For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അഭിനയം നിർത്തുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മോഹൻ ലാൽ, ആ ദിവസം അവസാനിപ്പിക്കും...

  |

  മലായാളി പ്രേക്ഷകരുടെ സ്വകാര്യ അഹങ്കാരമാണ് മോഹൻലാൽ. കഴിഞ്ഞ 4 പതിറ്റാണ്ടായി സിനിമയിൽ സജീവമാണ് താരം. 1978 ൽ പുറത്തിറങ്ങിയ തിരനോട്ടം എന്ന ചിത്രത്തിലൂടെ ക്യാമറയ്ക്ക് മുന്നിൽ എത്തി താരം, സ്വന്തം കഠിന പ്രയ്തനത്തിലൂടെയാണ് സിനിമയിൽ തൻറേതായ ഇടം കണ്ടെത്തിയത്. സിനിമയോടുളള അടക്കാനാവാത്ത ഭ്രമമാണ് മോഹൻലാലിനെ ഇന്നു കാണുന്ന സൂപ്പർ താരപദവിയിലേയ്ക്ക് എത്തിച്ചത്. താരത്തിന് സിനിമയോടുള്ള പ്രണയത്തെ കുറിച്ച് ഭാര്യ സുചിത്ര തന്നെ പല അഭിമുഖങ്ങളിലും വെളിപ്പെടുത്തിട്ടുണ്ട്.

  അമലാ പോളിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ

  ഇപ്പോഴിതാ അഭിനയത്തോടുള്ള തീർത്താൽ തീരാത്ത താൽപര്യത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് താരം. ഫിലിം കംപാനിയന് നൽകിയ അഭിമുഖത്തിലാണ് അഭിനയത്തിന് തന്റെ ജീവിതത്തിലുള്ള സ്ഥാനത്തെ കുറിച്ച് നടൻ തുറന്ന് പറഞ്ഞത്. അഭിനയത്തെ ഒരിക്കൽ പോലും ഒരു തൊഴിലായി കണ്ടിട്ടില്ലെന്നും മോഹൻലാൽ പറയുന്നു.

  അഭിനയം ഒരു തൊഴിലായി തോന്നിയാൽ അന്ന് അവസാനിപ്പിക്കുമെന്നാണ് മോഹൻലാൽ പറയുന്നത്.. ബോക്സ് ഓഫീസ് വിജയങ്ങളെ കുറിച്ച് ചിന്തിക്കുന്നില്ലെന്നും അതൊക്കെ സംവിധായകരുടെയും നിർമാതാക്കളുടെയും കഴിവാണെന്നും മോഹൻലാൽ അഭിമുഖത്തിൽ പറയുന്നു., തന്നെ സംബന്ധിച്ചടത്തോളം ഓരോ ദിവസവും പുതിയതാണ്. എല്ലാ അഭിനേതാക്കളും അനുഗ്രഹീതരാണ്. പുതിയ ഡയലോഗുകൾ വസ്ത്രങ്ങൾ സംഘട്ടന രംഗങ്ങൾ ഒരുപാട് കാര്യങ്ങൾ സംഭവിക്കുന്നു. എന്നെ സംബന്ധിച്ചിടത്തോളം അതൊരു വെളിപാടാണ്', മോഹൻലാൽ പറഞ്ഞു

  ‘ബോക്സ് ഓഫീസ് വിജയങ്ങൾ കുറിച്ച് ഞാൻ ചിന്തിക്കുന്നില്ലെന്നും മോഹൻലാൽ പറയുന്നു. അതൊക്കെ സംവിധായകന്റെയും നിർമാതാവിന്റെയും കഴിവാണ്. അത് എന്റെ പ്രൊഡക്ഷൻ ആണെങ്കിൽ പോലും. ഒരു സ്ക്രിപ്റ്റ് വായിച്ച് ഇത് കോടികൾ കളക്ഷൻ നേടുമെന്ന് നമുക്ക് പറയാൻ സാധിക്കില്ലല്ലോ. അത് വിധി പോലെ സംഭവിക്കുകയാണ്. ഞാൻ വിധിയിൽ വിശ്വസിക്കുന്നു. ഞാൻ സംവിധായകരിൽ വിശ്വാസം അർപ്പിച്ചാണ് സ്ക്രിപ്റ്റ് തെരഞ്ഞെടുക്കുന്നത്. ചിലപ്പോൾ പല കാരണങ്ങളാലും സിനിമകൾ പരാജയപെടാറുണ്ട്', താരം കൂട്ടിച്ചേർത്തു.

  ഒരുപിടി മികച്ച ചിത്രങ്ങളാണ് മോഹൻലാലിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. കുഞ്ഞാലി മരയ്ക്കാർ, ദൃശ്യം 2, ആറാട്ട് തുടങ്ങിയവ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രങ്ങളാണ്. ദൃശ്യം2 റിലീസിനായി തയ്യാറെടുക്കുകയാണ്. ഫെബ്രുവരി 19 ന് ഒടിടി റിലീസിലൂടെയാണ് ചത്രം പുറത്തെത്തുന്നത്. ഏഴ് വർഷത്തിന് ശേഷമാണ് മോഹൻലാൽ വീണ്ടും ജോർജ്ജ് കുട്ടിയായി എത്തുന്നത്. ചിത്രത്തിന്റെ ട്രെയിലറും ടീസറുമൊക്കെ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.

  AMMAക്കാർ അസ്വസ്ഥരാകാന്‍ തുടങ്ങിയിട്ട് കുറച്ച് കാലങ്ങളായി

  ബി ഉണ്ണികൃഷ്ണൻ ചിത്രമായ ആറാട്ടിലാണ് നിലവിൽ താരം അഭിനയിക്കുന്നത്. കോമഡിക്ക് പ്രാധാന്യം നല്‍കുന്ന ഒരു ആക്ഷന്‍ ഡ്രാമ ചിത്രമാണിത്. ഉദയ് കൃഷ്ണയാണ് ആറാട്ടിന് തിരക്കഥ ഒരുക്കുന്നത്. മോഹൻലാലിന്റെ തികഞ്ഞ ഒരു ഒരു തികഞ്ഞ മാസ് മസാല പടമായിരിക്കും ‘ആറാട്ടെന്ന്' തിരക്കഥ കൃത്ത് നേരത്തെ നൽകിയ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. നെയ്യാറ്റിൻ കര ഗോപൻ എന്ന കഥാപാത്രത്തെയാണ മോഹൻലാൽ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. നെയ്യാറ്റിന്‍കരയിൽ നിന്ന് ചില കാരണങ്ങളാല്‍ ഗോപൻ പാലക്കാട്ടെ ഒരു ഗ്രാമത്തില്‍ എത്തുന്നു . തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളാണ് ചിത്രത്തിൽ. നെയ്യാറ്റിൻ ഗോപന്റെ ആറാട്ട് എന്നാണ് ചിത്രത്തിന്റെ പേര്.

  Read more about: mohanlal
  English summary
  That Day I Will be Quitting Acting, Mohanlal About His cinema Career
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X