ജീവിതത്തില്‍ മറക്കാന്‍ പറ്റാത്ത ദിവസമാണ്; അമ്മ കൂടെയുണ്ടെന്ന ധൈര്യത്തില്‍ പോവുകയാണെന്ന് സാഗര്‍ സൂര്യ

ടെലിവിഷന്‍ പരമ്പരയിലൂടെ അഭിനേതാവായി മാറി ഇപ്പോള്‍ വെള്ളിത്തിരയില്‍ നിറഞ്ഞ് നില്‍ക്കുന്ന താരമാണ് സാഗര്‍ സൂര്യ. തട്ടീം മുട്ടീം പരമ്പരയിലെ കഥാപാത്രമാണ് സാഗറിനെ കൂടുതല്‍ ജനപ്രിയനാക്കിയത്. പിന്നാലെ സിനിമയിലേക്ക് കൂടി അരങ്ങേറ്റം കുറിച്ചതോടെ മലയാള സിനിമാലോകവും സാഗറിനെ ശ്രദ്ധിച്ച് തുടങ്ങി.

ചെറുതും വലുതുമടക്കം നിരവധി കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ സാഗറിന് സാധിച്ചിരുന്നു. പൃഥ്വിരാജ് നായകനായിട്ടെത്തിയ 'കുരുതി' എന്ന ചിത്രത്തിലെ സാഗര്‍ സൂര്യയുടെ വേഷം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ഗുണ്ടജയന്‍, കുറി, ജനഗണമന, ജോ ആന്‍ഡ് ജോ, എന്നിങ്ങനെ നിരവധി സിനിമകളുണ്്. എല്ലാത്തിലും രസകരവും മനോഹരവുമായ വേഷങ്ങളായിരുന്നു. അതേ സമയം സോഷ്യല്‍ മീഡിയയിലൂടെ സാഗര്‍ പങ്കുവെച്ച കുറിപ്പ് വൈറലാവുകയാണ്.

 sagar-surya

ഓഗസ്റ്റ് പതിനൊന്ന് എന്ന ദിവസം തന്റെ ജീവിതത്തില്‍ മറക്കാന്‍ പറ്റില്ലാത്ത ദിവസമാണെന്നാണ് സാഗര്‍ പറയുന്നത്. നടന്റെ കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം..

'എന്റെ ജീവിതത്തില്‍ മറക്കാന്‍ പറ്റാത്ത മറ്റൊരു ദിവസം ആയിരുന്നു ഓഗസ്റ്റ്11. ജീവിതത്തില്‍ ഏറ്റവും വിഷമം ഉള്ളതും എന്നാല്‍ സന്തോഷങ്ങള്‍ തന്നിട്ടുള്ളതും ഈ ദിവസം ആണ്. കുരുതി സിനിമ റീലീസ് ആയത് ഓഗസ്റ്റ് പതിനൊന്നിന് ആയിരുന്നു. ഒരു വര്‍ഷം ആയി. അതെ ദിവസം തന്നെ ജന ഗണ മന സിനിമയുടെ വിജയത്തിന്റെ ഒരു അഗീകാരം എനിക്കി കിട്ടി.

 sagar-surya

എനിക്ക് ഈ രണ്ട് സിനിമകളും ഒരു അഗീകാരം ആയിരുന്നു. എന്തെന്നില്ലാത്ത ഒരുപാട് സന്തോഷം തോന്നിയ നിമിഷം. എന്നും ഓര്‍ത്തിരിക്കാവുന്ന കുറച്ചു നല്ല കാര്യങ്ങള്‍ സുരാജേട്ടന്‍ എന്നോട് പറഞ്ഞു. ഏറ്റവും വിഷമം ഉള്ള ഈ ദിവസത്തില്‍ തന്നെയാണ് അമ്മ എന്റെ ജീവിതത്തില്‍ സന്തോഷങ്ങളും തന്നത്. ഇനിയും ഒരുപാട് ദുരം പോണം. അമ്മ എന്റെ കൂടെ ഉണ്ട് എന്നുള്ള ധൈര്യത്തില്‍..' എന്നുമാണ് നടന്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

സാഗര്‍ സൂര്യയുടെ ജീവിതവും കരിയറും ഒത്തിരി ദൂരം പോവാനുണ്ടെന്നാണ് ആരാധകരും പറയുന്നത്. നല്ലൊരു തുടക്കം ആകുവാന്‍ വേണ്ടി പ്രാര്‍ത്ഥിക്കുകയാണ്. ഇനിയും നിങ്ങള്‍ ചെയ്യേണ്ട കഥാപാത്രങ്ങള്‍ ഒരുപാട് സിനിമ ലോകത്ത് കാത്തിരിപ്പുണ്ട്. നിങ്ങള്‍ക്ക് വേണ്ടി മാത്രം തയ്യാറാക്കുന്ന കഥാപാത്രങ്ങള്‍ തേടിയെത്തുമെന്ന് ഒരു ആരാധിക കമന്റിലൂടെ പറയുന്നു.

Read more about: actor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X