»   » അബിയ്ക്ക് വലിയൊരു ആഗ്രഹം കൂടി ബാക്കിയുണ്ടായിരുന്നു! അധികം ആരും അറിയാതെ പോയ ആ ആഗ്രഹം ഇതായിരുന്നു!

അബിയ്ക്ക് വലിയൊരു ആഗ്രഹം കൂടി ബാക്കിയുണ്ടായിരുന്നു! അധികം ആരും അറിയാതെ പോയ ആ ആഗ്രഹം ഇതായിരുന്നു!

Posted By:
Subscribe to Filmibeat Malayalam

മിമിക്രി താരം അബിയുടെ അപ്രതീക്ഷിത മരണത്തിന്റെ നടുക്കം മാറി വരുന്നതെയുള്ളു. അതിനിടെ അദ്ദേഹം ബാക്കി വെച്ച് പോയ പല കാര്യങ്ങളും പുറത്ത് വന്നിരിക്കുകയാണ്. അബിയ്ക്ക് നേടാന്‍ കഴിയാത്തത് മകന്‍ ഷെയിന്‍ നിഗം നേടിയെന്ന് എല്ലാവരും പറയുന്നുണ്ടെങ്കിലും വലിയൊരു ആഗ്രഹം ബാക്കി വെച്ചിട്ടാണ് അബി മരണത്തിന് കീഴടങ്ങിയത്.

നടി സദ ഇനി മുതല്‍ ലൈംഗിക തൊഴിലാളി! റായി ലക്ഷ്മിയുടെ ഹോട്ട് ചിത്രത്തെ തോല്‍പ്പിക്കും സദയുടെ ചിത്രം!!

അവസനായമായി അബി പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച കറുത്ത സൂര്യന്‍ എന്ന സിനിമയുടെ സംവിധായകനാണ് അബിയ്ക്ക് ഒരു വലിയ ആഗ്രഹം കൂടി ബാക്കിയുണ്ടായിരുന്ന കാര്യം പുറത്ത് വിട്ടത്. അബിയോ പോലെ തന്നെ പ്രേക്ഷകരും കാത്തിരുന്ന കാര്യം തന്നെയായിരുന്നു അത്.

അബിയുടെ പൂര്‍ത്തിയാവാത്ത ആഗ്രഹം


കാലങ്ങളായി പല വേദികളെയും മിമിക്രി എന്ന കല കൊണ്ട് ചിരിയുടെ പൂരപ്പറമ്പാക്കി മാറ്റിയ താരമായിരുന്നു അബി. താരത്തിന്റെ പെട്ടെന്നുള്ള മരണം മലയാള സിനിമാ ലോകത്തെ നടുക്കിയിരുന്നു. അതിനിടെ വലിയൊരു ആഗ്രഹം ബാക്കി വെച്ചാണ് അബി പോയിരിക്കുന്നതെന്ന്് അബി അവസാനം അഭിനയിച്ച സിനിമയുടെ സംവിധായകന്‍ വെളിപ്പെടുത്തിരിക്കുയാണ്.

മകനൊപ്പം അഭിനയിക്കണം


മലയാള സിനിമയിലെ യുവതാരമായി വളര്‍ന്ന് വരുന്ന അബിയുടെ മകന്‍ ഷെയിന്‍ നിഗത്തിനൊപ്പം ഒരു സിനിമയില്‍ അഭിനയിക്കണമെന്നതായിരുന്നു അബിയ്ക്ക് ബാക്കിയുണ്ടായിരുന്ന ആ വലിയ ആഗ്രഹം. ഇക്കാര്യം അധികമാര്‍ക്കും അറിയില്ലായിരുന്നെന്നാണ്
നവാഗതനായ സംവിധായകന്‍ ഇ വി മുഹമ്മദ് അലി വ്യക്തമാക്കിയിരിക്കുന്നത്.

കറുത്ത സൂര്യന്‍


അബി അവസാനമായി അഭിനയിച്ച സിനിമയാണ് കറുത്ത സൂര്യന്‍. ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ തന്നെയാണ് അബി അവതരിപ്പിച്ചിരിക്കുന്നത്. കറുത്ത സൂര്യനില്‍ അബി പാടി നൃത്തം ചെയ്യുന്ന രംഗങ്ങളുണ്ടെന്നും സംവിധായകന്‍ മുമ്പ് വ്യക്തമാക്കിയിരുന്നു.

റിലീസിനെത്തുന്നു

കറുത്ത സൂര്യന്‍ ഡിസംബര്‍ എട്ടിന് തിയറ്ററുകളില്‍ റിലീസ് ചെയ്യാന്‍ പോവുകയാണ്. അതിനിടെയായിരുന്നു അപ്രതീക്ഷിതമായ അബിയുടെ മരണം. സിനിമയില്‍ അബി തന്റെ വേഷം മനോഹരമായി അവതരിപ്പിച്ചിട്ടാണ് മരണത്തിന് കീഴടങ്ങിയിരിക്കുന്നതെന്നും സംവിധായകന്‍ പറഞ്ഞിരിക്കുകയാണ്.

സംഗീത സംവിധായകന്‍

ഒരു പ്രമുഖ മ്യൂസിക് ഡയറക്ടറുടെ അസിസ്റ്റന്റായ സുമന്ത് എന്ന കഥാപാത്രത്തെയാണ് അബി ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. സിനിമയിലേക്കുള്ള ക്ഷണം സ്വീകരിച്ച അബി വളരെ തന്മയത്വത്തോടെ തന്നെ ആ കഥാപാത്രത്തെ മനോഹരമാക്കിയാതായും സംവിധായകന്‍ പറയുന്നു.

അപ്രതീക്ഷിത മരണം


സിനിമയുടെ ചിത്രീകരണ സമയത്ത് വളരെ ഉത്സാഹത്തോടെ കണ്ട അബിയുടെ മരണം വളരെയധികം ഞെട്ടിച്ചിരുന്നു. ആരും ഒരിക്കലും പ്രതീക്ഷിക്കാത്ത സമയത്തായിരുന്നു അബിയുടെ മരണം വന്നത്. കേട്ട വാര്‍ത്ത സത്യമാണോ എന്ന് വിശ്വസിക്കാന്‍ പലര്‍ക്കും ആദ്യം കഴിഞ്ഞിരുന്നില്ല.

English summary
That was the great desire that Abi left with no one gone unnoticed!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X