വീട് വാങ്ങാന്‍ പ്രേരിപ്പിച്ചത് മമ്മൂക്ക! ആ ഉപദേശമാണ് സഹായകമായത്! വെളിപ്പെടുത്തലുമായി തെസ്‌നി ഖാന്‍!

സഹപ്രവര്‍ത്തകരുമായി അടുത്ത സൗഹൃദം സൂക്ഷിക്കുന്നയാളാണ് മമ്മൂട്ടി. പുറമേ കാണുമ്പോള്‍ ഗൗരവക്കാരനാണെങ്കിലും വളരെ പെട്ടെന്ന് തന്നെ അദ്ദേഹം സൗഹൃദത്തിലാവാറുണ്ടെന്ന് ഒപ്പം പ്രവര്‍ത്തിച്ചവരെല്ലാം സാക്ഷ്യപ്പെടുത്തിയിരുന്നു. അത്തരത്തില്‍ അദ്ദേഹത്തിന്‍രെ കരുതലിനെക്കുറിച്ച് വാചാലരായി നിരവധി പേരെത്തിയിരുന്നു. തന്റെ ജീവിതത്തില്‍ പ്രധാനപ്പെട്ട നേട്ടങ്ങളിലൊന്നായ വീട് വാങ്ങിക്കാനായി തന്നെ പ്രേരിപ്പിച്ചത് മമ്മൂട്ടിയായിരുന്നുവെന്ന് തെസ്‌നി ഖാന്‍ പറയുന്നു. ഒരു ചാനല്‍ പരിപാടിയില്‍ അതിഥിയായെത്തിയപ്പോഴായിരുന്നു അവര്‍ ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞത്.

വ്യത്യസ്തമായ കഥാപാത്രങ്ങളുമായി നീങ്ങുന്നതിനിടയില്‍ സ്വന്തമായൊരു വീട് സ്വപ്‌നമായി ബാക്കിനില്‍ക്കുകയായിരുന്നു. എത്രകാലം വാടകവീട്ടില്‍ കഴിയുമെന്ന് പലരും ചോദിക്കാറുണ്ടായിരുന്നു. മമ്മൂക്കയാണ് ആ സ്വപ്‌നം സാക്ഷാതക്കരിക്കാന്‍ പ്രേരണയായതെന്ന് താരം പറയുന്നു. ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് എന്ന സിനിമയില്‍ അഭിനയിക്കുന്നതിനിടയിലായിരുന്നു ആ സംഭവം. സാമ്പത്തിക ഭദ്രതയെക്കുറിച്ചും വീടുണ്ടാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുമൊക്കെയായിരുന്നു അന്ന് മമ്മൂക്ക പറഞ്ഞത്.

mammootty

മമ്മൂട്ടിയുടെ ആ ഉപദേശങ്ങളാണ് തനിക്ക് ഗുണകരമായത്. പിന്നീട് അദ്ദേഹത്തെ കണ്ടപ്പോള്‍ ആദ്യം ചോദിച്ചത് ഫ്‌ളാറ്റ് വാങ്ങിയോ എന്നായിരുന്നു. ഓരോ സിനിമ കഴിയുമ്പോഴും കിട്ടുന്ന തുകകള്‍ കൂട്ടിവെച്ചാണ് തമ്മനത്ത് ഫ്‌ളാറ്റ് വാങ്ങിയത്. ലോണെടുക്കാന്‍ താല്‍പര്യമുണ്ടായിരുന്നില്ല. അത് അടയ്ക്കാന്‍ കഴിയുമോയെന്ന തരത്തിലായിരുന്നു ആശങ്കയെന്നും താരം പറഞ്ഞിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X