For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അന്നമ്മ ചാക്കോ എങ്ങനെ തട്ടീം മുട്ടീം പരമ്പരയിലെ കണ്ണനെ കല്യാണം കഴിക്കാൻ നടക്കുന്ന മുടിയത്തിയായി...

  |

  പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് മഴവിൽ മനോരമ സംപ്രേക്ഷണം ചെയ്യുന്ന തട്ടീംമുട്ടീം. സാധാരണ പരമ്പരകളിൽ നിന്ന് വ്യത്യസ്തമായി ഒരു വീട്ടിൽ നടക്കുന്ന സംഭവ വികാസങ്ങൾ നർമത്തിന്റെ ചേരുവയോടെയാണ് പരമ്പരയിൽ അവതരിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കാൻ പരമ്പരയ്ക്ക് വലിയ സമയം വേണ്ടി വന്നില്ല. മോഹനവല്ലി, അർജുനൻ, കണ്ണൻ മീനാഷി, കോകില, മായാവതി അമ്മ , കമലാസനൻ തുടങ്ങിയവരെ ചുറ്റിപ്പറ്റി ആരംഭിച്ച പരമ്പരയിൽ നിരവധി പുതിയ കഥാപാത്രങ്ങൾ എത്തിയിട്ടുണ്ട്, ഈ അടുത്തയിടക്ക് തട്ടീം മുട്ടീം കുടുംബത്തിലെത്തിയ പുതിയ അതിഥിയാണ് അന്നമ്മ ചാക്കോ. കണ്ണനെ കാല്യാണം കഴിക്കാൻ നടക്കുന്ന അന്നമ്മ ചെറിയ സമയം കൊണ്ട് തന്നെ പ്രേക്ഷകരുടെ പ്രിയങ്കരിയായിട്ടുണ്ട്.‌‌

  annamma chacko

  പ്രേക്ഷകർക്ക് അത്രയ്ക്ക് പുതിയ മുഖമല്ല അന്നമ്മയുടേത്. ഇപ്പോഴിത തട്ടീംമുട്ടിയിലേയ്ക്കുള്ള വരവിനെ കുറിച്ചും ചുരുണ്ട മുടി കൊണ്ടു വന്ന ഭാഗ്യത്തെ കുറിച്ചും മനസ് തുറക്കുകയാണ് താരം. മനോരമ ഡോട്കോമിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.‌ തട്ടീം മുട്ടീം പരമ്പരയുടെ അസിസ്റ്റന്റ് ഡയറക്ടർ അജയ് വഴിയാണ് എംബിഎ ബിദുദധാരിയായ അന്നമ്മ സീരിയലിൽ എത്തുന്നത്.

  ഇതിൽ ചെറിയൊരു വേഷമുണ്ട് അഭിനയിക്കാൻ താൽപര്യമുണ്ടോ എന്ന് അദ്ദേഹം അജയ് ചേട്ടൻ ചോദിച്ചു. ഒരു പെണ്ണുകാണൽ സീനിലേക്കായിരുന്നു ക്ഷണം. എത്ര ചെറിയ വേഷമാണെങ്കിലും അഭിനയിക്കാൻ തയ്യാറായിരുന്നു. കാരണം തട്ടീംമുട്ടിയുമൊക്കെ ചെറുപ്പം മുതലേ കാണുന്നതാണ്. അതിലൊക്കെ അവസരം കിട്ടുക എന്ന് പറഞ്ഞാൽ ഭാഗ്യമാണ്. ചെറിയ വേഷത്തിലേക്കാണ് വിളിച്ചതെങ്കിലും ആ എപ്പിസോഡിന് നല്ല റീച്ച് കിട്ടിയപ്പോൾ എനിക്ക് വീണ്ടും അതിൽ തുടരാനായി.

  തനിമയുടെ മുടിയാണ് പ്രേക്ഷകരുടെ മനസിൽ ആദ്യം ഉടക്കിയത് യത്ഥാർഥ മുടിയാണോ ഇതെന്ന് പ്രേക്ഷകർ പലരും ചോദിക്കുന്നുണ്ട്. ഇപ്പോഴിത മുടിയുടെ രഹസ്യത്തെ കുറിച്ചും വെളിപ്പെടുത്തുകയാണ് തനിമ. ഈ മുടികൊണ്ടാണ് ഇപ്പോൾ ജീവിച്ചു പോകുന്നതെന്നാണ് തനിമ പറയുന്നത്. ജന്മനാ ഈ മുടിയാണ്. മുടികൊണ്ടാണ് എന്നെ എല്ലാവരും തിരിച്ചറിയുന്നതും വേഷങ്ങൾ കിട്ടുന്നതുമെല്ലാം. ഈ മുടി സംരക്ഷിക്കാൻ കുറച്ച് പാടാണ്. പുറത്തുപോകുമ്പോഴൊക്കെ ഒതുക്കി കെട്ടിവയ്ക്കും. മോഡലിങ്ങിനുവേണ്ടി സ്ട്രെയിറ്റൻ ചെയ്തിട്ടുണ്ടെങ്കിലും തനിക്ക് ചുരുണ്ട മിടിയാണ് ഇഷ്ടമെന്നും താരം പറയുന്നു.

  തട്ടീം മുട്ടിയിലും അർജുനേട്ടനെയാണ് തനിമയ്ക്ക് ഏറ്റവും ഇഷ്ടം. കൂടെയുള്ളവർ നല്ല പിന്തുണയാണ് നൽകുന്നത്. എല്ലാവരും അഭിനയിച്ച് പരിചയമുള്ളവരായതുകൊണ്ട് ശരിക്കും ടെൻഷനുണ്ടായിരുന്നു. ഇടയ്ക്ക് തെറ്റിക്കും, അപ്പോൾ ഡയറക്ടർ സാർ സമാധാനിപ്പിക്കും. എല്ലാവരും ഡയലോഗൊക്കെ പറയുന്നത് കേട്ട് നോക്കി നിൽക്കാറുണ്ട്. തനിക്ക് ഭാഗ്യം കൊണ്ടുവന്ന വേഷമാണ് തട്ടീം മുട്ടീം പരമ്പരയിലെ കഥാപാത്രമാണെന്നാണ് നടി പറയുന്നത്.

  Read more about: tv serial
  English summary
  Thattem Mutteem serial Actress annamma chacko About Her miniscreen debut
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X