മമ്മൂട്ടിയെ സത്യത്തിൽ എനിക്ക് പേടിയായിരുന്നു, കാരണം തുറന്ന് പറഞ്ഞ് മഞ്ജു പിള്ള

മിനിസ്ക്രീൻ ബിഗ് സ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് മഞ്ജു പിളള. ബാലതാരമായി സിനിമയിൽ എത്തിയ മഞ്ജു പിന്നീട് സിനിമയിൽ സജീവ സാന്നിധ്യമാവുകയായിരുന്നു. സഹനടിയായി തിളങ്ങി നിൽകുമ്പോഴും സീരിയലുകളിലും നടി സജീവമായിരുന്നു. മരുഭൂമിയിലെ പൂക്കാലം,സ്ത്രീ, താലി തുടങ്ങിയവായണ് നടിയുടെ ആദ്യകാലത്തെ പരമ്പരകൾ.

അതീവ ഗ്ലാമറസായി മാളവിക മോഹനൻ, നടിയുടെചിത്രം കാണൂ

1991 മുതൽ മഞ്ജുപിള്ള സിനിമയിൽ സജീവമായിരുന്നെങ്കിലും പ്രേക്ഷകരുടെ ഇടയിൽ കൂടുതൽ ശ്രദ്ധിക്കപ്പെട്ടത് 1995 ൽ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രമായ മഴയെത്തും മുൻപേയിലൂടെയായിരുന്നു. അഞ്ജന എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിച്ചത്. മമ്മൂട്ടിക്കൊപ്പം കോമ്പിനേഷൻ സീനുകൾ മഞ്ജുവിന് ഉണ്ടായിരുന്നു. തുടക്കത്തിൽ മമ്മൂട്ടിയെ ഭയമായിരുന്നു എന്നാണ് മഞ്ജു പിള്ള പറയുന്നത്. കൗമുദി ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാാര്യം വെളിപ്പെടുത്തിയത്.

മമ്മൂക്ക കൂടുതൽ ഫ്രീ ആയത്

അന്നത്തെ മമ്മൂക്കയും ഇന്നത്തെ മമ്മൂക്കയും തമ്മിലുള്ള വ്യത്യാസത്തെ ചോദിച്ചപ്പോഴായിരുന്നു മമ്മൂട്ടിയോടുള്ള പേടിയെ കുറിച്ച് നടി പറഞ്ഞത്. ഇപ്പോഴാണ് മമ്മൂക്ക കൂടുതൽ ഫ്രീ ആയതെന്നാണ് തനിക്ക് നോന്നുന്നത്. ഒരു പക്ഷെ അത് ഞങ്ങളുടെ കൂടി കുഴപ്പം ആയിരിക്കാം. മഴയെത്തും മുൻപേയിൽ മമ്മൂക്ക സാർ ആയിരുന്നു. അതിന്റെ ഒരു പേടിയും ബഹുമാനവുമൊക്കെയുണ്ടായിരുന്നു. കൂടാതെ ആ സമയത്ത് മമ്മൂക്ക അൽപം സീരിയസ് ആയിരുന്നെന്നും മഞ്ജു പിള്ള പറയുന്നു.

മമ്മൂക്കയെ പേടി

എന്നാൽ ഇന്ന് എനിക്ക് മമ്മൂക്കയോട് സംസാരിക്കാൻ എനിക്ക് ഭയമില്ല. നമ്മുടെ ഒരു അടുത്ത സുഹൃത്തിനെ പോലെ മിണ്ടാൻ സാധിക്കുന്നുണ്ട്. എന്നാൽ മറ്റേത് എനിക്ക് പേടിയായിരുന്നു. എന്നാൽ ഇപ്പോൾ മമ്മൂക്ക വളരെ ഫ്രീയാണ്. അന്ന് മമ്മൂക്കയെ തനിക്ക് സത്യമായിട്ടും പേടിയായിരുന്നെന്നും മഞജു പറയുന്നു.

സൗഹൃദം

മഴയെത്തും മുൻപെ എന്ന ചിത്രത്തിലെ സൗഹൃദത്തെ കുറിച്ചും മഞ്ജു പറയുന്നുണ്ട്. ആനി, പ്രസീത, കീർത്തി എന്നിവരുമായി ഇപ്പോഴും വളരെ അടുത്ത സുഹൃത്തമാണുള്ളത്. അന്നത്തെ ആ സൗഹൃദം ഇപ്പോഴും ഉണ്ട്. 30,35 ദിവസം ഞങ്ങൾ ഒരുമിച്ച് ഒരു ഹോട്ടലിൽ ഒരു മുറിയിലായിരുന്നു താമസം. നാല് മുറികൾ ഉണ്ടായിരുന്നെങ്കിലും ഒറ്റ മുറിയിലായിരുന്നു നാല് പേരും താമസിച്ചിരുന്നത്. വസ്ത്രം പോലും മാറ്റി ഉപയോഗിക്കുമായിരുന്നുവെന്നും മഞ്ജു പറയുന്നു.

Recommended Video

മമ്മൂക്കയുടെ വെളിപ്പെടുത്തൽ.. CBI 5 ഷൂട്ട് ചെയ്യാൻ പോവുകയാണ് | FilmiBeat Malayalam
മഴയെത്തും മുൻപെ

മമ്മൂട്ടി, ശോഭന എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കമൽ സംവിധാനം ചെയ്ത ചിത്രമായിരുന്നു മഴയെത്തും മുൻപെ. നടൻ . ശ്രീനിവാസനാണ് ഈ ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. ശ്രീനിവാസനും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. മമ്മൂട്ടിയുടെ സുഹൃത്തായിട്ടാണ് ശ്രീനിവാസൻ ചിത്രത്തിൽ എത്തിയത്. ശോഭ, ആനി എന്നിവരാണ് നായികമാർ.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X