ചാക്കോച്ചന്‍-ലാല്‍ ജോസ് ടീമിന്റെ തട്ടുംപുറത്ത് അച്യുതന്‍ തിയ്യേറ്ററുകളില്‍! പ്രേക്ഷക പ്രതികരണമിങ്ങനെ

By Prashant V R

ജോണി ജോണി യെസ് അപ്പയ്ക്കു ശേഷം കുഞ്ചാക്കോ ബോബന്റെതായി ഒരുങ്ങിയ
ചിത്രമാണ് തട്ടുംപുറത്ത് അച്യുതന്‍. സിനിമ ഇന്ന് തിയ്യേറ്ററുകളിലെത്തിയിരിക്കുക യാണ്. ചിത്രം ഒരു ഫാമിലി എന്റര്‍ടെയ്‌നറായിരിക്കുമെന്നാണ് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. സിനിമയുടെതായി പുറത്തിറങ്ങിയ ഗാനങ്ങള്‍ക്കും പോസ്റ്ററുകള്‍ക്കുമെല്ലാം തന്നെ മികച്ച സ്വീകാര്യത സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നു.

റിലീസിനോടനുബന്ധിച്ചായിരുന്നു ചിത്രത്തിന്റെ ട്രെയിലര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നത്. 80ല്‍ അധികം തിയ്യേറ്ററുകളിലാണ് സിനിമ ഇന്ന് റിലീസ് ചെയ്തിരിക്കുന്നത്. ഫഹദ് ഫാസിലിന്റെ ഞാന്‍ പ്രകാശന്‍,ടൊവിനോ തോമസിന്റെ എന്റെ ഉമ്മാന്റെ പേര്,ജയസൂര്യയുടെ പ്രേതം 2 എന്നീ സിനിമകള്‍ പുറത്തിറങ്ങിയ ശേഷമാണ് തട്ടുംപുറത്ത് അച്യുതനും എത്തിയിരിക്കുന്നത്. സിനിമയുടെ ആദ്യ ഷോകളെല്ലാം അവസാനിച്ചതോടെ പ്രേക്ഷക പ്രതികരണങ്ങള്‍ പുറത്തുവന്നിരുന്നു.

തട്ടുംപുറത്ത് അച്യുതന്‍

തട്ടുംപുറത്ത് അച്യുതന്‍

എല്‍സമ്മ എന്ന ആണ്‍ക്കുട്ടി,പുളളിപ്പുലികളും ആട്ടിന്‍ക്കുട്ടിയും എന്ന ചിത്രങ്ങള്‍ക്കു ശേഷം ചാക്കോച്ചനെ നായകനാക്കി ലാല്‍ജോസ് സംവിധാനം ചെയ്ത ചിത്രമാണ് തട്ടുംപുറത്ത് അച്യുതന്‍. ഇത്തവണ ഗ്രാമീണ പശ്ചാത്തലത്തില്‍ കഥ പറയുന്നൊരു ചിത്രവുമായിട്ടാണ് ലാല്‍ജോസ് എത്തിയിരിക്കുന്നത്. സിന്ധുരാജാണ് ഇത്തവണയും ലാല്‍ജോസ് ചിത്രത്തിനു വേണ്ടി തിരക്കഥയെഴുതിയിരിക്കുന്നത്. കവലയിലെ കടയില്‍ ജോലി ചെയ്യുകയും ക്ഷേത്രകാര്യങ്ങളിലും സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും സജീവമായി നില്‍ക്കുകയും ചെയ്യുന്ന അച്യുതന്‍ എന്ന യുവാവിന്റെ കഥയാണ് ചിത്രം പറയുന്നത്.

താരനിര

താരനിര

പുതുമുഖം ശ്രാവണയാണ് ചിത്രത്തില്‍ നായികാ വേഷത്തില്‍ എത്തുന്നത്.നെടുമുടി വേണു, വിജയരാഘവന്‍, കലാഭവന്‍ ഷാജോണ്‍,കൊച്ചു പ്രേമന്‍, സുബീഷ്, സീമാ ജി നായര്‍,താര കല്യാണ്‍,ബിന്ദു പണിക്കര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. കണ്ണുരായിരുന്നു സിനിമയുടെ പ്രധാന ലൊക്കേഷന്‍. റോബിരാജ് ചായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രത്തിന് രഞ്ജന്‍ എബ്രഹാം എഡിറ്റിങ്ങ് നിര്‍വ്വഹിക്കുന്നു.ഷെബിന്‍ ബെക്കര്‍ പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രം എല്‍ജെ ഫിലിംസാണ് പ്രദര്‍ശനത്തിന് എത്തിച്ചിരിക്കുന്നത്.

ട്രെയിലറിന് ലഭിച്ച സ്വീകാര്യത

ട്രെയിലറിന് ലഭിച്ച സ്വീകാര്യത

സിനിമയുടെ റിലീസിനോടനുബന്ധിച്ചായിരുന്നു തട്ടുംപുറത്ത് അച്യുതന്റെ ട്രെയിലര്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നത്. പ്രേക്ഷകരെ ചിത്രം കാണാന്‍ പ്രേരിപ്പിക്കുന്ന തരത്തിലുളള ആകാംക്ഷ നിറഞ്ഞ രംഗങ്ങള്‍ സിനിമയുടെ ട്രെയിലറിലുണ്ടായിരുന്നു. ഇത്തവണ വ്യത്യസ്തമാര്‍ന്ന പ്രമേയം പറയുന്ന ഒരു ചിത്രവുമായിട്ടാണ് ലാല്‍ജോസ് എത്തിയിരിക്കുന്നത്. പ്രഖ്യാപന വേളമുതല്‍ വലിയ ആകാംക്ഷകളോടെ ആയിരുന്നു സിനിമാ പ്രേമികള്‍ ചിത്രത്തെ നോക്കിക്കണ്ടത്,.

ശ്രദ്ധേയമായ ഗാനങ്ങള്‍

ശ്രദ്ധേയമായ ഗാനങ്ങള്‍

കൈതപ്രത്തിന്റെ മകന്‍ ദീപാങ്കുരന്‍ ഒരുക്കിയ ചിത്രത്തിലെ ഗാനങ്ങളും നേരത്തെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വിനീത് ശ്രീനിവാസന്‍ പാടിയ നെഞ്ചിനുളളിലാകെ എന്നു തുടങ്ങുന്ന ഗാനം നേരത്തെ ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടം നേടിയിരുന്നു. തുടര്‍ന്ന് മുത്തുമണി രാധേ,മഴ വരണുണ്ടേ എന്നു തുടങ്ങുന്ന ഗാനങ്ങളും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേ നേടിയിരുന്നു.

പ്രേക്ഷക പ്രതികരണം

പ്രേക്ഷക പ്രതികരണം

കണ്ടിരിക്കാവുന്ന ഒരു ചിത്രം തന്നെയാണ് ചാക്കോച്ചന്റെ തട്ടുംപുറത്ത് അച്യുതനെന്നാണ് അഭിപ്രായങ്ങള്‍ വരുന്നത്. സിനിമ കണ്ട ആളുകള്‍ ചിത്രത്തിന് അഞ്ചില്‍ നാല് റേറ്റിങ്ങ് കൊടുത്തിട്ടുണ്ട്. ചിത്രം ഒരു ഫീല്‍ഗുഡ് എന്റര്‍ടെയ്‌നറാണെന്നു റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. ചാക്കോച്ചന്‍,ലാല്‍ജോസ്,സിന്ധുരാജ് ടീം വീണ്ടും ഒന്നിച്ചപ്പോള്‍ നല്ലൊരു സിനിമ തന്നിരിക്കുന്നു എന്നും അഭിപ്രായങ്ങള്‍ വരുന്നു.കൂടാതെ ഹരീഷ് കണാരന്‍, നെടുമുടി വേണു,കലാഭവന്‍ ഷാജോണ്‍ തുടങ്ങിയവരുടെ പ്രകടനത്തെക്കുറിച്ചും നല്ല അഭിപ്രായങ്ങളാണ് വരുന്നത്. സിനിമയുടെ ഛായാഗ്രഹണവും സംഗീതവും മികച്ചതായെന്നും പ്രേക്ഷക പ്രതികരണങ്ങള്‍ വരുന്നു,

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X