For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആ ഒരു വിചാരം മണി ചേട്ടന് ഇല്ല, വേറെ ആരും സപ്പോർട്ട് ചെയ്തിട്ടില്ല, കലാഭവൻ മണിയെ കുറിച്ച് മനീഷ

  |

  മഴവിൽ മനോരമ സംപ്രേക്ഷണം ചെയ്യുന്ന തട്ടീംമുട്ടീം പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് മനീഷ. സ്വന്തം പേരിനെക്കാളും ' വാസവദത്ത' എന്ന പേരിലാണ് താരത്തെ പ്രേക്ഷകരുടെ ഇടയിൽ അറിയപ്പെടുന്നത്. മികച്ച പ്രേക്ഷക സ്വീകാര്യതയുളള പരമ്പരയാണിത്. മഞ്ജുപിളള, ജയകുമാർ, കെപിഎസി ലളിത, നസീർ സംക്രാന്തി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മഞ്ജുപിളള- മനീഷ കോമ്പോ പ്രേക്ഷകരു‍ടെ ഇടയിൽ ചർച്ചയാണ്.

  ഗോദ നായിക വാമിഖയുടെ ഗ്ലാമര്‍ ചിത്രങ്ങള്‍ വൈറല്‍, ലേറ്റസ്റ്റ് ഫോട്ടോസ് കാണാം

  പെൺകുട്ടികൾ കൂടുതലുള്ള കോളേജിൽ ചെല്ലുമ്പോൾ ഒരു തളർച്ച വരും, ഭാര്യ പറയുന്നതിനെ കുറിച്ച് ഇന്നസെന്റ്

  മികച്ച അഭിനേത്രി എന്നതിൽ ഉപരി നല്ല ഗായികയും മിമിക്രി ആർട്ടിസ്റ്റും കൂടിയാണ് മനീഷ. സ്റ്റേജ് ഷോ കളിൽ ഗാനം ആലപിച്ച് നടി എത്താറുണ്ട്. ഗായകൻ എസ്പി ബിയ്ക്കൊപ്പം ഗാനം ആലപിച്ച് താരം ഒരു വേദിയിൽ എത്തിയിരുന്നു. ഇത് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇപ്പോഴിത കലാഭവൻ മണിയെ കുറിച്ച് മനീഷ പറഞ്ഞ വാക്കുകൾ വൈറലാവുകയാണ്. ബിഹൈന്‍വുഡ്‌സ്സ് മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ''കലാഭവൻ മണിയെ പോലെ വേറെ ആരും പിന്തുണച്ചിട്ടില്ലെന്നാണ്'' മനീഷ പറയുന്നത്. നടനോടൊപ്പമുള്ള സ്റ്റേജ് ഷോ അനുഭവം പങ്കുവെച്ച് കൊണ്ടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

  കുഴിച്ചിടാനൊരുങ്ങിയ കുഞ്ഞിനെ പണം കൊടുത്തു വാങ്ങി ഇന്ദിര, ഈ മകൾക്കും അമ്മയ്ക്കും കൈത്താങ്ങായത് ദിലീപ്

  ശബ്ദാനുകരണത്തെ കുറിച്ച് അവതാരകൻ ചോദിച്ചപ്പോഴയിരുന്നു കലാഭവൻ മണി തനിക്ക് നൽകിയ പിന്തുണയെ കുറിച്ചും ഈ രംഗത്തേയ്ക്ക് എത്തിയതിനെ പറ്റിയും മനീഷ വെളിപ്പെടുത്തിയത്. നടിയുടെ വാക്കുകൾ ഇങ്ങനെ'' മറ്റൊരു ആർട്ടിസ്റ്റിനെ സപ്പോർട്ട് ചെയ്യുന്നതിൽ മണിച്ചേട്ടൻ കാണിക്കുന്ന ആത്മാർത്ഥത പറയാതിരിക്കാൻ പറ്റില്ല. കാരണം അദ്ദേഹത്തിന്റെ ഷോകളിൽ നമ്മളുണ്ടെങ്കിൽ അദ്ദേഹം തരുന്ന പ്രധാന്യം വളരെ വലുതാണ്. അത് മറ്റുള്ളവർ കണ്ട് പഠിക്കേണ്ട കാര്യമാണെന്നാണ് മനീഷ പറയുന്നത്. ഞാനാണ് വലുത്, ഞാനാണ് മുന്നിൽ നിൽക്കേണ്ടതെന്നുള്ള വിചാരമില്ലാതെയാണ് കൂടെയുള്ളവരെ പിന്തുണച്ച് കൂടെ നിർത്തുന്നതെന്നും'' നടി പറയുന്നു.

  ഷോയിൽ പാടാൻ വേണ്ടി നമ്മളെ വിളിക്കുമ്പോൾ മികച്ച രീതിയിലാണ് നമ്മളെ പ്രേക്ഷകരിലേയ്ക്ക് പരിചയപ്പെടുത്തുന്നതെന്നും മനീഷ അഭിമുഖത്തിൽ പറഞ്ഞു. കൂടാതെ അവതാരകനും മനീഷയും ചേർന്ന് താരങ്ങളെ അനുകരിക്കുകയും ചെയ്തിരുന്നു. യദു കൃഷ്ണന്റെ സൗണ്ട് ആയിരുന്നു നടി ഇമിറ്റേറ്റ് ചെയ്തത്. സുരേഷ് ഗോപിയുടെ ശബ്ദത്തെ അവതാരകൻ അനുകരിക്കുകയും ചെയ്തിരുന്നു.

  പിന്നീട് ശബ്ദം അനുകരിക്കാൻ തുടങ്ങിയതിനെ കുറിച്ചും മനീഷ അഭിമുഖത്തിൽ പറഞ്ഞിരുന്നു. റേഡിയോ നാടകങ്ങൾ ചെയ്താണ് ശബ്ദം അനുകരിക്കാൻ തുടങ്ങിയതെന്നാണ് നടി പറയുന്നത്. ''റേഡിയോയിൽ നാടകം ചെയ്യുമ്പോൾ അഞ്ചോ ആറോ കഥാപാത്രങ്ങൾ ചെയ്യേണ്ടി വരും. ചെറുപ്പത്തിലെ ഈ ഒരു ശീലമുണ്ടായിരുന്നു. കൂടാതെ സഹോദരൻ നല്ലൊരു മിമിക്രി ആർട്ടിസ്റ്റാണെന്നും അദ്ദേഹത്തിൽ നിന്ന് കണ്ട് പഠിച്ചിട്ടുണ്ടെന്നും ശബ്ദാനുകരണത്തെ കുറിച്ച് മനീഷ പറയുന്നു. തന്നെ സുരേഷ് ഗോപി അഭിനന്ദിച്ചതിനെ കുറിച്ചും താരം പറയുന്നുണ്ട്

  ബിഹൈന്‍വുഡ്‌സിന് നൽകിയ മനീഷയുടെ അഭിമുഖം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. മികച്ച കമന്റുകളാണ് അഭിമുഖത്തിന് ലഭിക്കുന്നത്. മണിച്ചേട്ടനെ മിസ് ചെയ്യുന്നു എന്നാണ് ആരാധകർ പറയുന്നത്. കൂടാതെ തട്ടീം മുട്ടീം പരമ്പരയിലെ വാസവദത്തയേയും ഓർമിക്കുന്നുണ്ട്. മനീഷ ചേച്ചി വളരെ നല്ല ഗായികയും അഭിനയേത്രിയും ആണെന്നും കമന്റുകൾ വരുന്നുണ്ട്. കൂടാതസ താരത്തിന്റെ പഴയ റേഡിയോ ഓർമകളും പ്രേക്ഷകർ പറയുന്നുണ്ട്. .
  മനീഷയുടെ ഒരു റേഡിയോ പരിപാടിൽ ഒരു മലപ്പുറം ഒരു ഇക്കാനെ പറ്റിച്ച കഥയുണ്ട് അത് ഒരിക്കൽ പറയണമെന്നായിരുന്നു മറ്റൊരു കമന്റ്. ''മനീഷയുടെ ഒരു റേഡിയോ പരിപാടിൽ ഒരു മലപ്പുറം ഒരു ഇക്കാനെ പറ്റിച്ച കഥയുണ്ട് അത് ഒരിക്കൽ പറയണം. ആ ഇക്ക ഒരു പാവമായിരുന്നു ഡ്രൈവിംഗ് ടെസ്റ്റിംഗ് ചെയ്തിരുന്നു അതിനെ വിളിച്ച് RTA ൽ നിന്നാണ് ഇത് ഒരു നീണ്ട കഥയാണ് അത് ലൈവായി കേൾക്കണമായിരുന്നു. ആ സംഭവം മനീഷ എപ്പോഴെങ്കിലും പറയണം 2011, 2012 കാലഘട്ടത്തിൽ ആണ്'' എന്നായിരുന്നു കമന്റ്.. അഭിനയത്തിൽ സജീവമാണ് മനീഷ. ''തട്ടീം മുട്ടീയും'' കൂടാതെ സീകേരളം സംപ്രേക്ഷണം ചെയ്യുന്ന ''പൂക്കാലം വരവായ്'' എന്ന സീരിയലിലും തരം അഭിനയിക്കുന്നുണ്ട്. പരമ്പരയിൽ അൽപം നെഗറ്റീവ് റോളാണ്.

  എലീനയുടെ കല്യാണ സാരിയുടെ രഹസ്യം താരം പറയുന്നു

  കടപ്പാട് വീഡിയോ; ബിഹൈന്‍വുഡ്‌സ് മലയാളം

  Read more about: kalabhavan mani
  English summary
  Thatteem mutteem Actress maneesha Opens Up Late Actor Kalabhavan Mani Supported her In Stage Show
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X