോയിലൂടെ പങ്കുവെച്ചു. 'ഇനിയും ഒരുപാട് കാലം ജീവിക്കാൻ അമ്മയ്ക്ക് ആ​ഗ്രഹമുണ്ടായിരുന്നു. എന്നാലും ഒരു ഫുൾ ലൈഫ് അമ്മ ജീവിച്ചു. അമ്മയുടെ ലൈഫ് ​ഹിസ്റ്ററി ഫോട്ടോയിലൂടെ കാണിച്ച് തരാൻ വേണ്ടിയാണ് ഈ വീഡിയോ ഞാൻ ചെയ്യുന്നത്.'

'പലർക്കും അമ്മയെ ഒരു സിനിമാനടിയായിട്ടെ അറിയുകയുള്ളു. പക്ഷെ സിനിമയിൽ വരുന്നതിന് മുമ്പും അമ്മയ്ക്കൊരു ലൈഫുണ്ട്. അപ്പോൾ അമ്മ ഒരു മ്യുസിഷനായിരുന്നു. ഒരുപാട് പേരെ പഠിപ്പിക്കുകയും ഒരുപാട് കൃതികൾ രചിക്കുകയും സം​ഗീതം നൽകുകയും ചെയ്തിട്ടുണ്ട്. അമ്മയുടെ കൃതികൾ ഒരു ചാക്ക് നിറച്ചുണ്ട്.'

hara Kalyan Subbalakshmi

'അമ്മ തന്നെ കുറേ ഫോട്ടോകൾ ചെറുപ്പം മുതൽ സൂക്ഷിച്ചിരുന്നു. അതാണ് ഇപ്പോൾ ഈ വീഡിയോയിലൂടെ കാണിക്കുന്നത്. അമ്മയുടെ അച്ഛന്റെ ഫോട്ടോ അമ്മ സൂക്ഷിച്ചുവെച്ചിരുന്നു. അമ്മയുടെ അമ്മയുടെ ഫോട്ടോയില്ല. എന്നെ കാണാൻ അമ്മയുടെ അമ്മയെപ്പോലെയാണെന്ന് പറയാറുണ്ട്. അമ്മ വയ്യാതെയായപ്പോൾ ഞാൻ ഇടയ്ക്കിടെ പോയി എന്നെ മനസിലായോയെന്ന് അമ്മയോട് ചോദിക്കാറുണ്ടായിരുന്നു.'

'അപ്പോഴെല്ലാം താര എന്റെ അമ്മയെന്ന് അമ്മ പറയുമായിരുന്നു. കുട്ടിക്കാലത്തൊക്കെ അമ്മ വളരെ സുന്ദരിയായിരുന്നു. കോളജ് പഠനകാലത്തെ അമ്മയുടെ ഫോട്ടോ കണ്ടാൽ സൗഭാ​ഗ്യയെപ്പോലെ തോന്നും. അമ്മയെ പലരും പറ്റിച്ചിട്ടുണ്ട്. സം​ഗീത കച്ചേരി നടത്തി കഴിയുമ്പോൾ പലരും പണം കൊടുക്കാതിരുന്നിട്ടുണ്ട്. അമ്മ സം​ഗീതത്തിന്റെ പേരിൽ ഒരിക്കൽ പോലും പണം എണ്ണിപ്പറഞ്ഞ് വാങ്ങിയിട്ടില്ല.'

'അതുപോലെ അമ്മയുടെ ഏറ്റവും പ്രിയ നടൻ ദിലീപായിരുന്നു. അമ്മ വയ്യാതെയായപ്പോൾ വർഷങ്ങളായി ധരിച്ചിരുന്ന മൂക്കുത്തി എനിക്ക് ഊരി തന്നു. അങ്ങനെ തരുമെന്ന് ഒരിക്കലും ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. അതാണ് ഞാൻ ഇപ്പോൾ ധരിച്ചിരിക്കുന്നത്. അമ്മ മൂക്കുത്തി തന്നപ്പോൾ എനിക്ക് വിശ്വസിക്കാനായില്ല.'

'അമ്മയ്ക്ക് എന്നോട് ഒരുപാട് സ്നേഹമാണെന്ന് ഞാൻ തിരിച്ചറിഞ്ഞത് അമ്മയുടെ അവസാന നാളുകളിലാണ്. കാരണം എന്നെ മനസിലായോയെന്ന് ചോദിക്കുമ്പോൾ അറിയാം താരാ... എന്റെ അമ്മയെന്ന് അമ്മ പറയുമായിരുന്നു. അന്നാണ് ഞാൻ അമ്മയുടെ സ്നേഹം തിരിച്ചറിഞ്ഞത്', എന്നാണ് താര കല്യാൺ അമ്മയെ കുറിച്ചുള്ള ഓർ‌മകൾ പങ്കിട്ട് പറഞ്ഞത്.

Read more about: thara kalyan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X