'ലണ്ടനിൽ പുതിയ ജോലി... ഒരു വർഷം കൊണ്ട് ജീവിതം മാറി'; യുകെയിൽ ഭർത്താവിനൊപ്പം അടിച്ച് പൊളിച്ച് സാറ കോശി!

കരച്ചിലും അമ്മായിയമ്മ-മരുമകൾ പോരും ഇല്ലാത്ത സീരിയലുകൾ മലയാളികൾ കണ്ട് തുടങ്ങിയത് മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്തിരുന്ന തട്ടീം മുട്ടീം സീരിയലിന്റെ വരവോടെയാണ്. സിറ്റ്കോം എന്ന രീതിയിലാണ് തട്ടീം മുട്ടീം സീരിയൽ പ്രേക്ഷകരിലേക്ക് എത്തിയത്. മിനിസ്ക്രീൻ പ്രേക്ഷകർക്ക് വളരെ പെട്ടന്നാണ് തട്ടീം മുട്ടീം സീരിയലിലെ മായാവതി അമ്മയുടെ കുടുംബം പ്രിയപ്പെട്ടവരായി മാറിയത്. ഇന്ന് ഉപ്പും മുളകും സീരിയലിന് ലഭിക്കുന്ന അതേ സ്വീകാര്യതയാണ് ഒരു സമയത്ത് തട്ടീം മുട്ടീം സീരിയലിന് ലഭിച്ചിരുന്നത്.

കെപിഎസി ലളിത, മഞ്ജു പിള്ള, ജയകുമാർ പിള്ള, ഭാഗ്യലക്ഷ്മി പ്രഭു, സിദ്ധാർത്ഥ് പ്രഭു തുടങ്ങിയവരാണ് മായാവതിയും മോഹനവല്ലിയും അർജുനനും മീനാക്ഷിയും കണ്ണനുമെല്ലാായി അഭിനയിച്ചിരുന്നത്. വർഷങ്ങളോളം ഒരു വീട്ടിലെ അംഗങ്ങളെപോലെ പരസ്പരം സ്നേഹിച്ചും ഇണങ്ങിയും പിണങ്ങിയുമാണ് താരങ്ങൾ കഴിഞ്ഞിരുന്നത്.

Thatteem Mutteem Serial Shara Koshy

അതുകൊണ്ട് തന്നെ മായാവതി അമ്മയായി വേഷമിട്ടിരുന്ന കെപിഎസി ലളിതയുടെ വേർപാട് തട്ടീം മുട്ടീം ടീമിനും പ്രേക്ഷകർക്കും ഒരുപോലെ വേദന സമ്മാനിച്ച ഒന്നായിരുന്നു. 2012 ജൂലൈയിൽ ആരംഭിച്ച ഈ സീരിയലിന് നാല് സീസണുകളോളം ഉണ്ടായിരുന്നു. അവസാന എപ്പിസോഡ് സംപ്രേഷണം ചെയ്തത് കഴിഞ്ഞ വർഷം ജൂലൈയിലാണ്. തട്ടീം മുട്ടീം സീരിയലിനൊപ്പം തന്നെ വളർന്ന് വന്ന രണ്ട് യുവപ്രതിഭകളായിരുന്നു മഞ്ജുപിള്ളയുടെ മക്കളായി അഭിനയിച്ചിരുന്ന ഭാഗ്യലക്ഷ്മി പ്രഭുവും സിദ്ധാർത്ഥ് പ്രഭുവും.

ഇരുവരും യഥാർത്ഥ ജീവിതത്തിലും സഹോദരങ്ങൾ തന്നെയായിരുന്നു. ഭാ​ഗ്യലക്ഷ്മിക്ക് തട്ടീം മുട്ടീം സീരിയലിലൂടെ നിരവധി ആരാധകരെയും ലഭിച്ചിരുന്നു. പിന്നീട് ഭാഗ്യലക്ഷ്മി ഉപരിപഠനത്തിനായി ലണ്ടനിലേക്ക് പോയി. അതോടെ ഡി ഫോർ ‍ഡാൻസ് എന്ന റിയാലിറ്റി ഷോയിലൂടെ ശ്രദ്ധനേടിയ സാറ കോശി ഭാ​ഗ്യലക്ഷ്മിയുടെ റോൾ ചെയ്യാനായി എത്തി.

ഭാ​ഗ്യലക്ഷ്മിയുടെ പിന്മാറ്റം ആരാധകരെ വേദനിപ്പിച്ചുവെങ്കിലും സാറയും മീനാക്ഷിയായി മികച്ച പ്രകടനം കാഴ്ചവെച്ച് തുടങ്ങിയതോടെ പ്രേക്ഷകർ ഭാ​ഗ്യലക്ഷ്മിക്ക് കൊടുത്ത അതേ സ്നേഹവും സപ്പോർട്ടും സാറയ്ക്കും കൊടുത്ത് തുടങ്ങി. ഡി ഫോർ ഡാൻസിലും തട്ടീം മുട്ടിയിലും മാത്രമല്ല ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന കുക്ക് വിത്ത് കോമഡി അടക്കമുള്ള ഷോയുടെയും ഭാ​ഗമായിരുന്നു സാറ.

എന്നാൽ ലൈം ലൈറ്റ് ജീവിതത്തിൽ നിന്നെല്ലാം വിട്ട് ഭർത്താവിനൊപ്പം യുകെയിൽ സെറ്റിൽഡാണ് സാറ ഇപ്പോൾ. ഒരു വർഷം മുമ്പായിരുന്നു സാറയുടെ വിവാഹം. സാറയുടെ വിവാഹ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. യുകെയിൽ സെറ്റിൽഡായ തേജസാണ് സാറയെ വിവാഹം ചെയ്തത്. യുകെയിൽ യൂണിവേഴ്സിറ്റിയിൽ മെന്ററായി ജോലി ചെയ്തുവരികയാണ്. സാറയ്ക്കും യുകെയിൽ ജോലി ലഭിച്ചു.

Thatteem Mutteem Serial Shara Koshy

സോഫ്റ്റ്‌വെയർ കമ്പനിയിലാണ് ജോലി. ഇപ്പോഴിതാ ഒന്നാം വിവാഹ വാർഷിക ദിനത്തിൽ സാറ പങ്കിട്ട സോഷ്യൽമീഡിയ പോസ്റ്റാണ് ആരാധകർ ഏറ്റെടുത്തത്. ഭർത്താവിനൊപ്പമുള്ള ഹോളി‍‍ഡെ ട്രിപ്പിൽ‌ പകർത്തിയ ചിത്രങ്ങളാണ് സാറ പങ്കിട്ടിരിക്കുന്നത്. ഒപ്പം ഫസ്റ്റ് വെഡ്ഡിങ് ആനിവേഴ്സറിയെന്ന ഹാഷ്ടാ​ഗും താരം ചേർത്തിട്ടുണ്ട്. യുകെയിൽ ഭർത്താവിനൊപ്പം അടിച്ച് പൊളിക്കുന്ന സാറ കോശിയുടെ ചിത്രങ്ങൾ കണ്ട് മീനാക്ഷി ആളാകെ മാറിയെന്നാണ് കമന്റുകൾ.

നിരവധി പേർ സാറയ്ക്കും ഭർത്താവിനും വിവാഹ​ വാർഷിക ആശംസകൾ നേർന്നുമെത്തി. യുകെയിലാണെങ്കിലും നൃത്തം കൈവിട്ടിട്ടില്ല സാറ. ഇപ്പോൾ ട്രെന്റിങ് റീൽസിന് ചുവടുവെക്കാൻ സാറയ്ക്കൊപ്പം ഭർത്താവ് തേജസുമുണ്ടെന്നാണ് പുതിയ മാറ്റം. ഇരുവരുടെയും വൈബ് കാണുമ്പോൾ പ്രണയ വിവാഹമാണെന്ന് തോന്നുമെങ്കിലും സാറയുടേത് മാട്രിമോണി വഴി വന്ന പ്രപ്പോസലായിരുന്നു.

അതുകൊണ്ട് തന്നെ അറേഞ്ച്ഡ് മാരേഡ് സ്റ്റൈലിൽ തന്നെയാണ് കാര്യങ്ങൾ‌ എല്ലാം നടന്നത്. ഒരിയ്ക്കലും പ്രേമ വിവാഹമായിരുന്നില്ല. മാട്രിമോണിയൽ സൈറ്റ് വഴി വന്ന പ്രൊപ്പോസലാണ്. ഞങ്ങൾക്ക് ഒരേ വൈബ് ഫീൽ ചെയ്തു. അങ്ങനെ മുമ്പോട്ട് പോകാമെന്ന് തീരുമാനിക്കുകയായിരുന്നു എന്നാണ് വിവാഹത്തെ കുറിച്ച് മുമ്പൊരിക്കൽ സംസാരിക്കവെ സാറ പറഞ്ഞത്.

Read more about: serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X