സീമയെ പോലെ മറ്റൊരു നടിയെ കിട്ടിയില്ല, ഐവി ശശിയുടെ നടക്കാതെ പോയ ആ വലിയ സ്വപ്‌നം അത് ഇതായിരുന്നു!!

ഐവി ശശി എന്ന സംവിധായകന്റെയും സീമ എന്ന നടിയുടെയും കരിയറിനെ വഴിത്തിരിവിലെത്തിച്ച സിനിമയായിരുന്നു അവളുടെ രാവുകള്‍. ചിത്രത്തിലൂടെയാണ് ഐവി ശശിയും സീമയും പ്രണയത്തിലായതും ശേഷം വിവാഹിതരായതും. കഴിഞ്ഞ ദിവസം മരണം തട്ടിയെടുത്ത അതൂല്യ കലാകാരന്റെ ജീവിതത്തില്‍ ഒരു സ്വപ്‌നം കൂടി ബാക്കിയുണ്ടായിരുന്നു.

 iv-sasi-seema

അവളുടെ രാവുകള്‍ സൂപ്പര്‍ ഹിറ്റായതിന് ശേഷം സിനിമ റീമേക്ക് ചെയ്യണമെന്ന ഒരു ആഗ്രഹം കൂടി ഐവി ശശിയ്ക്കുണ്ടായിരുന്നു. കുറെ നാള്‍ ആ സ്വപ്‌നത്തിന് പിന്നാലെ നടന്നിരുന്നെങ്കിലും സീമ അവതരിപ്പിച്ച രാജി എന്ന കഥാപാത്രത്തിന് പറ്റിയ നടിയെ കിട്ടാത്തതാണ് അത് നടക്കാതെ പോയത്. 18 വയസുള്ള പുതുമുഖ നടിയെയായിരുന്നു സംവിധായകന് വേണ്ടിയിരുന്നത്. എ്ന്നാല്‍ അതിന് നടിമാരെ കിട്ടാത്തത് കൊണ്ട് ആ ശ്രമം ഉപേക്ഷിക്കുകയായിരുന്നു.

എന്നാല്‍ മോഹന്‍ലാലിനെ നായകനാക്കി ഒരു ബിഗ് ബജറ്റ് സിനിമ ചെയ്ത് സിനിമിയിലേക്ക് തിരിച്ച് വരാനുള്ള ഒരുക്കത്തിലായിരുന്നു ഐവി ശശി. 33 ഭാഷകളിലായി ഒരു ബ്രഹ്മാണ്ഡചിത്രമായിരുന്നു സംവിധായകന്റെ സ്വപ്നം. അതിന് വേണ്ടിയുള്ള മുന്നൊരുക്കങ്ങള്‍ നടക്കുന്നതിനിടെയാണ് മരണം അദ്ദേഹത്തെ തേടിയെത്തിയത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X