For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ആസിഫിക്കയെ കണ്ടിട്ടാണ് പഠിച്ചത്, ജാൻ എ മൻ കിഡ്ഡ്സാണ് അർജുന്റെ മകളും ബാലുവിന്റെ മകനും'; അർജുനും ​ഗണപതിയും!

  |

  മലയാള സിനിമയിലെ യുവ താരങ്ങളാണ് ​ഗണപതിയും അർജുൻ അശോകൻ. ഇരുവരും ഒരുമിച്ച് അഭിനയിച്ച തട്ടാശ്ശേരി കൂട്ടം നവംബർ 11ന് തിയേറ്ററുകളിലേക്ക് എത്തും. ഗ്രാന്‍ഡ് പ്രോഡക്ഷന്‍സിന്റെ ബാനറില്‍ ദിലീപ് നിര്‍മിച്ച് അനൂപ് പത്മനാഭന്‍ സംവിധാനം ചെയ്ത സിനിമയാണ് തട്ടാശ്ശേരി കൂട്ടം.

  വിജയരാഘവന്‍, ശ്രീലക്ഷ്മി, ഗണപതി, അനീഷ് ഗോപാല്‍, ഉണ്ണി രാജന്‍.പി.ദേവ് തുടങ്ങിയവരാണ് സിനിമയിൽ അഭിനയിച്ചിരിക്കുന്ന‌ മറ്റ് താരങ്ങള്‍.

  Also Read: മമ്മൂക്കയാണ് മാർഗദർശി, അദ്ദേഹമാണ് ആ കാര്യങ്ങളിൽ എനിക്ക് ഉപദേശം നൽകിയത്; തെസ്‌നി ഖാൻ പറയുന്നു

  തിരക്കഥ സംഭാഷണം എന്നിവ നിര്‍വഹിച്ചിരിക്കുന്നത് സന്തോഷ് ഏച്ചിക്കാനമാണ്. ഇപ്പോഴിത സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ​ഗണപതിയും അർജുൻ അശോകനും നൽകിയ അഭിമുഖമാണ് വൈറലാകുന്നത്.

  ഇതുവരെയുള്ള സിനിമാ ജീവിതത്തെ കുറിച്ചും താരങ്ങൾ മനസ് തുറന്നു. 'അഞ്ച് പേരുടെ സൗഹൃ​​​ദത്തിന്റെ കഥയാണ് തട്ടാശ്ശേരി കൂട്ടം. ​ഗണപതിയെ പിന്നെ നേരത്തെ അറിയാം. ബാക്കിയുള്ളവരുമായി വളരെ വേ​ഗത്തിൽ തന്നെ ജല്ലായി.'

  '2019ലാണ് തട്ടാശ്ശേരി കൂട്ടം ചെയ്തത്. അതുകൊണ്ട് തന്നെ പുതിയ പിള്ളേരുടെ സിനിമ എന്ന ഫീലുണ്ട്. കാരണം ആ സിനിമ ചെയ്യുന്ന സമയത്ത് ഞങ്ങളുടെ തുടക്കകാലഘട്ടമായിരുന്നു. സംവിധായകന്റെ പോയിന്റ് ഓഫ് വ്യൂവിലാണ് അഭിനയിക്കുന്നത്.'

  'ജാൻ എ മന്നിനും മുമ്പാണ് തട്ടാശ്ശേരി കൂട്ടം ഷൂട്ട് ചെയ്തത്. പിന്നീട് പല വിധ കാരണങ്ങൾ‌ കൊണ്ട് റിലീസ് വൈകിയതാണ്. തിയേറ്ററിൽ റിലീസ് ചെയ്ത ശേഷം സിനിമ ഒടിടിയിലും റിലീസ് ചെയ്യും' ​ഗണപതിയും അർജുൻ അശോകനും പറഞ്ഞു.

  'മുമ്പ് ഞാൻ ചെയ്ത് വെച്ചിട്ടുള്ള കഥാപാത്രങ്ങൾ കണ്ടിട്ട് അതേ സ്വഭാവമുള്ള അല്ലെങ്കിൽ അതുമായി സാമ്യമുള്ള കഥാപാത്രങ്ങൾ ചെയ്യാൻ വേണ്ടി വിളിക്കാനാണ് എഴുപത് ശതമാനത്തോളം ആളുകൾ എന്നെ സമീപിക്കാറുള്ളത് അതിൽ 30 ശതമാനം ആളുകൾ മാത്രമാണ് മാറ്റി പരീക്ഷിക്കാൻ അല്ലെങ്കിൽ ഞാൻ ഇതുവരെ ചെയ്തിട്ടില്ലാത്ത കഥപാത്രങ്ങൾ ചെയ്യാൻ എന്നെ കോൺടാക്ട് ചെയ്യാറുള്ളത്.'

  Also Read: 'കാത്തിരിപ്പ് അവസാനിക്കുന്നു... ഒന്നാകാൻ ദിവസങ്ങൾ മാത്രം'; വിവാഹ തിയ്യതി പുറത്തുവിട്ട് നടി ​ഗൗരി കൃഷ്ണൻ!

  'നല്ല കഥാപാത്രം തേടി പോവുക മാത്രമെ ഇതിൽ നിന്നും മാറാൻ ചെയ്യാൻ പറ്റുന്നതുള്ളു. സിനിമയുടെ ഭാ​ഗമാകുക എന്നതാണ് എപ്പോഴും ആ​ഗ്രഹം. '

  'അതിന്റെ ഭാ​ഗമായാണ് ഷോർട്ട് ഫിലിം സംവിധാനം ചെയ്തതും കഥയെഴുതാൻ‌ ചേട്ടനെ സഹായിച്ചതും. ജാൻ എ മന്നിലെ ഫൈസൽ ഡോക്ടറുടെ സ്വഭാവമുള്ള ഒരാളെ ഞങ്ങൾ‌ക്ക് പരിചയമുണ്ടായിരുന്നു. ബാലുവിന് ഹ്യൂമർ മാറ്റി മറ്റെന്തെങ്കിലും നൽകണമെന്നുള്ള ആ​ഗ്രഹത്തിന്റെ പുറത്താണ് മോനിച്ചൻ കഥാപാത്രം നൽകിയത്.'

  'ഭയങ്കര സീരിയസ് റോൾ ചെയ്യാൻ കഴിവുള്ള വ്യക്തിയാണ് ബാലു. ജാൻ എ മൻ കിഡ്ഡാണ് അർജുന്റെ മകൾ അൻവി. ഞങ്ങൾ ജാൻ എ മന്നിലെ പ്രസവത്തിന്റെ സീൻ ഷൂട്ട് ചെയ്യുമ്പോഴാണ് അർജുന്റെ ഭാര്യ നികിത അൻവിയെ പ്രസവിച്ചതും.'

  'സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ സമയത്താണ് ബാലു വർ​ഗീസിന്റെ മകൻ പിറന്നത്. അതുകൊണ്ട് തന്നെ അവർ ജാൻ എ മൻ കിഡ്സാണ്. വർക്കില്ലാത്തപ്പോൾ എല്ലാവരുടേയും ഫാമിലി ഒത്ത് ചേരും. മൂന്ന് ജനറേഷനിലെ ആളുകളുമുണ്ടാകും' ​ഗണപതി പറഞ്ഞു.

  'സ്ക്രിപ്റ്റ് സെലക്ട് ചെയ്യാൻ തുടങ്ങിയിട്ട് കുറച്ച് നാളുകളെ ആയിട്ടുള്ളൂ. അതുപോലെ കൊച്ചി സ്ലാങ് മാറ്റി പിടിക്കണമെന്നാണ് പലരും പറയാറുള്ളത്.'

  'ബിടെക് ചെയ്യുന്ന സമയത്ത് ഒരുപാട് പണിപ്പെട്ടാണ് പയ്യന്നൂർ സ്ലാങ് സംസാരിച്ചത്. ആസിഫ് ഇക്കയും സൗബിനിക്കയും ഫാമിലിയെ ടെയ്ക്ക് കെയർ ചെയ്യുന്നത് കണ്ടിട്ടാണ് ഞാനും പഠിച്ചത്.'

  'അതുകൊണ്ടാണ് ഫാമിലിയോട് ഇത്ര അറ്റാച്ച്ഡായത്. ഞങ്ങളുടെ ഫിലിം ​ഗ്യാങ് ​ഗ്രൂപ്പിൽ ഞങ്ങളുടെ എല്ലാവരുടേയും ഫാമിലിയുമുണ്ടാകും' അർജുൻ അശോകൻ പറഞ്ഞു.

  Read more about: asif ali
  English summary
  Thattassery Koottam Actor Arjun Ashokan And Ganapathi Open Up About Their Friendship-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X