മകളെ മറ്റൊരാളുടെ കയ്യില്‍ കൊടുത്തിട്ട് വരാൻ തോന്നിയില്ല, അഭിനയത്തിൽ നിന്ന് മാറി നിന്നതിനെ കുറിച്ച് മഞ്ജു
മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് മഞ്ജു പിള്ള. സിനിമാ പാരമ്പര്യമുളള കുടംബത്തിൽ നിന്ന് ക്യാമറയുടെ മുന്നിൽ എത്തിയ മഞ്ജു തന്റേതായ കഴിവിലൂടെ മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും തന്റേതായ സ്ഥാനം കണ്ടെത്തുകയായിരുന്നു. മിനിസ്ക്രീനിലെ ജഗതി ശ്രീകുമാർ എന്നാണ് നടിയെ അറിയപ്പെടുന്നത്. സീരിയസ് ആയാലും കോമഡി കഥാപാത്രങ്ങളായാലും തന്റേതായ സ്റ്റൈലിലൂടെയാണ് മഞ്ജു പ്രേക്ഷകരിലേയ്ക്ക് എത്തിക്കുന്നത്. ഇത് തന്നെയാണ് മറ്റുള്ള താരങ്ങളിൽ നിന്ന് നടിയെ വ്യത്യസ്തമാക്കുന്നതും.
1992 ൽ ശബരിമലയിൽ തങ്കസൂര്യോദയ എന്ന ചിത്രത്തിലൂടെ ബാലതാരമായി സിനിമയിൽ എത്തിയ മഞ്ജുപിള്ള സീരിയലുകളിലും സജീവമായിരുന്നു. ചെറുപ്പം മുതൽ തന്നെ സീരിയലിലും സജീവമായിരുന്നു. സിനിമ- സീരിയൽ രംഗത്ത് തിളങ്ങി നിൽക്കവെ മഞ്ജു പെട്ടെന്ന് അപ്രത്യക്ഷയാവുകയായിരുന്നു. ഇപ്പോഴിത കരിയറിലെ 9 വർഷത്തെ ഇടവേളയെ കുറിച്ച് മനസ്സ് തുറക്കുകയാണ് മഞ്ജു പിള്ള. ഗൃഹല്ക്ഷമിക്ക് നൽകിയ അഭിമുഖത്തിലാണ് സിനിമ- സീരിയൽ രംഗത്ത് നിന്ന് മാറി നിന്നതിനെ കുറിച്ച് നടി വെളിപ്പെടുത്തിയത്.

കഴിഞ്ഞ ഇരുപത്തിയഞ്ച് വര്‍ഷമായി ഞാന്‍ സിനിമാ സീരിയല്‍ രംഗത്തുണ്ട്. വളരെ തിരക്കിലായ വര്‍ഷങ്ങളായിരുന്നു അത്. ഒരേ ദിവസം രണ്ടും മൂന്നും സീരിയലുകളുടെ ചിത്രീകരണം ഉണ്ടായിരുന്ന സമയമായിരുന്നു അത്. സീരിയലിലെ ജഗതി ശ്രീകുമാര്‍ എന്നൊരു വിളിപ്പേര് അന്നെനിക്ക് ഉണ്ടായിരുന്നു. പക്ഷേ മകള്‍ ജനിച്ചതോടെ എനിക്ക് ആ തിരക്കില്‍ നിന്ന് ഒഴിഞ്ഞു മാറി നില്‍ക്കണമെന്ന് തോന്നി.

മോളുണ്ടായപ്പോഴാണ് ഞാന്‍ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സന്തോഷിച്ചത്. ഒരു പെണ്‍കുഞ്ഞിനെയാണ് ഞാന്‍ ആഗ്രഹിച്ചതും. ജോലിത്തിരക്കില്‍ മോളെ മറ്റൊരാളെ ഏല്‍പ്പിച്ചു പോകാന്‍ എനിക്ക് കഴിയില്ലായിരുന്നു. അങ്ങനെ ഞാന്‍ തിരക്കുകള്‍ ഒഴിവക്കുകയായിരുന്നു. ചാനലില്‍ ഒരു വര്‍ക്കും രണ്ടോ മൂന്നോ സിനിമകളും മാത്രമാണ് കഴിഞ്ഞ ഒന്‍പത് വര്‍ഷമായി ഞാന്‍ ആകെ ചെയ്തത്. മോളിപ്പോള്‍ മുതിര്‍ന്നു അതുകൊണ്ട് സിനിമയില്‍ സജീവമാകാനാണ് പ്ലാനെന്നും നടി അഭിമുഖത്തിൽ പറയുന്നു.

സംവിധായകനും ഛായാഗ്രാഹകനുമായ സുജിത്ത് വാസുദേവാണ് മഞ്ജു പിളളയുടെ ഭർത്താവ്. ഇവർക്ക് ദിയ എന്നൊരു മകളുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ മഞ്ജു സീരിയൽ വിശേഷങ്ങൾക്കൊപ്പം തന്നെ കുടുംബ വിശേഷങ്ങളും പങ്കുവെയ്ക്കാറുണ്ട്. മഞ്ജുവിനെ പോലെ തന്നെ മകൾ ദിയയും പ്രേക്ഷകരുടെ പ്രിയങ്കരിയാണ്. നടിയിലൂടെയാണ് മകളുടെ വിശേഷങ്ങളും പ്രേക്ഷകരിൽ എത്തുന്നത് അഭിനയത്തിൽ മാത്രമല്ല ബിസിനസ്സിലും നടി ചുവട് വെച്ചിട്ടുണ്. ഫാം ബിസിനസ്സ് ആണ് മഞ്ജു ആരംഭിച്ചിരിക്കുന്നത്.
Recommended Video

കോമഡി വേഷങ്ങളിലൂടെയാണ് മഞ്ജു പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ടത്. സിനിമയിലും അത്തരത്തിലുള്ള കഥാപാത്രങ്ങളാണ് നടിയെ തേടി കൂടുതലും എത്തിയത്. ഇപ്പോൾ പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാകുന്നത് തട്ടീംമുട്ടീം പരമ്പരയിലെ മോഹനവല്ലിയാണ്. 2011 ൽ ആരംഭിച്ച പരമ്പരയ്ക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. ഒരു കടുംബത്തിൽ നടക്കുന്ന രസകരമായ സംഭവങ്ങളാണ് തട്ടീം മുട്ടീം പരമ്പരയിൽ ചർച്ച ചെയ്യുന്നത് മഞ്ജുവിനോടൊപ്പം മിനിസ്ക്രീൻ- ബിഗ് സ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കപ്പെട്ട താരങ്ങളാണ്.


Click it and Unblock the Notifications











