അമ്മയുടെ വലിയ ആഗ്രഹമായിരുന്നു അത്, ഇനിയുളള ജീവിതം ആ സ്വപ്ന സാക്ഷാത്കാരത്തിന് വേണ്ടിയെന്ന് സാഗർ
തട്ടീം മുട്ടീം എന്ന ഒറ്റ പരമ്പരയിലൂടെ പ്രേക്ഷകരുടെ ഹൃദയത്തിൽ ചേക്കേറിയ താരമാണ് സാഗർ സൂര്യ. സ്വന്തം പേരിനേക്കാളും താരത്തെ അറിയപ്പെടുന്നത് ആദി എന്ന പേരിലൂടെയാണ്. മീനാക്ഷിയുടെ ആദിയേട്ടൻ ഇന്ന് കേരളീയരുടെ മുഴുവൻ ആദിയേട്ടനാണ്. സീരിയലിൽ നിറഞ്ഞ് നിൽക്കുമ്പോഴായിരുന്നു സാഗറിനെ തേടി ആ വലിയ സങ്കടം എത്തുന്നത്. ജൂൺ 11 ന് തന്റെ എല്ലാമായ അമ്മ വിട്ട് പോകുകയായിരുന്നു. കുടുംബത്തെ ഒറ്റയ്ക്കായി അമ്മ പോയപ്പോൾ ഇനി എന്ത് എന്നൊരു വലിയ ചോദ്യമായിരുന്നു താരത്തിന്റെ മനസ് നിറയെ. എന്നാൽ ഇതിന് ഉത്തരം കണ്ടെത്താൻ കുറെ നാളുകൾ എടുത്തുവെന്നാണ് സാഗർ സൂര്യൻ പറയുന്നത്.
ഇപ്പോൾ വീണ്ടും ജീവിതത്തിലേയ്ക്ക് മടങ്ങി വരുകയാണ്. മനസ്സ് നിറയെ ഒരെയൊരു കാര്യം മാത്രമാണുള്ളതെന്നാണ് താരം പറയുന്നത്. അച്ഛനും അനിയനും ഒപ്പം അമ്മയുടെ ആഗ്രഹത്തിനൊത്ത് ജീവിക്കുക. മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. അമ്മയുടെ പെട്ടെന്നുള്ള വിയോഗത്തെ കുറിച്ചും താരം പറയുന്നുണ്ട്.
{photo-feature}


Click it and Unblock the Notifications