എനിക്ക് എന്ത് അറിയാമെന്നാണ്... ഇവനോട് ഞാൻ എന്ത് ചെയ്തു..?; പരിഹാസങ്ങളോട് പ്രതികരിച്ച് മോഹൻലാൽ പറഞ്ഞത്!

അമ്പത് വർഷത്തിന് അടുത്തായി മലയാളികൾ നിരന്തരം കാണുന്ന മുഖമാണ് നടൻ മോഹൻലാലിന്റേത്. സിനിമ അപ്രതീക്ഷിതമായി എത്തിപ്പെട്ടതാണെങ്കിലും നാൽപ്പത്തിയേഴ് വർഷത്തെ സിനിമാ ജീവിതം മോഹൻലാലിന് ഒട്ടും സുഖപ്രദമായ യാത്രയായിരുന്നില്ല. ലാലിനെ തല്ലാനും തലോടാനുമുള്ള അവകാശം തങ്ങൾക്ക് മാത്രമെയുള്ളുവെന്ന രീതിയിലാണ് പലപ്പോഴും മലയാളികൾ പെരുമാറാറുള്ളത്.

ചിലപ്പോഴൊക്കെ മോഹൻലാൽ സിനിമകൾ പ്രതീക്ഷയ്ക്കൊത്ത് ഉയരാതിരുന്നാൽ മറ്റൊരു താരത്തിനും ലഭിക്കാത്ത തരത്തിലുള്ള പരിഹാസവും ട്രോളുകളുമാണ് മോഹൻലാലിന് ലഭിക്കാറുള്ളത്. സിനിമയുമായി ബന്ധപ്പെടുത്തി മാത്രമല്ല വ്യക്തി ജീവിതം, നിലപാടുകൾ, രൂപം എന്നിവയുടെ പേരിലും വലിയ രീതിയിലുള്ള വിമർശനം ഇക്കാലയളവിൽ മോഹൻലാൽ ഏറ്റുവാങ്ങിയിട്ടുണ്ട്.

Tharun Moorthy Mohanlal

പക്ഷെ ഒരിക്കൽ പോലും അതിൽ അദ്ദേഹം പ്രേക്ഷകരോട് വെറുപ്പോ ദേഷ്യമോ കാണിച്ചിട്ടില്ല. എല്ലാം പുഞ്ചിരിയോടെ സ്വീകരിക്കുക മാത്രമാണ് ചെയ്യാറുള്ളത്. എന്തൊക്കെ തന്നെ പറഞ്ഞ് പ്രകോപിപ്പിക്കാൻ നോക്കിയാലും മോഹൻലാൽ അതിന് കീഴ്പ്പെടില്ല. എല്ലാത്തിനോടും പോസിറ്റീവ് ചിന്താ​ഗതിയോടെ മാത്രമെ ലാൽ‌ സമീപിക്കാറുള്ളു.

സോഷ്യൽമീഡിയയിൽ വരുന്ന ട്രോളുകളും കമന്റുകളും പോസ്റ്റുകളും നടൻ കാണുന്നുണ്ടാവുമോ അറിയുന്നുണ്ടാവുമോ എന്നുള്ള സംശയം എല്ലാ മലയാളികൾക്കും ഉള്ളതാണ്. എന്നാൽ അദ്ദേഹം എല്ലാം കാണുകയും മനസിലാക്കുകയും ചെയ്യുന്നയാളാണെന്ന് പറയുകയാണിപ്പോൾ സംവിധായകൻ തരുൺ മൂർത്തി. തന്നെ കുറിച്ച് വന്ന ട്രോളുകളോട് അദ്ദേഹം പ്രതികരിച്ച രീതിയും കഴിഞ്ഞ ദിവസം നൽകിയ അഭിമുഖത്തിൽ തരുൺ മൂർത്തി വെളിപ്പെടുത്തി.

ലാൽ സാറിനെ കുറിച്ച് വരുന്ന മോശം കമന്റുകൾ തന്നെ വരെ വേദനിപ്പിക്കാറുണ്ടെന്നും എന്നാൽ മോഹൻലാൽ എല്ലാം തമാശയായി മാത്രമെ കാണാറുള്ളുവെന്നും തരുൺ മൂർത്തി പറയുന്നു. ഒരു ദിവസം മഴ കാരണം ഷൂട്ടിന് ഇടയിൽ ‍ഞാനും ലാലേട്ടനുമെല്ലാം കാറിനുള്ളിൽ കയറി ഇരുന്നു. അതിനിടയിൽ‌ ലാലേട്ടൻ‌ സോഷ്യൽമീഡിയ ചെക്ക് ചെയ്യുകയാണ്. ഫേസ്ബുക്കാണ് അദ്ദേഹം സ്ക്രോൾ ചെയ്ത് കൊണ്ടിരിക്കുന്നത്. എനിക്കും അത് കണ്ട് കൗതുകമായി.

സോഷ്യൽമീഡിയ ചെക്ക് ചെയ്യുമ്പോൾ ഏതെങ്കിലും ട്രോളോ കമന്റോ കണ്ടാൽ പുള്ളിക്ക് വിഷമമാവില്ലേ എന്നായിരുന്നു എന്റെ ചിന്ത. കാരണം എനിക്ക് അദ്ദേഹ​ത്തെ കുറിച്ചുള്ള അത്തരം കമന്റുകൾ കാണുമ്പോൾ വിഷമം വാരാറുണ്ട്. പുള്ളി സ്ക്രോൾ ചെയ്യുന്നതിനിടയിൽ അദ്ദേഹത്തെ ട്രോളിക്കൊണ്ടുള്ള പോസ്റ്റ് ശ്രദ്ധയിൽപ്പെട്ടു.

Tharun Moorthy Mohanlal

അദ്ദേഹം അത് നോക്കിയശേഷം ഞാൻ ഇവനോട് എന്ത് ചെയ്തുവെന്ന് ആത്മ​ഗതം പറഞ്ഞ് അത് സ്ക്രോൾ ചെയ്ത് അദ്ദേഹം അടുത്ത പോസ്റ്റിലേക്ക് പോയി. പിന്നെ പുള്ളി സ്ക്രോൾ ചെയ്യുന്നതിനിടയിൽ ഏതോ ഒരു സെറ്റിൽ നിന്നും മോഹൻലാലിന് ഇതെല്ലാം അറിയാമായിരുന്നുവെന്ന് ആരോ എഴുതിയിട്ടത് അദ്ദേഹം വായിച്ചു. എനിക്ക് എന്ത് അറിയാം എന്നാണ് അദ്ദേഹം അത് കണ്ട് കമന്റ് ചെയ്തത്. സാർ ഇതൊക്കെ വായിക്കാറുണ്ടോയെന്ന് ഞാൻ അതിനുശേഷം അദ്ദേഹത്തോട് ചോദിച്ചു.

നമ്മൾ വായിക്കണ്ടേ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. മോഹൻലാൽ എന്ന മനുഷ്യൻ എല്ലാം കാണുന്നുണ്ട്. എല്ലാ കാര്യങ്ങളെ കുറിച്ചും ബോദേർഡുമാണ്. ഒരു സിനിമയുടെ വിജയമോ പരാജയമോ അത് കയറുന്ന കോടി ക്ലബ്ബുകളോ അല്ലെങ്കിൽ സിനിമയ്ക്കുണ്ടാകുന്ന ഡിസാസ്റ്ററുകളോ ഒന്നും ആ മനുഷ്യനെ ബോദർ ചെയ്യുന്നില്ല.

നാൽപ്പത്തിയേഴ് വർഷമായി സിനിമകൾ ചെയ്യുന്നൊരാൾക്ക് എന്താണ് സന്തോഷമെന്ന് ചോദിച്ചാൽ‌ എപ്പോഴും ഹാപ്പിയായി ഇരിക്കുക എന്നതാണെന്നും തരുൺ മൂർത്തി പറയുന്നു. എമ്പുരാൻ വിവാദം വന്നപ്പോഴും എല്ലാവരുടേയും വികാരങ്ങളെ മാനിച്ച് ഖേദം പ്രകടിപ്പിച്ച് ആദ്യം കുറിപ്പ് പങ്കുവെച്ചത് മോഹൻലാൽ ആയിരുന്നു. അന്നും നിലപാടില്ലെന്ന് പറഞ്ഞും ഒരു വിഭാ​ഗം നടനെ വിമർശിച്ചിരുന്നു.

Read more about: mohanlal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X