'ആ കാലഘട്ടം വലിയൊരു ഷോക്ക്, ഒരു വേഷം കെട്ടിയാടി... പലർക്കുമൊപ്പം ഫോട്ടോയെടുക്കാറില്ലേ?, എല്ലാവരും മരിക്കും'

By Desk

മലയാളികളുടെ കൺമുന്നിൽ വളർന്ന് ഉയരങ്ങൾ കീടക്കടക്കിയ അഭിനേത്രിയാണ് കാവ്യ മാധവൻ. ആങ്കറിങ്ങോ മോഡലിങ്ങോ ഒന്നുമല്ല അഭിനയത്തിലും നൃത്തത്തിലും ജന്മനായുള്ള വാസനയാണ് മലയാളത്തിന്റെ മുഖശ്രീയായി കാവ്യയെ മാറ്റിയത്. ഏത് കഥാപാത്രവും ഇപ്പോഴും കയ്യടക്കത്തോടെ ചെയ്ത് ഫലിപ്പിക്കാൻ കഴിവുള്ള അഭിനേത്രി. ദിലീപുമായുള്ള വിവാഹശേഷം സിനിമ ഉപേക്ഷിച്ച താരം കുടുംബജീവിതവും ബിസിനസുമെല്ലാമായി തിരക്കിലാണ്.

സിനിമ കാവ്യയുടെ സ്വപ്നമായിരുന്നില്ല. ​കുടുംബിനിയായി കഴിയാൻ തന്നെയായിരുന്നു എന്നും ആ​ഗ്രഹിച്ചിരുന്നത്. ആദ്യ വിവാഹം കഴിഞ്ഞപ്പോൾ കാവ്യ സിനിമ എന്നന്നേക്കുമായി ഉപേക്ഷിക്കുമെന്നുള്ള തരത്തിൽ പ്രചരിച്ചിരുന്നു. പക്ഷെ ആ ബന്ധം തകർന്നശേഷം നടി സിനിമയിലേക്ക് വീണ്ടും ശക്തമായി തിരിച്ച് വന്നു.

Kavya Madhavan

അഭിനയം നിർത്തുമെന്ന് വിവാഹ​ സമയത്ത് പറയണമെന്ന് തനിക്ക് തോന്നാതിരുന്നത് ദൈവത്തിന്റെ അനു​ഗ്രഹം കൊണ്ടാണെന്നാണ് ഡിവോഴ്സിനുശേഷം നൽകിയ ഒരു അഭിമുഖത്തിൽ നടി പറഞ്ഞത്. സിനിമയിൽ എത്തിയില്ലായിരുന്നുവെങ്കിൽ ​ഗൃഹനാഥയായി ജീവിക്കുമായിരുന്നു. എന്റെ മനസിൽ അത്രയെ ഉണ്ടായിരുന്നു. ജോലിക്ക് പോകണം എന്ന ആ​ഗ്രഹം ഇല്ലായിരുന്നു.

ഡി​ഗ്രി പൂർത്തിയാക്കണം എന്നുണ്ടായിരുന്നു. പ്രൊഫഷണൽ കോഴ്സ് ചെയ്യാനും ആ​ഗ്രഹിച്ചിട്ടില്ല. എനിക്ക് പറ്റിയതല്ല അതൊന്നുമെന്ന് നല്ല ധാരണയുണ്ട്. ബോറടിക്കാത്തതും ഞാൻ കൂടുതൽ കംഫർട്ടബിളാകുന്നതും ഒട്ടും മതിയാകാത്തതും എപ്പോഴും ലക്ഷ്യം വെക്കുന്നതും വീട്ടുകാര്യങ്ങളാണ്. സിനിമയിൽ അവിടെ എത്തണം ഇങ്ങനെയാകണം എന്നൊന്നുമുള്ള ചിന്തയില്ലായിരുന്നു.

സിനിമ വിട്ട് ​ഗൃഹനാഥ റോളിലേക്ക് പോയിട്ടുള്ള ഒരാൾ തന്നെയാണ് ‍ഞാൻ. യോ​ഗം, വിധി എന്നതിലെല്ലാം വിശ്വസിക്കുന്നുണ്ട്. സിനിമ ജീവിതത്തിൽ ഇനിയുണ്ടാവില്ലെന്ന് കരുതി പോയൊരാളാണ് ഞാൻ. പക്ഷെ വായ കൊണ്ട് എവിടേയും പറഞ്ഞിരുന്നില്ലെന്ന് മാത്രം. ഇനി ഞാൻ സിനിമയിലേക്ക് വരില്ലെന്നൊന്നും പറ‍ഞ്ഞില്ല... അല്ലെങ്കിൽ ദൈവം എന്നെ കൊണ്ട് പറയിപ്പിച്ചില്ലെന്ന് പറയാം.

സിനിമ ഞാൻ ആ​ഗ്രഹിച്ചിരുന്നില്ലെന്ന് എന്നോട് അടുപ്പമുള്ളവർക്ക് അറിയാം. ദൈവത്തിനും അറിയാം എല്ലാം. എന്നിട്ടും ഞാൻ തിരിച്ച് വന്നതും സിനിമയിലേക്കാണ് കാവ്യ പറഞ്ഞു. തനിക്ക് ലഭിച്ചൊരു കഥാപാത്രം ചെയ്ത് തീർത്തത് പോലെയാണ് ആദ്യ വിവാഹബന്ധത്തെ കുറിച്ച് ആലോചിക്കുമ്പോൾ തോന്നാറുള്ളതെന്നും നടി പറ‍ഞ്ഞിരുന്നു. ആ കാലഘട്ടത്തെ ഒരു കഥാപാത്രം ചെയ്തുവെന്ന രീതിയിലാണ് ഞാൻ കാണുന്നത്.

Kavya Madhavan

എന്നെപ്പോലൊരു പെൺകുട്ടിക്ക് വലിയൊരു ഷോക്ക് തന്നെയായിരുന്നു ആ കാലഘട്ടം. ഒരുപാട് പരിശ്രമിച്ചിട്ടാണ് ഇപ്പോഴത്തെ അവസ്ഥയിലേക്ക് എത്തിയത്. അതുപോലെ ഇന്റർനെറ്റിൽ നമ്മുടെ എന്തെങ്കിലും സെർച്ച് ചെയ്യാൻ കയറിയാൽ ഈ സംഭവവുമായി ബന്ധപ്പെട്ട ഒരുപാട് കാര്യങ്ങൾ കാണും. സ്വഭാവികമായും അത് കാണുമ്പോൾ വിഷമം വരും. പിന്നെ ഞാൻ ഇത്തരത്തിൽ എന്നെ തന്നെ പറഞ്ഞ് മനസിലാക്കിപ്പിച്ചു... എത്രയോ ആൾക്കാരുടെ കൂടെ അഭിനയിക്കുന്നു.... എത്രയോ ആൾക്കാരുടെ കൂടെ ഫോട്ടോ എടുക്കുന്നു അതുപോലൊരു ഫോട്ടോയാണിത് എന്ന്.

അങ്ങനെ ചിന്തിച്ച് കഴിയുമ്പോൾ വിഷമം മാറും. ഞാൻ ആ​ഗ്രഹിക്കാത്തതും ചിന്തയിൽ പോലും ഇല്ലാതിരുന്നതുമായ വിഷയമാണ് നടന്നത്. അങ്ങനൊരു യോ​ഗം എനിക്കുണ്ടായിരുന്നു. അത് ഉൾക്കൊള്ളണം. മെന്റലി ഞാൻ സ്ട്രോ​ങ്ങായത് ആ സമയത്താണ്. ആളുകൾക്ക് എന്നോടുള്ള സ്നേഹമാണ് തിരിച്ച് വരവിന് ശക്തി പകർന്നത്.

എനിക്കൊപ്പം ഉണ്ടാകുമെന്ന് കരുതിയ ആളുകളൊന്നും ആ വിഷമ സമയത്ത് എനിക്കൊപ്പം നിന്നില്ല. വിളിച്ചില്ല. വൈരാ​ഗ്യം ഞാൻ കാണിച്ചില്ല. ഒരിക്കൽ മരിച്ചുപോകേണ്ടവരാണ് എല്ലാവരും. വൈരാ​ഗ്യവും കുത്തിതിരിപ്പും വേണ്ടല്ലോ എന്നുമാണ് കാവ്യ പറഞ്ഞത്. പിന്നെയുമാണ് അവസാനം കാവ്യ അഭിനയിച്ച സിനിമ. 2016നുശേഷം അഭിനയം വിട്ടു. എന്നിരുന്നാലും ലക്ഷ്യയ്ക്ക് വേണ്ടി മോഡലിങ് ചെയ്യാറുണ്ട് താരം.

Read more about: kavya madhavan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X